Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 കോടി രൂപ പ്രതിഫലം വാങ്ങുന്ന മോഹൽലാൽ എത്തുക ആഴ്‌ച്ചയിൽ രണ്ട് ദിവസം മാത്രം; ബിഗ് ബോസിനെ കാണാനാവുക എലിമിനേറ്റ് ആകുന്നവർക്ക് മാത്രം; 44 കോടി മുടക്കു മുതലിൽ നടക്കുന്ന ഷോയിൽ 60 ക്യാമറകളും സദാസമയം സജീവമായി 250 ലധികം അണിയറ പ്രവർത്തകരും; കൊച്ചിയിലെ സെറ്റ് മുംബൈയിലേക്ക് മാറ്റിയത് വിവാദം ഭയന്ന്; ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പിന്നാമ്പുറ വിശേഷങ്ങൾ ഇങ്ങനെ

12 കോടി രൂപ പ്രതിഫലം വാങ്ങുന്ന മോഹൽലാൽ എത്തുക ആഴ്‌ച്ചയിൽ രണ്ട് ദിവസം മാത്രം; ബിഗ് ബോസിനെ കാണാനാവുക എലിമിനേറ്റ് ആകുന്നവർക്ക് മാത്രം; 44 കോടി മുടക്കു മുതലിൽ നടക്കുന്ന ഷോയിൽ 60 ക്യാമറകളും സദാസമയം സജീവമായി 250 ലധികം അണിയറ പ്രവർത്തകരും; കൊച്ചിയിലെ സെറ്റ് മുംബൈയിലേക്ക് മാറ്റിയത് വിവാദം ഭയന്ന്; ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പിന്നാമ്പുറ വിശേഷങ്ങൾ ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: അതീവ സുരക്ഷയിലും രഹസ്യമായും മുംബൈയിൽ നടക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പിന്നാമ്പുറത്ത് 60 ക്യാമറകളും 250 ലധികം അണിയറ പ്രവർത്തകരും. ഓരോ ദിവസവും അടച്ചിട്ട വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതുപോലെ തന്നെ, പിറ്റെ ദിവസം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് മുബൈയിലെ സെറ്റിൽനിന്ന് സീനിയർ പ്രൊഡ്യൂസർ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ജൂൺ 23 ന് രാവിലെ മുതൽ 24 ന് പുലർച്ചെ വരെ സംഭവിച്ച കാര്യങ്ങളാണ് 24 ന് ആദ്യ എപ്പിസോഡായി ടെലികാസ്റ്റ് ചെയ്തത്. ജൂൺ 23 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് ഷോ നടക്കുക. ഒക്ടോബർ രണ്ടിന് ഷോയുടെ ടെലികാസ്റ്റിങ് അവസാനിക്കും. അവതാരകനായി എത്തുന്ന മോഹൻലാൽ 12 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഷോയുടെ ഭാഗമായി മോഹൻലാൽ ഉണ്ടാവുക.

താരത്തിനെ നേരിട്ട് മത്സാരാർത്ഥികൾക്ക് കാണാൻ സാധിക്കില്ല. എലിമിനേറ്റ് ആകുന്നവർക്ക് മാത്രമാണ് ബിഗ് ബോസിനെ കാണാനാവുക. 60 ക്യാമറകൾ ഉപയോഗിച്ചാണ് 24 മണിക്കൂറും 16 മത്സരാർഥികൾ തമ്മിൽ നടക്കുന്ന സംഭവബഹുലമായ രംഗങ്ങൾ ഒപ്പിയെടുക്കുന്നത്. 40 റോബോട്ടിക്ക് ക്യാമറകളും, 20 മാനുവൽ ക്യാമറകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ബിഗ് ബോസിന്റെ എല്ലാ ഷോകളും എന്റെമോൾ ഷൈൻ ഇന്ത്യ പ്രൊഡക്ഷൻ ഹൗസാണ് തയ്യാറാക്കുന്നത്. മിക്‌സിംഗും എഡിറ്റിംഗും കളറിംഗും കഴിഞ്ഞ് രണ്ട് മുതൽ രണ്ടര മണിക്കൂർ വരെയുള്ള പാക്ക് ആയിട്ടാണ് ഏഷ്യാനെറ്റ് ക്രുവിന് പ്രൊഡക്ഷൻ ഹൗസ് വിഷ്വൽ കൈമാറുന്നത്. ഇതിൽ നിന്ന് കേരളത്തിൽ സംപ്രേഷണം ചെയ്യാൻ സാധിക്കാത്ത ഭാഗങ്ങളും, ലാഗ് ഭാഗങ്ങളും കട്ട് ചെയ്താണ് രാത്രി ടെലികാസ്റ്റ് ചെയ്യുന്നത്.

ഓരോ ദിവസത്തേയും റീ ടെലികാസ്റ്റിങ് കഴിയുമ്പോൾ തന്നെ യൂട്യൂബിൽ വിഡോയോ അപ് ലോഡ് ചെയ്ത് തുടങ്ങും. അറുപത് ക്യാമറകളിൽ നിന്നുള്ള ഓട്ട്, നാല് മിക്‌സിങ് മോണിറ്ററുകളിലേക്കായി എത്തും. ഇവിടെ നിന്നാണ് സ്വിച്ചിങ് ചെയ്ത് നാല് ഔട്ടുകൾ എടുക്കുന്നത്. ഈ നാല് ഔട്ട്പുട്ടും വീണ്ടും സ്വിച്ച് ചെയ്താണ് ഫൈനൽ ഔട്ട് എടുക്കുന്നത്. ഈ ഫൈനൽ ഔട്ട് കളറിങ് ചെയ്താണ് ഏഷ്യാനെറ്റ് ടീമിന് കൈമാറുന്നത്. എന്റെ മോൾ ക്രൂ 225 ഓളം വരും, ഏഷ്യാനെറ്റ് ക്രൂ 25 പേരും. ആകെ 250 ലധികം ആളുകളാണ് 24 മണിക്കൂറിലായി നടക്കുന്ന റിയാലിറ്റി ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

44 കോടി മുടക്കുമുതലിലാണ് ബിഗ് ബോസ് ഷോ സംഘടിപ്പിക്കുന്നത്. നേരത്തെ കൊച്ചിയിൽ പരിപാടിക്കായി സെറ്റ് ഇടാമെന്ന് കരുതിയെങ്കിലും, വിവാദങ്ങൾ ഉണ്ടായാൽ അത് ഷൂട്ടിംഗിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് മൂന്ന് കോടി രൂപയോളം നഷ്ടം സഹിച്ച്, മുബൈയിലെ ദാദാ സാഹിബ് ഫാൽക്കെ ഫിലീം സിറ്റിലെ പ്രത്യേകം തയ്യാറാക്കിയ സെറ്റിൽ ഷോ നടത്താൻ തീരുമാനിച്ചത്. ഷോയ്ക്ക് ഒരാഴ്ച മുന്നേ തന്നെ പ്രൊഡക്ഷൻ ക്രൂവിനുള്ള, പരിശീലനം ആരംഭിച്ചിരുന്നു. വലിയ നിബന്ധനകളും, നിർദ്ദേശങ്ങളുമാണ് ഇവർക്ക് നൽകിയിട്ടുള്ളത്. ഷോ നടക്കുന്ന സെറ്റിൽ മൊബൈൽ ഫോണുകൾ പ്രവേശിപ്പിക്കില്ല. പ്രൊഡക്ഷൻ ക്രൂവിനും സംസാരിക്കാൻ വാക്കി ടോക്കി മാത്രമേ അനുവദിക്കുകയുള്ളു. മൊബൈൽ ജാമർ ഘടിപ്പിച്ചിട്ടില്ലെങ്കിലും ആർക്കും, മൊബൈലും ഇന്റെർനെറ്റും ഉപയോഗിക്കാൻ അനുവദനീയമല്ല.

എംആർ രാജൻ, പേഴ്‌സി ജോസ്, രഘു രാമചന്ദ്രൻ, ബിജു നായർ തുടങ്ങിയവരാണ് ഏഷ്യാനെറ്റ് പ്രൊഡക്ഷൻ ടീമിനെ നയിക്കുന്നതെന്ന് മുബൈയിലെ സെറ്റിൽ നിന്ന് സീനിയർ പ്രൊഡ്യുസർ മറുനാടൻ മലയാളിയോട് പറഞ്ഞു. ചാനൽ എംഡിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഷോ നടക്കുന്നത്. അതിനാൽ, സെറ്റിലെ ചിത്രങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നതിനായി നൽകാൻ സാധിക്കില്ലെന്നും ഇവർ അറിയിച്ചു.  ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ എന്നറിയപ്പെടുന്നതാണ് ബിഗ്‌ബോസ്. വിവിധ രാജ്യങ്ങളിൽ, വിവിധ ഭാഷകളിൽ ബിഗ്‌ബോസ് അരങ്ങേറിയിട്ടുണ്ട്. ഇന്ത്യയിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി എന്നീ ഭാഷകളിൽ ബിഗ്‌ബോസെത്തി.

സൽമാൻ ഖാൻ, കമൽഹാസൻ, ജൂനിയർ എൻടിആർ എന്നിവരൊക്കെ അവതാരകരായി എത്തി. വിവിധ ഭാഷകളിലായി പ്രശസ്തമായ നിരവധി ഷോകൾ ചെയ്ത് വിജയിച്ച പ്രൊഡക്ഷൻ ഹൗസാണ് മുബൈയിലെ എന്റെമോൾ.മാസ്റ്റെർ ഷെഫ്, ബിഗ് ബോസ്, കാത്രോൺ കി കില്ലാഡി, തുടങ്ങിയ ജനപ്രീയ ഷോകളെല്ലാം തയ്യാറാക്കിയത് വെറും മൂന്ന് വയസ് മാത്രം പ്രായമുള്ള എന്റെമോൾ പ്രൊഡക്ഷൻ ഹൗസാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്വിപ്‌മെന്റ്‌സുകളാണ് എന്റെമോളിന്റെ സവിശേഷതയെന്നും ഏഷ്യാനെറ്റ് ടീം അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP