Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ഐഡൽ ജൂനിയറിൽ തരംഗമായി വൈഷ്ണവ് ഗിരീഷ്; ശബ്ദ സൗകുമാര്യത്തിൽ ആരാധകരെ കൈയിലെടുത്ത് ഈ കൊടുങ്ങല്ലൂരുകാരൻ; റോക്ക്‌സ്റ്റാറെന്ന് വിശേഷം നേടിയ കേരളത്തിന്റെ താരം ഇന്ത്യയുടെ കയ്യടി വാങ്ങുന്ന കഥ

ഇന്ത്യൻ ഐഡൽ ജൂനിയറിൽ തരംഗമായി വൈഷ്ണവ് ഗിരീഷ്; ശബ്ദ സൗകുമാര്യത്തിൽ ആരാധകരെ കൈയിലെടുത്ത് ഈ കൊടുങ്ങല്ലൂരുകാരൻ; റോക്ക്‌സ്റ്റാറെന്ന് വിശേഷം നേടിയ കേരളത്തിന്റെ താരം ഇന്ത്യയുടെ കയ്യടി വാങ്ങുന്ന കഥ

തൃശ്ശൂർ: ഇന്ത്യൻ ഐഡൽ ജൂനിയർ മ്യൂസിക് ഷോയിൽ ഇക്കുറി കിരീടം ഈ മലയാളിപ്പയ്യന്റെ കൈയിലിരിക്കുമോ? രാജ്യത്തെ ഏറ്റവും മികച്ച ജൂനിയർ ഗായകനെ കണ്ടെത്താനുള്ള മത്സരത്തിന്റെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ് വൈഷ്ണവ് ഗിരീഷ് എന്ന കൊടുങ്ങല്ലൂരുകാരൻ. നേരത്തെ സൂര്യ സിംഗർ കിരീടവും നേടിയിട്ടുള്ള വൈഷ്ണവിന്റെ ശബ്ദസൗകുമാര്യവും വേറിട്ട ആലാപന ശൈലിയുമാണ് ആരാധകരുടെയും വിധികർത്താക്കളുടെയും കൈയടി ഒരുപോലെ നേടിക്കൊടുത്തത്. ഇന്ത്യൻ ഐഡലിലെ റോക്ക് സ്റ്റാർ എന്നാണ് വൈഷ്ണവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ഒഡീഷയിൽനിന്നുള്ള അനന്യ ശ്രീതം നന്ദ, ചെന്നൈക്കാരിയായ നിത്യശ്രീ വെങ്കട്ടരമണൻ, ആസ്സംകാരിയായ നഹിദ് അഫ്രിൻ എന്നിവരാണ് വൈഷ്ണവിനൊപ്പം ഫൈനലിൽ കടന്നിട്ടുള്ള മറ്റു മൂന്നുപേർ. വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും പ്രിയതാരം വൈഷ്ണവ് ആണെന്നത് കിരീടപ്രതീക്ഷയേറ്റുന്നു. അസാമാന്യമായ ഗാനാലാപനം എന്നാണ് വിധികർത്താക്കളായ വിശാൽ ദഡ്‌ലാനിയും സോനാക്ഷി സിൻഹയും സലീം മെർച്ചന്റും വൈഷ്ണവിനെ വിശേഷിപ്പിക്കുന്നത്.

വൈഷ്ണവിനെ അഭിനന്ദിക്കുന്നതിനായി ഷോയുടെ വിധികർത്താക്കൾ പലപ്പോഴും മലയാളം വാക്കുകൾ പഠിച്ച് പ്രയോഗിക്കുന്നതും ഇന്ത്യൻ ഐഡൽ ജൂനിയറിലെ പതിവ് കാഴ്ചയാണ്. ഇതിനകം രണ്ടുതവണ ബെസ്റ്റ് പെർഫോമർ ഓഫ് ദ ഡേ സമ്മാനവും വൈഷ്ണവിന് ലഭിച്ചു. ജഡ്ജസുമാർ ഒന്നടക്കം വേദിയിലേക്കെത്തി വൈഷ്ണവിനെ ആലിംഗനം ചെയ്യുന്നതിനും എടുത്തുയർത്തുന്നതിനും പലവതവണ ഇന്ത്യൻ ഐഡൽ വേദി സാക്ഷിയായി. അത്രയ്ക്കും അപാരമാണ് വൈഷ്ണവിന്റെ പാട്ടുകൾ.

Anil Kapoor and Sonakshi Sinha dance to one of the most romantic tracks, 'Kuch Na Kaho!'Tune in to the GRAND FINALE tomorrow at 8.30 PM, Sun at 8 PM!

Posted by Vaishnav Girish on Friday, September 4, 2015

കൊടുങ്ങല്ലൂരുകാരായ എ.കെ. ഗിരീഷ് കുമാറിന്റെയും മിനി വി.മേനോന്റെയും രണ്ടാമത്തെ മകനാണ് 13-കാരനായ വൈഷ്ണവ്. സൂര്യ സിംഗർ സീസൺ രണ്ടിൽ വരുന്നതോടെയാണ് വൈഷ്ണവിലെ പ്രതിഭയെ ഏവരു ശ്രദ്ധിച്ചുതുടങ്ങുന്നത്. സൂര്യ സിംഗറിൽ ജേതാവായ വൈഷ്ണവ് സി.ബി.എസ്.ഇ കലാപ്രതിഭാ പട്ടവും നേടിയിട്ടുണ്ട്. എസ്.എൻ.ഡി.പിയുടെ ഔദ്യോഗിക പാർഥനാ ഗാനമായ ദൈവദശകം ആലപിക്കാനും ഇതിനിടെ വൈഷ്ണവിന് അവസരം ലഭിച്ചു. 

ROAD TO FINALSSS..Highlights of my journey so far... :) :) :) :)

Posted by Vaishnav Girish on Thursday, September 3, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP