Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളാ ..നിങ്ങളാ കൊലയാളിപ്പാർട്ടി..ആരെയും കൊല്ലുന്ന പാർട്ടി..പോയി വേറെ പണി നോക്ക്; ഒരുകൊലയാളി പാർട്ടിയുമല്ല.. ഞങ്ങളേക്കാൾ..അത് ചേരുക നിങ്ങൾക്ക്; മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചർച്ചയിൽ ടി.സിദ്ദിഖും ടി.വി.രാജേഷും തമ്മിലുള്ള വാക്കേറ്റം മുറുകിയതോടെ ഇരുവരുടെയും മൈക്ക് ഓഫ് ചെയ്ത് പരീക്ഷണം; ഓൺ ചെയ്തപ്പോൾ വീണ്ടും അടങ്ങാതെ വന്നതോടെ രണ്ടുപേരും ചർച്ചയിൽ ഉണ്ടാവില്ലെന്ന് അവതാരകന്റെ മുന്നറിയിപ്പ്

നിങ്ങളാ ..നിങ്ങളാ കൊലയാളിപ്പാർട്ടി..ആരെയും കൊല്ലുന്ന പാർട്ടി..പോയി വേറെ പണി നോക്ക്; ഒരുകൊലയാളി പാർട്ടിയുമല്ല.. ഞങ്ങളേക്കാൾ..അത് ചേരുക നിങ്ങൾക്ക്; മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചർച്ചയിൽ ടി.സിദ്ദിഖും ടി.വി.രാജേഷും തമ്മിലുള്ള വാക്കേറ്റം മുറുകിയതോടെ ഇരുവരുടെയും മൈക്ക് ഓഫ് ചെയ്ത് പരീക്ഷണം; ഓൺ ചെയ്തപ്പോൾ വീണ്ടും അടങ്ങാതെ വന്നതോടെ രണ്ടുപേരും ചർച്ചയിൽ ഉണ്ടാവില്ലെന്ന് അവതാരകന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ..പ്രത്യേകിച്ച് രാഷ്ട്രീയ വിഷയങ്ങളിൽ വാഗ്വാദങ്ങൾ അപൂർവമല്ല. തങ്ങളുടെ രാഷ്ട്രീയ നിലപാട് ആവർത്തിച്ചുറപ്പിക്കാൻ പ്രതിനിധികൾ ഘോരഘോരം വാദിക്കുക പതിവ്. എന്നാൽ, ചർച്ച മുന്നോട്ട് കൊണ്ടുപോകുക അസാധ്യമാവുകയും പ്രേക്ഷകരെ തന്നെ വെല്ലുവിളിക്കും പോലെ കയർക്കുകയും ചെയ്യുന്ന വിധത്തിൽ രാഷ്ട്രീയ നേതാക്കൾ തരംതാഴുന്നുവോ എന്നാണ് സംശയിക്കേണ്ടത്. മാതൃഭൂമി ന്യൂസ് പ്രൈം ടൈം സംവാദത്തിൽ, ബുധനാഴ്ച കണ്ട കാഴ്ച അതാണ്.

മഞ്ജുഷ് ഗോപാൽ അവതരിപ്പിച്ച സംവാദത്തിൽ കോൺഗ്രസ് പ്രതിനിധിയായി ടി.സിദ്ദിഖും, സിപിഎം പ്രതിനിധിയായി ടി.വി.രാജേഷും, ബിജെപി പ്രതിനിധിയായി പി.കെ.കൃഷ്ണദാസുമാണ് പങ്കെടുത്തത്. ഷൂഹൈബ് വധക്കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതായിരുന്നു സംവാദവിഷയം.

സിപിഎം കൊലയാളിപ്പാർട്ടിയാണെന്ന സിദ്ദിഖിന്റെ വാദത്തിനെതിരെ ഞങ്ങളല്ല കോൺഗ്രസ് ആണ് കൊലയാളിപാർട്ടിയെന്ന് ടിവി രാജേഷും വാദിച്ചു. ഷുഹൈബിനെ കൊന്ന കൊലയാളിപ്പാർട്ടിയെന്ന ടി സിദ്ദിഖിന്റെ പരാമർശം ടിവി രാജേഷിനെ ചൊടിപ്പിക്കുകയായിരുന്നു.

കൊലയാളി സംഘത്തിന് നേതൃത്വം കൊടുത്ത സിപിഎമ്മിന്റെ പ്രതിനിധി എന്ന് ടി.വി.രാജേഷിനെ വിശേഷിപ്പിച്ചുകൊണ്ടാണ് സിദ്ദിഖ് സംസാരിച്ചുതുടങ്ങുന്നത്.കോൺഗ്രസ് പറഞ്ഞ കാര്യങ്ങൽ അക്ഷരം പ്രതി ശരിയാണെന്ന് ഇന്ന് തെളിഞ്ഞതായി സിദ്ധിക പറയുന്നതോടെ രാജേ,് എതിർപ്പുയർത്തുന്നു.കോൺ്ഗ്രസുകാരൻ കൊലപാതകിയായാൽ കോൺഗ്ര്‌സ് കൊലപാതകികളുടെ പാർട്ടിയാകുമോയെന്ന് ടി.വി.രാജേഷ്.

കൊലനടത്തി വാതോരാതെ സംസാരിക്കുന്നതിന് പകരം മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്കൂ....ആരാ ആകാശ് തില്ലങ്കേരി, ആരാ റിജിൻ രാജ്, ആരാ ബൈജു..സിദ്ധിക്

തങ്ങൾ ഷുഹൈബിന്റെ കൊലയെ അപലപിച്ചിട്ടുണ്ടെന്നും നാൽപാടി വാസുവിനെ കൊന്ന കോൺഗ്രസുകാരെ പോലെയല്ലെന്നും ടി.വി.രാജേഷ്.

പാവപ്പെട്ട് സാന്ത്വന പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത സ്വന്തം വൃക്ക പോലും ദാനം ചെയ്യാൻ തീരുമാനിച്ച അഗതികളെയും അനാഥരെയും സംരക്ഷിച്ച ഒരുപാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നതിന് ശേഷം ആകൊലക്കറ ന്യായീകരിക്കുന്നത് എങ്ങനെയെന്ന് സിദ്ധിക്.

തങ്ങൾ അപലപിച്ചിട്ടുണ്ടെന്ന് രാജേഷ്

നിങ്ങൾ കൊല നടത്തിയിട്ട് അപലപിച്ചിട്ട് കാര്യമില്ലെന്ന് സിദ്ധിക്

നിങ്ങൾക്ക് സങ്കുചിത രാഷ്ട്രീയ അജണ്ടയാണെന്നും അവിടെ സിബിഐ വേണ്ടാത്ത ഇവിടെ നിങ്ങൾക്ക് സിബിഐ വേണമെന്നും രാജേഷ്.നിങ്ങൾക്ക് കൊലയാളികളെയല്ല പിടിക്കേണ്ടത്...രാഷ്ട്രീയ അജണ്ടയാ..

ആ അജണ്ട ഈ മണ്ണിൽ നടക്കില്ല രാജേഷേ..

ഇങ്ങനെ തർക്കം വല്ലാതെ മുറുകുകയും സംവാദം മുന്നോട്ട് കൊണ്ടുപോകാനാകാതെ വരികയും ചെയ്തതോടെ അവതാരകൻ നിസ്സഹായനായി. മൈക്ക് ഓഫ് ചെയ്ത് പരീക്ഷിച്ചെങ്കിലും വീണ്ടും ഓൺ ചെയ്തപ്പോൾ രണ്ടുപേരും ശബ്ദമുയർത്തുന്നതാണ് കണ്ടത്. പി.കെ.കൃഷ്ണദാസ് ഈ തർക്കത്തിനിടെ നോക്കുകുത്തിയായി ഇരിക്കേണ്ടി വന്നു. ഒടുവിൽ തർക്കം തുടർന്നാൽ രണ്ടുപേരും ചർച്ചയിൽ ഉണ്ടാവില്ലെന്ന് മുന്നറിയപ്പ് നൽകിയതോടെയാണ് ഇരുവരും അടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP