Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയായ പെൺകുട്ടിക്കും ആൺകുട്ടിക്കും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ഇസ്ലാം ഇതിനെ വ്യഭിചാരമായേ കാണൂവെന്ന് നാസർ ഫൈസി കൂടാത്തായി; നസ്രിയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളിയാകുന്നത് എങ്ങനെയെന്ന് ഫാത്തിമ തഹ്വലിയ; മുസ്ലിം സമുദായത്തിൽ ഒരു അഞ്ജു ബോബി ജോർജ്ജ് ഉണ്ടാകാത്തത് മതപണ്ഡിതർ കാരണമെന്ന് ഹമീദ് ചേന്നമംഗല്ലൂർ: മനോരമയിൽ നടന്ന ഫ്‌ലാഷ് മോബ് ചർച്ച ഇങ്ങനെ

പ്രായപൂർത്തിയായ പെൺകുട്ടിക്കും ആൺകുട്ടിക്കും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ഇസ്ലാം ഇതിനെ വ്യഭിചാരമായേ കാണൂവെന്ന് നാസർ ഫൈസി കൂടാത്തായി; നസ്രിയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളിയാകുന്നത് എങ്ങനെയെന്ന് ഫാത്തിമ തഹ്വലിയ; മുസ്ലിം സമുദായത്തിൽ ഒരു അഞ്ജു ബോബി ജോർജ്ജ് ഉണ്ടാകാത്തത് മതപണ്ഡിതർ കാരണമെന്ന് ഹമീദ് ചേന്നമംഗല്ലൂർ: മനോരമയിൽ നടന്ന ഫ്‌ലാഷ് മോബ് ചർച്ച ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ ഫ്‌ളാഷ് മോബാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇതിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ദോഹയിലെ റേഡിയോ ജോക്കിയുടെ ജോലി പോലും അപകടത്തിലാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. അത്രയ്ക്ക് അസഹിഷ്ണുതയാണ് സോഷ്യൽ മീഡിയയിലെ സുഡാപ്പി അനുയായികൾ നടത്തുന്നത്. ഈ വിഷയത്തെ കുറിച്ചായിരുന്നു ഇന്നലെ മനോരമ ന്യൂസ് ചാനലിലെ ചർച്ചാ വിഷയം. ഷാനി പ്രഭാകർ നയിച്ച ചർച്ച ഫ്‌ളാഷ് മോബിൽ ഹാലിളകിയത് ആർക്ക്? എന്ന ചോദ്യം ഉന്നയിച്ചാണ് ചർച്ച തുടങ്ങിയത്.

സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ, എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്വലിയ, എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി, ആക്ടിവിസ്റ്റ് നാസർ ഫൈസി കൂടത്തായി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളെ ചർച്ചയിൽ പങ്കെടുത്തവർ നിരാകരിച്ചപ്പോഴും പെൺകുട്ടികൾ പരസ്യമായി പൊതു ഇടത്തിൽ ഡാൻസ് ചെയ്തത് തെറ്റാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. തന്റെ വാദത്തെ ന്യായീകരിക്കാൻ അദ്ദേഹം കൃത്യമായി തന്നെ ശ്രമിക്കുകയും ചെയ്തു.

രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ സാധിക്കണം. എന്നാൽ, അത്തരം നിലപാടുകൾ മതപരമായ ചട്ടക്കൂടുകൾക്ക് വിരുദ്ധമാണെന്ന് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. പലപ്പോഴും ഭരണഘടന ശരിയെന്ന് അനുശാസിക്കുന്ന കാര്യങ്ങളും മതപരിമായ ചട്ടക്കൂടുകൾക്ക് എതിരായി നിൽക്കാറുണ്ടെന്നും കൂടത്തായി വ്യക്തമാക്കി. തന്റെ വാദത്തെ ന്യായീകരിക്കാനായി ലൈംഗിക ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

18 വയസുള്ള പെൺകുട്ടി 21 വയസുള്ള ആൺകുട്ടിയുമായി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മതം അനുമതി നൽകുന്നുണ്ട്. എന്നാൽ, ഇസ്ലാമിലെ നിയമം അനുസരിച്ച് വിവാഹത്തിന് മുമ്പ് ശാരീരികമായി ബന്ധം പുലർത്തുന്നത് വ്യഭിചാരമായേ കണക്കാക്കൂ. ഇത് പാപമാണെന്നും ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നം നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. അതേസമയം മലപ്പുറത്ത് ഫ്‌ലാഷ് മോബ് നടത്തിയ പെൺകുട്ടികൾ മതപരമായി തെറ്റു ചെയ്‌തെന്നും ഇക്കാര്യത്തിൽ തെറ്റു തിരുത്താൻ മതപണ്ഡിതർക്ക് അവകാശമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഒരു പെൺകുട്ടി നൃത്തം കളിക്കുന്നത് ഹദീസിന്റെ അടിസ്ഥാനത്തിൽ കുറ്റമാണ്. ഭരണഘടനാ പരമായ പരിരക്ഷ നൽകാവുന്നതാണ്. എന്നാൽ, അത് കുറ്റകരമാണെന്ന് പറയാനുള്ള സ്വാതന്ത്ര്യവും മതത്തിനുണ്ട്. അത് മതത്തിന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വാദിച്ചു. പുരുഷന്മാരുടെ മുന്നിൽ സ്ത്രീകൾ ആടുന്നതും മുടി ബോബു ചെയ്യുന്നതും ഇസ്ലാമിക നിയമപ്രകാരം ശരിയല്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ മതപണ്ഡിതന്മാരുടെ പറയുന്ന കാര്യങ്ങളെ താലീബാനിസമായി വ്യാഖ്യാനിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഹിന്ദുക്കൾക്കും മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഉണ്ടെന്നും നാസർ ഫൈസി കൂടത്തായി വവ്യക്തമാക്കി. മതത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാിക്കാനും മറ്റും എല്ലാ പെൺകുട്ടികൾക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം നാമധാരികളായ അമുസ്ലിംങ്ങളുണ്ട്. അവർക്ക് അവരുപടെ ആശയങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് ജീവിക്കാൻ പെൺകുട്ടികൾക്ക് സ്വതന്ത്ര്യമുണ്ട്. ഭരണഘടനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ആടാനും പാടാനും ഇസ്ലാമിക പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

അതേസമയം തുടർന്നു സംസാരിച്ച എംഎസ്എഫ് നേതാവിന് മതനേതാവിന്റെ നിലപാടിനെ തള്ളിപ്പറയാൻ സാധിച്ചില്ല. ഫ്‌ലാഷ് മോബ് കളിച്ച പെൺകുട്ടികൾക്ക് ഒപ്പമാണ് എന്നു പറയുമ്പോൾ തന്നെ മതനേതാക്കൾക്ക് തിരുത്താൻ അവകാശമുണ്ടെന്ന പോയിന്റായിരുന്നു ഫാത്തിമക്ക്. മതവും, വ്യക്തിസ്വാതന്ത്ര്യവും എങ്ങനെ ഒത്തുപോകുമെന്ന ചോദ്യത്തിൽ കുഴങ്ങുകയും ചെയ്തു അവർ. ഫ്‌ലാഷ് മോബ് നടത്തിയത് എയിഡ്‌സ് ബോധവൽക്കരണത്തിന്റെ ഭാഗമായാണ്. എന്നാൽ, ആശയത്തേക്കാൾ അവരുടെ എക്സ്‌പ്രഷനാണ് ചർച്ച ചെയ്യുന്നതെന്നും അവർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ അവരെ ആക്ഷേപിക്കുന്ന വിധത്തിൽ നടക്കുന്ന പ്രചരണങ്ങളെ എതിർക്കുന്നതായി ഫാത്തിമ പറയുന്നു. ചില ആളുകൾ അവരെ ടാർജെറ്റ് ചെയ്താണ് അപകീർത്തി പോസ്റ്റുകൾ നടത്തുകയാണ്. ഓരോ ആളുകൾക്ക് അവരുടെ വിശ്വസമുണ്ട്. മതത്തിൽ തന്നെ വ്യത്യസ്ത ആശയക്കാരുമുണ്ട്. എന്നാൽ, പെൺകുട്ടികൾ പറയുന്നത് ഞങ്ങൾക്ക് ഫ്രീഡം ഉണ്ടെന്നാണ്. അത് ഉണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഫാത്തിമ വ്യക്തമാക്കി. എന്നാൽ, പെൺകുട്ടികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് പറയേണ്ടത് പബ്ലിക് പ്ലാറ്റ്‌ഫോമിൽ ആയിരുന്നില്ലെന്നാണ് എംഎസ്എഫ് നേതാവ് വ്യക്തമാക്കിയ കാര്യം.

ലൈസൻസില്ലാത്ത പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ എന്നും അവർ പറയുന്നു. ഫഹദ് ഫാസിൽ മറ്റ് നായികമാർക്കൊപ്പം ആടിപ്പാടുമ്പോൾ അതിനെ എതിർക്കാത്തവർ നസ്രീയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളി എന്നു പറയുന്ന വിധത്തിലാണ് കാര്യങ്ങളെന്നും ഫാത്തിമ പറഞ്ഞു.

അതേസമയം തുടർന്ന് സംസാരിച്ച ഹമീദ് ചേന്ദമംഗല്ലൂർ മതം മുന്നോട്ടു വെക്കുന്ന ആശയവും ഭരണഘടനയും ഒരുമിച്ച് പോകില്ലെന്നാണ് പറഞ്ഞത്. മതത്തിലെ പല കാര്യങ്ങളും വ്യാഖ്യാനിക്കപ്പെട്ട കാര്യമാണെന്നും മതപണ്ഡിതർക്ക് അവരുടെ ആശയങ്ങൾ തിരുത്തേണ്ടി വന്നെന്നും അദ്ദേഹം ആവർത്തിച്ചു. മുക്കാൽ നൂറ്റാണ്ട് വരെ മതപണ്ഡിതർ പറഞ്ഞത് ഖുർആൻ മറ്റ് ഭാഷയിൽ വിവർത്തനം ചെയ്യാൻ പോലും പാടില്ലെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേദപുസ്തകം ഉദ്ദരിച്ചാണ് അന്ന് അവർ ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ പറഞ്ഞിരുന്നത് മലയാളം ഭാഷായും ഇംഗ്ലീഷ് വിദ്യാഭ്യവും നല്ലതല്ലെന്നായിരുന്നു. പിന്നീട് ഈ നിലപാട് തിരുത്തേണ്ടി വന്നു. എന്തിനേറെ സൗദിയിൽ മുസ്ലിം സ്ത്രീകൾ ഡ്രൈവിങ് ചെയ്യുന്നതിനുള്ള വിലക്ക് പോലും നീക്കി കൊണ്ടിരിക്കയാണ്.

ഇങ്ങനെ മതത്തെ വ്യാഖ്യാനിക്കുന്ന പണ്ഡിതർ പലപ്പോഴായി നിലപാട് മാറ്റിയിട്ടുണ്ടെന്നും ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ മുസ്ലിം സമുദയാത്തിൽ നിന്നും ഒരു പി ടി ഉഷയോ അഞ്ജു ബോബി ജോർജ്ജോ ഉണ്ടാകാതെ പോയത് മതത്തിന്റെ പേരിൽ മതപണ്ഡിതർ വിലക്കുകളുമായി എത്തിയതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം അനുശാസിക്കുന്ന പ്രകാരമാണെന്നി ഫാത്തിമ തഹ്വലിയക്ക് ഈ ചാനൽ ചർച്ചയിൽ അന്യപുരുഷന്മാർക്കൊപ്പം വന്നിരിക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ജെൻഡർ മിക്‌സിങ് പാടില്ലെന്നാണ് മതം പറയുന്നതെന്ന കാര്യവും അദ്ദേഹഗം ചൂണ്ടിക്കാട്ടി.

മുസ്ലിം നാമധാരികൾ എന്ന നാസർ ഫൈസി കൂടത്തായിയുടെ വാദത്തെയും ഹമീദ് തള്ളി. മുസ്ലിം പേരല്ല അറബി പേരാണെന്ന കാര്യം മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അറബ് പശ്ചാത്തലമുള്ള പേരുകളെന്നാണ് പറയേണ്ടതെന്നും മതം ഒരിക്കലും കാലത്തോടൊപ്പം മുന്നോട്ടു പോകുന്ന ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം എപ്പോഴും ഏറ്റവും കടുത്ത പുരുഷ മേധാവിത്വത്താൽ ഭരിക്കപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹമീദിനെ പ്രതരോധിക്കാൻ സിപിഎമ്മിന്റെ സമരങ്ങളിലെ മാറ്റങ്ങൾ അടക്കമുള്ള കാര്യമാണ് നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടിയത്. സ്ത്രീവിരുദ്ധ മതമല്ല ഇസ്ലാമെന്നും സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്ക മറുപടി പറയേണട് ബാധ്യത മത നേതാക്കൾക്കില്ലെന്നും നാസർ ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കെടുത്ത വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മുസ്ലിം മതം സ്ത്രീവിരുദ്ധം അല്ലെന്ന കാര്യമാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്്. പെൺകുട്ടികളെ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നവർക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അവർ ചർച്ചയിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP