Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം ചാനലിൽ ഉണ്ടായ സ്ത്രീപീഡനക്കേസ് ധൈര്യത്തോടെ പ്രൈംടൈമിൽ ചർച്ചയ്ക്കുവച്ച് മാതൃഭൂമി; ഇരയ്‌ക്കൊപ്പമാണ് ചാനലെന്ന് പ്രഖ്യാപിച്ച് നടന്ന ചർച്ചയിൽ വിഷയമാക്കിയത് പരാതി നൽകുന്ന സ്ത്രീകളുടെ ധീരസമീപനം; അഭയമായത് നിർഭയ ഭേദഗതിയോ എന്ന ചർച്ചയിൽ അഭിപ്രായവുമായി ചാനൽ എച്ച് ആർ മാനേജരും

സ്വന്തം ചാനലിൽ ഉണ്ടായ സ്ത്രീപീഡനക്കേസ് ധൈര്യത്തോടെ പ്രൈംടൈമിൽ ചർച്ചയ്ക്കുവച്ച് മാതൃഭൂമി; ഇരയ്‌ക്കൊപ്പമാണ് ചാനലെന്ന് പ്രഖ്യാപിച്ച് നടന്ന ചർച്ചയിൽ വിഷയമാക്കിയത് പരാതി നൽകുന്ന സ്ത്രീകളുടെ ധീരസമീപനം; അഭയമായത് നിർഭയ ഭേദഗതിയോ എന്ന ചർച്ചയിൽ അഭിപ്രായവുമായി ചാനൽ എച്ച് ആർ മാനേജരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വന്തം ചാനലിലുണ്ടായ സ്ത്രീപീഡനക്കേസ് പ്രൈം ടൈം ചർച്ചയാക്കി മാതൃഭൂമി ന്യൂസ് ചാനൽ. മാതൃഭൂമി ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് അറസ്റ്റിലായ വിവരം നേരത്തേ ചാനൽ റിപ്പോർട്ടു ചെയ്യുകയും ഇയാളെ സസ്‌പെന്റ് ചെയ്ത വിവരം അറിയിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയം പ്രൈം ടൈം ചർച്ചയിലും ഉൾപ്പെടുത്തിയത്. ഇതോടെ ഇത്തരം പീഡനക്കേസുകളിൽ സ്വന്തം സ്ഥാപനത്തിലെ അംഗത്തിനെതിരെ ആണെങ്കിലും ഒരു ദാക്ഷിണ്യവുമില്ലാതെ വാർത്തയാക്കുമെന്ന് പ്രഖ്യാപിക്കുകയാണ് മാതൃഭൂമിയെന്ന അഭിപ്രായവും ഉയരുന്നു. അഭയമായത് നിർഭയ ഭേദഗതിയോ എന്ന വിഷയത്തിലാണ് ചർച്ച നടന്നത്.

മറുനാടൻ ഈ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുഖ്യധാരാ മാധ്യമം ആയ മാതൃഭൂമിയും ഈ റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു. സാധാരണ സ്വന്തം ചാനലിലെ ആളുകൾ അറസ്റ്റിലാകുമ്പോൾ രക്ഷിക്കാൻ നടത്തുന്ന നീക്കം ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും ചാനൽ വിശദീകരിച്ചിരുന്നു. അമൽ വിഷ്ണുദാസിനെ ചാനലിൽ നിന്ന് സസ്പെന്റ് ചെയ്തുവെന്നും മാനേജ്മെന്റ് വിശദീകരിച്ചു. മലയാള ചാനൽ ചരിത്രത്തിൽ പുതു ചരിത്രമാണ് മാതൃഭൂമി സൃഷ്ടിച്ചത്.

പരാതിക്കാരിയെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുമെന്നും ചാനൽ മാനേജ്മെന്റ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രൈം ടൈം ചർച്ചയിലും മാതൃഭൂമി ഇതേ വിഷയം വിഷയമാക്കിയത്. ചാനൽ എച്ച് ആർ ജനറൽ മാനേജർ ജി ആനന്ദിനെ കൂടി ഉൾപ്പെടുത്തിയായിരുന്നു ചർച്ച. പൊതു പ്രവർത്തക ഗീത, ആം ആദ്മി നേതാവ് സി ആർ നീലകണ്ഠൻ, രാഷ്ട്രീയ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ. മായ തുടങ്ങിയവർ പങ്കെടുത്ത ചർച്ച അവതാരകൻ വേണുവാണ് നയിച്ചത്.

നിർഭയ കേസിനും അതിന് ശേഷം ഉണ്ടായ സ്ത്രീ ശാക്തീകരണ നിയമങ്ങൾക്കും നിലപാടുകൾക്കും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും സ്ത്രീകൾക്ക് ശക്തി നൽകുന്നുണ്ടോ എന്ന ചർച്ചയാണ് നടന്നത്. താൻ ആക്രമിക്കപ്പെട്ട സംഭവം നടി തുറന്നുപറയാൻ തയ്യാറാവുകയും പ്രതിക്കെതിരെ ശക്തമായ നടപടിക്ക് നീങ്ങുകയും ചെയ്തതും നിർഭയക്കു ശേഷം സ്ത്രീകൾക്ക് ഇത്തരം സംഭവങ്ങളിൽ പരാതി നൽകാനും നിയമ വ്യവസ്ഥയിൽ വിശ്വാസം കൂടാനും കാരണമായി എന്ന വിലയിരുത്തലാണ് ചർച്ചയിൽ ഉണ്ടായത്.

സ്ത്രീകൾക്കുനേരെ ഉണ്ടാകുന്ന ലൈംഗിക ആക്രമണങ്ങൾ തൊഴിലിടത്തിൽ ഒതുക്കിത്തീർക്കുന്ന പ്രവണതയാണ് പലപ്പോഴും കാണുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. അതേസമയം, നിർഭയ നിയമത്തിന്റെ സത്ത ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉയർന്നു. ഇത്തരം കേസുകൾ സ്ഥാപനത്തിന്റെ പരിധിവിട്ട് പുറംലോകം അറിയുന്നത് വളരെ കുറവാണെന്ന് അഭിഭാഷകയായ മായ ചൂണ്ടിക്കാട്ടി.

സ്ഥാപനത്തിൽ നിന്ന് പിന്തുണ കിട്ടിയെന്നത് ഈ കേസിൽ പ്രധാനമാണ്. കുറ്റം ചുമത്തപ്പെട്ടയാളുടെ ഭാഗം കേട്ട ശേഷമേ സ്ഥാപനങ്ങളിൽ ഇത്തരം വിഷയങ്ങളിൽ നടപടി ഉണ്ടാകാറുള്ളൂ. സൂര്യനെല്ലി, സൗമ്യ കേസുകളിലും മറ്റും ഒരു ഘട്ടമെത്തുമ്പോൾ ഇതിന് പിന്നാലെ പോകേണ്ട എന്ന സ്ഥിതിയിലേക്ക് വരെ പോകാറുണ്ട്. കാശുകൊടുത്ത് ഒതുക്കുന്ന പീഡനക്കേസുകളും നിരവധിയാണ്. നിർഭയക്കു ശേഷം ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾക്ക ധൈര്യം വരുന്നുണ്ട്. - മായ വ്യക്തമാക്കി.

കൈരളി ടിവിയിൽ നിന്ന് മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് അമലിനെതിരെ പരാതി നൽകിയത്. ഇതേത്തുടർന്ന് ഇയാൾ അറസ്റ്റിലാവുകയായിരുന്നു. പീഡനക്കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ കടന്നാക്രമണം നടത്തിയ ചാനലാണ് മാതൃഭൂമി. അതുകൊണ്ട് തന്നെ ഈ അറസ്റ്റിനെ ചാനലും പത്രവും എങ്ങനെ കൈകാര്യം ചെയ്യുമെന്ന പൊതു സമൂഹം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇരയ്ക്കൊപ്പമാണ് തങ്ങളെന്ന് ചാനൽ പ്രഖ്യാപിച്ചത്. മറ്റ് ചാനലുകൾ പോലും ഈ വാർത്ത നൽകാൻ മടിക്കുമ്പോഴായിരുന്നു മാതൃഭൂമിയുടെ പ്രഖ്യാപനവും ഇപ്പോൾ ചർച്ചാവിഷയമാക്കിയതും എന്നത് ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റിലെ മുൻ അവതാരകനാണ് അമൽ വിഷ്ണുദാസ്. ഇവിടെയായിരിക്കുമ്പോഴും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീട് മനോരമ ന്യൂസ് ചാനലിലേക്ക് പോയ ഇദ്ദേഹം അവിടെയും അവതാരകനെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു.മനോരമയിൽ നിന്നായിരുന്നു മാതൃഭൂമി ന്യൂസിലേക്കെത്തുന്നത്.

2015 ഡിസംബറിൽ അമൽ വിഷ്ണുദാസ് രോഗബാധിതനായി കോസ്‌മോപോളീറ്റൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയിൽ താൻ ആശുപത്രിയിൽ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയിൽ തനിച്ചായിരുന്ന ഇയാൾ താൻ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും ബന്ധം ഡിവോഴ്‌സിലെത്തി നിൽക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറഞ്ഞിരുന്നു.

പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാൾ പ്രേമാഭ്യർഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്‌സ് കിട്ടിയാലുടൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗദാനം ചെയ്തുവെന്നും തുടർന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോൺസെക്‌സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു വെന്ന് യുവതി പരാതി നൽകിയതോടെയാണ് ഇന്ന് അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP