Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർകോട്ടുകാരിയ ആതിരയെ മതം മാറ്റി ആഷിയ ആക്കിയതാര്? കോടതി മാതാപിതാക്കൾക്കൊപ്പം വിട്ട പി ജി വിദ്യാർത്ഥിനി മറുനാടൻ മലയാളിക്ക് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം; വീഡിയോ കാണാം..

കാസർകോട്ടുകാരിയ ആതിരയെ മതം മാറ്റി ആഷിയ ആക്കിയതാര്? കോടതി മാതാപിതാക്കൾക്കൊപ്പം വിട്ട പി ജി വിദ്യാർത്ഥിനി മറുനാടൻ മലയാളിക്ക് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം;  വീഡിയോ കാണാം..

അർജുൻ സി വനജ്

കൊച്ചി: കാസർകോട്ടു നിന്ന് കാണാതാവുകയും പിന്നീട് മതം മാറിയനിലയിൽ കണ്ണൂരിൽ കണ്ടെത്തുകയും ചെയ്ത പിജി വിദ്യാർത്ഥിനി ആതിരയെ മാതാപിതാക്കൾക്കൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടതോടെ എതിർപ്പുമായി രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകളായിരുന്നു. മകളെ കാണാനില്ലെന്നു കാട്ടി പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ്സുമാരായ എഎം ഷഫീഖ്, അനു ശിവരാമൻ എന്നിവരുടെ ബെഞ്ചാണ് ആതിരയെ മാതാപിതാക്കൾക്കൊപ്പം പോകാൻ വിധിച്ചത്. ഈ കോടതി ഉത്തരവ് അനുസരിച്ച് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആതിര മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.

തന്റെ ബ്രെയിൻവാഷ് ചെയ്ത് മതം മാറ്റിയെന്നും ഹിന്ദു മതം മോശമാണെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് ആതിര മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. തീവ്രവാദ ബന്ധമുള്ളവരാണ് തന്നെ മതംമാറ്റാൻ ശ്രമിച്ചതിന് പിന്നിലെന്നും ആതിര പറഞ്ഞു. തീവ്രവാദ ബന്ധമുള്ളവരുമായി ഇടപെടാൻ പെൺകുട്ടിക്ക് ഒരിക്കലും സാഹചര്യം ഒരുക്കരുതെന്നും കോടതി ബന്ധിക്കളോടു നിർദ്ദേശിച്ചിരുന്നു. കേസ് പരിഗണിക്കുന്ന സമയത്ത് അന്വേഷണ സംഘം കൈമാറിയെ റിപ്പോർട്ടിലെ അവസാന പാരാഗ്രാഫ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിവിഷൻ ബെഞ്ചിന് മുന്നിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടിയോട് മാത്രമായി കോടതി സ്വകാര്യമായി ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് ശേഷമാണ് വീട്ടുകാർക്കൊപ്പം വിട്ടുകൊണ്ടുള്ള ഉത്തരവിട്ടത്. തുടർന്ന് മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ആതിര സ്വദേശമായ ഉദുമയിലേക്ക് യാത്ര തിരിച്ചു.

പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കുന്നത് അറിഞ്ഞ് നിരവധി പോപ്പുലർ ഫ്രണ്ട്-എസ്.ഡിപിഐ പ്രവർത്തകരും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തകരും കോടതിയിൽ എത്തിയിരുന്നു. ബേക്കൽ സിഐ വികെ വിശ്വഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൻസുരക്ഷ ഒരുക്കി ആതിരയെ ഹൈക്കോടതിയിൽ എത്തിച്ചത്. പെൺകുട്ടി വീട് വിട്ടിറങ്ങുന്നതിന്റെ തലേ ദിവസം ഇരിട്ടി സ്വദേശിനിയായ അനീസയും പിഎഫ്‌ഐ പ്രവർത്തകനും കേസിലെ എട്ടാം പ്രതിയും ആതിരയുമായി സംസാരിച്ചിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആതിരയെ കണ്ടെത്താനുള്ള ആദ്യഘട്ട ശ്രമങ്ങൾ നടന്നത്. ൾ തന്നെയാണ് ആതിര അന്ന് പൊലീസിനോടും വെളിപ്പെടുത്തിയതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP