Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുഞ്ഞ് പിറന്നാൽ പഴിയെല്ലാം ഭാര്യയ്ക്ക്; ആൺകുഞ്ഞ് പിറക്കാൻ രണ്ടാംകെട്ട്; കരഞ്ഞ് തളർന്ന ആദ്യ ഭാര്യയെ തല്ലിച്ചതച്ച് ഉപേക്ഷിക്കാൻ ഭർത്താവിന്റെ വീട്ടുകാരും കൂട്ട്; തെലങ്കാനയിൽ ടിആർഎസ് പ്രവർത്തകന്റെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പെൺകുഞ്ഞ് പിറന്നാൽ പഴിയെല്ലാം ഭാര്യയ്ക്ക്; ആൺകുഞ്ഞ് പിറക്കാൻ രണ്ടാംകെട്ട്; കരഞ്ഞ് തളർന്ന ആദ്യ ഭാര്യയെ തല്ലിച്ചതച്ച് ഉപേക്ഷിക്കാൻ ഭർത്താവിന്റെ വീട്ടുകാരും കൂട്ട്; തെലങ്കാനയിൽ ടിആർഎസ് പ്രവർത്തകന്റെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ മലയാളി ഡസ്‌ക്‌

തെലങ്കാന: പുഷാധിപത്യ സമൂഹത്തിലെ പുഴുക്കുത്തുകൾ തുറന്നുകാട്ടുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തെലങ്കാനയിലുണ്ടായത്.പെൺകുഞ്ഞ് പിറന്നതിന് ഭാര്യയെ ഉപേക്ഷിക്കുക, രണ്ടാംകെട്ട് കെട്ടുക, ചോദ്യം ചെയ്തപ്പോൾ കുടുംബക്കാരെല്ലാം ചേർന്ന് മർദ്ദിക്കുക, ഈ തോന്ന്യാസമെല്ലാം കാട്ടിക്കൂട്ടിയത് ടിആർഎസ് പ്രവർത്തകനാണ്. തന്നെ അറിയിക്കാതെയോ, വിവാഹമോചനം നടത്താതെയോ, രണ്ടാം കല്യാണം കഴിച്ചതിനെയാണ് ഭാര്യ ഭർത്താവിനെ ചോദ്യം ചെയ്തത്.

ടിആർഎസ് പ്രവർത്തകനായ പി.ശ്രീനിവാസ റെഡ്ഡി സംഗീതയെ വിവാഹം കഴിച്ചത് നാലുവർഷം മുമ്പാണ്. പെൺകുഞ്ഞ് ജനിച്ചതോടെ ഭർത്താവും വീട്ടുകാരും കടുത്ത പീഡനമാണ് അഴിച്ചുവിട്ടത്. ഏതാനും മാസം മുമ്പ് പീഡനം സഹിക്കവയ്യാതെ സംഗീത ഭർതൃവീട് വിട്ടിറങ്ങി.ശ്രീനിവാസൻ പിന്നീട്് വിവാഹമോചനം നേടുകയോ, സംഗീതയെ അറിയിക്കുകയോ ചെയ്യാതെ ആൺകുഞ്ഞ് പിറക്കാൻ വേണ്ടി രണ്ടാം വിവാഹം കഴിച്ചു.ഞായറാഴ്ച സംഗീത തന്റെ മകൾക്കും അമ്മയ്ക്കും, സഹോദരന്മാർക്കുമൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി രണ്ടാം വിവാഹത്തെ ചോദ്യം ചെയ്തു.എന്നാൽ വീട്ടിലേക്ക് കയറ്റാൻ ശ്രീനിവാസ് തയ്യാറായില്ല.രമ്യമായി പ്രശ്‌നം പരിഹരിക്കുന്നതിന് പകരം ഭർതൃവീട്ടുകാരെല്ലാം ചേർന്ന് സംഗീതയെ ആക്രമിക്കുകയായിരുന്നു. എല്ലാം അവളുടെ കുഴപ്പമാണെന്ന മട്ടിൽ.

തന്റെ അമ്മയുടെയും, കുട്ടിയുടെയും മുന്നിൽ വച്ചാണ് സംഗീതയെ ശ്രീനിവാസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത്.കരഞ്ഞ് കൊണ്ട് സംഗീത വീണ്ടും അകത്തേക്ക് കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവളെ ഉന്തിത്താഴെയിടുകയും, മുഖമടിച്ചുവീഴുകയും ചെയ്യുന്നു.വീഡിയോ റെക്കോഡ് ചെയ്യുന്ന സഹോദരനെ ആക്രമിക്കാനും ശ്രീനിവാസ് ശ്രമിക്കുന്നത് കാണാം.

സംഗീതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേദിപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.തിങ്കളാഴ്ച ശ്രീനിവാസിനെ അറസ്റ്റ് ചെയ്യുകയും, 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.നേരത്തെയും ഗാർഹിക പീഡനത്തിന് ശ്രീനിവാസിനെതിരെ സംഗീത കേസ് നൽകിയിരുന്നു. എന്നാൽ,പൊലീസ് എന്തെങ്കിലും നടപടിയെടുത്തുവോയെന്ന് വ്യക്തമല്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP