Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റത് എങ്ങനെ? വീഡിയോ കാണാം...

ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റത് എങ്ങനെ? വീഡിയോ കാണാം...

നവാഗതനായ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന 'മണിരത്‌നം' സിനിമയുടെ ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. തലയ്ക്ക് പരിക്കേറ്റ ഫഹദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു. സംഘട്ടന രംഗത്തിനിടെയാണ് പരിക്കേറ്റിരുന്നത്. ഇപ്പോൾ സിനിമ റിലീസിംഗിന് ഒരുക്കുമ്പോൾ ഫഹദിന് പരിക്കേറ്റ രംഗം ഉൾപ്പെടുത്തിയുള്ള മേക്കിങ് വീഡിയോ ചിത്രത്തിന്റെ അണിയിറപ്രവർത്തർ തയ്യാറാക്കി.

4.19 സെക്കന്റുള്ള വീഡിയോയുടെ 3.13 സെക്കന്റിലാണ് ഈ ദൃശ്യങ്ങൾ നൽകിയിരിക്കുന്നത്. കൊച്ചിയിലെ കെ എസ് ആർ ടി സി ഗാരേജിൽ സിനിമയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഫഹദിന് അപകടം പിണഞ്ഞത്. സെഞ്ച്വറി ഫലീംസിന്റെ നൂറാമത്തെ ചിത്രമായ മണിരത്‌നത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങിയത് സോഷ്യൽമീഡിയകളിൽ തരംഗമായിട്ടുണ്ട്. നിവേദ തോമസാണ് മണിരത്‌നത്തിലെ നായിക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP