1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
20
Friday

മികച്ച നടനുള്ള പുരസ്‌ക്കാരം ദുൽഖറിന് നൽകാൻ ഭാര്യയെ വിളിച്ചത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല; പോകണ്ടെന്നു പറഞ്ഞ് വിലക്കി മെഗാ സ്റ്റാർ; ജുവൽ മേരിയുടെ നിർബന്ധം ശക്തമായപ്പോൾ ഒടുവിൽ സുൽഫത്ത് സ്റ്റേജിലെത്തി; ദേഷ്യം കൊണ്ട് വിറച്ച് മമ്മൂട്ടി..!

July 25, 2016 | 02:15 PM | Permalinkആവണി ഗോപാൽ

തിരുവനന്തപുരം: മലയാള സിനിമയിൽ മമ്മൂട്ടിയുടെ ദേഷ്യം ഏറെ പ്രസിദ്ധമാണ്. സന്തോഷവാനാണെങ്കിൽ ആരോടും ഒരുപോലെ പെരുമാറുന്ന വ്യക്തമാണ് മമ്മൂട്ടി. എന്നാൽ, ദേഷ്യം വന്നാൽ മറ്റൊരാളായി അദ്ദേഹം മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ പലരും മമ്മൂട്ടിയോട് പെരുമാറുമ്പോൾ അൽപ്പം ശ്രദ്ധിച്ചേ കാര്യങ്ങൾ ചെയ്യാറുള്ളൂ. അടുത്തിടെ മഞ്ചെസ്റ്ററിൽ വച്ചു നടന്ന ആനന്ദ് ടിവിയുടെ സിനിമാ അവാർഡ് പരിപാടിയിൽ സംഘാടകരും സിനിമാക്കാരും എല്ലാം മമ്മൂട്ടിയിലെ ദേഷ്യക്കാരനെ ഒരിക്കൽ കൂടി അനുഭവിച്ചു. സിനിമാ അവാർഡ് വേദിയിലേക്ക് സിനിമാക്കാരിയല്ലാത്ത ഭാര്യ സുൽഫത്തിനെ ക്ഷണിച്ചതാണ മമ്മൂട്ടിയെ ചൊടിപ്പിച്ചത്.

പൊതുപരിപാടിയിൽ ഭാര്യ സുൽഫത്ത് മമ്മൂട്ടിക്കൊപ്പം എത്താറുണ്ടെങ്കിലും അനാവശ്യമായി ഭാര്യയെ പൊതുപരിപാടികളിലേക്ക് ക്ഷണിക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യക്കുറവുണ്ട്. ഇത് വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്. ഇന്നലെ ഏഷ്യാനെറ്റിലാണ് യൂറോപ്പിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവിയുടെ അവാർഡ് നിശ സംപ്രേഷണം ചെയ്തത്. ഈ പരിപാടി കണ്ടവരെല്ലാം മമ്മൂട്ടിയുടെ അനിഷ്ടവും കണ്ടു. അവാർഡ്‌നൈറ്റിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബ സമേതം എത്തിയിരുന്നു.

അവാർഡ് നിശയിൽ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത് ദുൽഖറായിരുന്നു. മംമ്ത മോഹൻദാസ് അവാർഡ് വാങ്ങിയ ശേഷമാണ് അവതാരികയായ ജുവൽ മേരി മികച്ച നടനുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അവാർഡ് നല്കാൻ എത്തുന്നത് ഒരു സ്‌പെഷ്യൽ വ്യക്തിയാണെന്നും പറഞ്ഞായിരുന്നു ജ്യുവൽ മേരി അനൗൺസ്‌മെന്റ് നടത്തിയത്. ഇതോടെ എല്ലാവരും അതാരാണ് ആകാംക്ഷയിലായി. സുൽഫത്ത് മാഡം ആണെന്ന് ജുവൽ മേരി പറഞ്ഞു. ഇതോടെ ഞെട്ടിയത് മമ്മൂട്ടിയും സുൽഫത്തുമായിരുന്നു.

അതുവരെ പരിപാടി കണ്ട് രസിച്ചിരുന്ന മമ്മൂട്ടിക്ക് ഇതു മാത്രം ഇഷ്ടമായില്ല.. ഇതോടെ താരത്തിന്റെ മുഖം പെട്ടെന്നുമാറി. ദേഷ്യംകൊണ്ട് ചുവന്നു. സുൽഫത്താകട്ടെ നാണിച്ചു വരുന്നില്ലെന്നു പറയുകയും ചെയ്തു. സുൽഫത്തിനോട് മമ്മൂട്ടി വേണ്ട എന്ന് പറയുന്നതു കാണാമായിരുന്നു. ജുവൽ മേരി കാണിച്ചത് തെറ്റായെന്ന വിലയിരുത്തലും പൊതുവിലുണ്ടായി. ഇതോടെ വീണ്ടും പലരും നിർബദ്ധിച്ചു. മമ്മൂട്ടി പേകേണ്ടെന്ന നിലപാട് മാറ്റിയതുമില്ല. ഇതിനിടെ ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയ സുൽഫത്തിനെ നിർബന്ധിച്ചു. ദുൽഖറും ആവശ്യപ്പെട്ടതോടെ സുൽഫത്ത് എഴുന്നേറ്റ് വേദിയിലേക്ക് വരികയായിരുന്നു.

നല്ലൊരു കയ്യടി കൊടുക്കാൻ ജുവൽ മേരിയും പറഞ്ഞു. മമ്മൂട്ടിയിലെയും ദുൽഖറിലെയും നടന് പിന്തുണയായ വ്യക്തിയാണ് സുൽഫത്തെന്നും ജുവൽ മേരി പറഞ്ഞു. എന്നാൽ, സുൽഫത്തിന്റെ മുഖത്ത് ആശങ്ക തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. തുടർന്നാണ് ദുൽഖറാണ് മികച്ച് നടനെന്ന പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സ്റ്റേജിലെത്തിയപ്പോൾ സുൽഫത്ത് മകന് അവാർഡും നല്കി. ഇതെന്റെ ഏറ്റവും സ്‌പെഷ്യൽ പുരസ്‌കാരമാണ്. എന്റെ ഏറ്റവും വലിയ വിമർശകയും ആരാധികയുമായ ഉമ്മച്ചിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സ്‌റ്റേജിൽ ആദ്യമായിട്ടാണ് ഉമ്മച്ചി. അതിന്റെ വിറയൽ ഉണ്ട്' ദുൽഖർ അത് പറഞ്ഞു തീരുമ്പോഴേക്കും നില ശാന്തമായിരുന്നു. എല്ലാവരോടും നന്ദിയും പറഞ്ഞു ദുൽഖർ. മകന് അവാർഡ് നൽകിയെങ്കിലും എന്തെങ്കിലും പറയാൻ സുൽഫത്ത് തയ്യാറായില്ല.

തുടർന്ന് സുന്ദരിപെണ്ണേയെന്ന പാട്ടും ദുൽഖർ പാടി. തുടർന്ന് ഗോപീസുന്ദറും ഒപ്പമെത്തി ഗാനം ആലപിച്ചു. ചാർലിയിലെ നായികയായ പാർവതിയും ദുൽഖറിന്റെ ഭാര്യയുമായിരുന്നു ഈ സമയം ചാനൽ ക്യാമറയിൽ. ഇത്രയും ആയപ്പോഴേക്കും മമ്മൂട്ടിയുടെ മുഖത്തും ചിരി കണ്ടു തുടങ്ങിയിരുന്നു. എങ്കിലും പരിപാടിയുടെ തുടക്കത്തിലേ ഉണ്ടായിരുന്ന പ്രസന്നത മമ്മൂട്ടിയിൽ പിന്നെ കണ്ടില്ല. ഇഷ്ടക്കേട് താരത്തിന്റെ മുഖത്ത് നിഴലിച്ചുതന്നെ നിന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഷെറിൻ മാത്യൂസിനെ കൊണ്ടു പോയത് കുറുക്കനല്ല! മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം; ഗയയിലെ 'സരസ്വതി'യെ കാണാതയതിൽ തെളിവ് കിട്ടിയത് വളർത്തച്ഛന്റെ കാറിൽ നിന്ന്; ലാപ്‌ടോപ്പിലും സൂചനകൾ; വെസ്ലി മാത്യുവിന് 20 കൊല്ലം തടവ് ഉറപ്പെന്നും സൂചന; തുമ്പൊന്നും പുറത്തുവിടാതെ എഫ് ബി ഐ അന്വേഷണം
ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? ആശുപത്രിയിലെ ട്രിപ്പിടലും കുത്തിവയ്‌പ്പും തിരക്കഥയെന്ന് സംശയിച്ച് അന്വേഷണ സംഘം; ഡോക്ടറുടെ മൊഴിയിൽ നടൻ കുടുങ്ങുമെന്നും പൊലീസ്; സിനിമാ ഭാവി തകർക്കാനുള്ള ഗൂഢാലോചനയെന്ന് താരരാജാവും; രാമലീലയുടെ വിജയത്തിലെ അസൂയാലുക്കളുടെ ശ്രമം കള്ളക്കേസ് ഉണ്ടാക്കി ജയിലിലടക്കാനെന്നും ആരോപണം; നീതി തേടി ജനപ്രിയനായകൻ വീണ്ടും ബെഹ്‌റയ്ക്കടുക്കലേക്ക്; നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കുറ്റപത്രം വൈകും
ഐഎംജി കൂട്ടിലിരുന്ന് പുസ്തകമെഴുതി വിജിലൻസ് തത്ത; വെറുതെ ഇറക്കി വിട്ടപ്പോൾ സിനിമ പടിക്കാൻ പോയ കളക്ടർ ബ്രോ ഇതുവരെ മടങ്ങിയെത്തിയില്ല; ഭൂമാഫിയെ വിറപ്പിച്ച ശ്രീറാമും പല്ലുകുത്തി മടുത്തു; ഇനിയും പോസ്റ്റിങ് കിട്ടാതെ രാജു നാരായണ സ്വാമി; സ്ഥാനം തെറിക്കാതിരിക്കാൻ ഷൈനിങ് നിർത്തി സിങ്കം; നീതിക്ക് വേണ്ടി നിലകൊണ്ട ഉദ്യോഗസ്ഥർക്ക് വീട്ടിലിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി രാജമാണ്യത്തേയും കൂട്ടിൽ അടച്ച് പിണറായി സർക്കാർ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു