Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇത്രയൊക്കെ ഞങ്ങൾ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തെ'; പീഡിപ്പിക്കാതെയിരുന്നെങ്കിൽ നിങ്ങൾ കേരളം ബാക്കി വെച്ചേക്കുമോ? ബലാത്സംഗത്തെ മഹത്വവൽക്കരിക്കുന്ന സ്‌കിറ്റുമായി മഴവിൽ മനോരമ; എഎംഎംഎയുടെ 'ബ്ലാക്ക് ഹ്യൂമറിനു പിന്നാലെ' സ്ത്രീ വിരുദ്ധതയുടെ പേരിൽ മഴവിൽ മനോരമക്കും പൊങ്കാല

'ഇത്രയൊക്കെ ഞങ്ങൾ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തെ'; പീഡിപ്പിക്കാതെയിരുന്നെങ്കിൽ നിങ്ങൾ കേരളം ബാക്കി വെച്ചേക്കുമോ? ബലാത്സംഗത്തെ മഹത്വവൽക്കരിക്കുന്ന സ്‌കിറ്റുമായി മഴവിൽ മനോരമ; എഎംഎംഎയുടെ 'ബ്ലാക്ക് ഹ്യൂമറിനു പിന്നാലെ' സ്ത്രീ വിരുദ്ധതയുടെ പേരിൽ മഴവിൽ മനോരമക്കും പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബലാത്സംഗത്തെ മഹത്വവൽക്കരിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചതിൽ മഴവിൽ മനോരമക്ക് സോഷ്യൽ മീഡിയുടെ പൊങ്കാല. ചാനലിലെ ജനപ്രിയ പരിപാടിയായ 'കോമഡി സർക്കസിലെ' സ്‌കിറ്റിലാണ് കടുത്ത സ്ത്രീവിരുദ്ധമായ സംഭഷണം അവതരിപ്പിച്ചത്. സ്‌കിറ്റ് സംപ്രേഷണം ചെയ്ത ചാനൽ മാനേജുമെന്റിനും പ്രോഗ്രാമിനുമെതിരെ കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നിറയുന്നത്.

'ഇത്രയൊക്കെ ഞങ്ങൾ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തെ' എന്ന സ്‌കിറ്റിലെ ഡയലോഗാണ് വിവാദങ്ങൾക്ക് ആക്കംകൂട്ടിയത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധി്ക്കുകയും അതിനെതിരെ പല പ്രതിരോധങ്ങളും ഉയർന്നുവരികയും ചെയ്യുന്ന ഒരു കാലത്താണ് ബലാത്സംഗത്തെ മഹത്വവത്കരിക്കുന്ന സംഭാഷണം കോമഡിയെന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്‌കിറ്റിൽ അഭിനയിക്കുന്ന പുരുഷതാരം ഇത്തരമൊരു മറുപടി നൽകുന്നത്. പീഡിപ്പിക്കാതെയിരുന്നെങ്കിൽ നിങ്ങൾ കേരളം ബാക്കിവെച്ചേക്കുമായിരുന്നോയെന്നും സ്‌കിറ്റിലെ കഥാപാത്രത്തിന്റെ ചോദ്യം. നടി പേളി മാണി, അലീന പടിക്കൽ, ബിനു അടിമാലി എന്നിവർ അഭിനയിച്ച സ്‌കിറ്റിൽ ബിനു അടിമാലിയാണ് ബലാത്സംഗത്തെ മഹത്വവത്കരിക്കുന്ന തരത്തിൽ സംസാരിക്കുന്നത്.

'വെള്ളടിച്ചുവന്നിട്ട് വീട്ടിലുള്ളവരെ മർദ്ദിക്കുന്നു, റോഡിൽക്കൂടി പോയാൽ പീഡനം, ബസ്റ്റോപ്പിൽ നിന്നാൽ പീഡനം, ബസിൽ കയറിയാൽ പീഡനം, അവിടെ ഇവിടെ എവിടെ നിന്നാലും പീഡനം' എന്ന് അലീന പരാതി പറയുമ്പോൾ 'ഇത്രയൊക്കെ ഞങ്ങൾ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തെ. ഒരു കാര്യം മനസിലാക്കണം, ഞങ്ങളിത്രയും കഠിനമായിട്ട് നിങ്ങളെ പീഡിപ്പിച്ചിട്ട് നിങ്ങൾ ഈ രീതിയില്. അപ്പോൾ പിന്നെ നിങ്ങളെ ഞങ്ങള് പീഡിപ്പിക്കാതെകൂടിയിരുന്നെങ്കിൽ നിങ്ങൾ കേരളം വെച്ചേക്കുമായിരുന്നു, പറ വെച്ചേക്കുമായിരുന്നൊ?'

ബിനു അടിമാലിയുടെ വാക്കുകളെ സദസ്സ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സ്‌കിറ്റ് സംപ്രേഷണം ചെയ്ത മഴവിൽ മനോരമ മാപ്പു പറയണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്.'കോമഡിയുടെ പേരിൽ ബലാത്സംഗത്തെ മഹത്വവത്കരിച്ചിരിക്കുന്നത് നോക്കൂ. അമ്മ മഴവിൽ സ്‌കിറ്റിനു പിന്നാലെ വീണ്ടും ബലാത്സംഗ തമാശകൾ. മഴവിൽ മനോരമ മാപ്പു പറയണം' എന്നു പറഞ്ഞുകൊണ്ടാണ് ഡെന്നി ലൂസി തോമസ് ഫേസ്‌ബുക്കിൽ ഈ സ്‌കിറ്റ് പങ്കുവെച്ചത്.

സമാനമായ വിഷയം ചൂണ്ടിക്കാട്ടി മനോരമയിലെ മറ്റൊരു സ്‌കിറ്റും ഡെന്നി ഉയർത്തിക്കാട്ടുന്നുണ്ട്. '39 പീഡനക്കേസിലെ പ്രതിയാണ് ഞാൻ. മുപ്പത്തൊമ്പത് പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി. ' എന്നൊരാൾ പറയുമ്പോൾ 'സത്യായിട്ടും ഞാനാദ്യായിട്ടാണ് ഇങ്ങനെ പീഡിപ്പിക്കുന്നൊരാളെ കാണുന്നത്. ' എന്ന് ഒരു യുവതി അത്ഭുതം കൂറുന്ന തരത്തിലുള്ളതാണ് സ്‌കിറ്റ്.

അമ്മ മഴവിൽ പരിപാടിയിൽ നടിമാരായ സുരഭി, അനന്യ, മഞ്ജുപിള്ള, കുക്കുപരമേശ്വരൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങൾ അവതരിപ്പിച്ച സ്‌കിറ്റാണ് വിവാദമായത്. സ്‌കിറ്റ് സിനിമയിലെ വനിതാ കൂട്ടായ്മയെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്ന ആരോപണമായിരുന്നു ഉയർന്നത്. ഡബ്ല്യു.സി.സിയുടെ നിലപാടിനെ എ.എം.എം.എ നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്‌കിറ്റെന്നായിരുന്നു നടി റിമ കല്ലിങ്കൽ പറഞ്ഞത്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു താരസംഘടനയായ അമ്മയും നടൻ മോഹൻലാലുമൊക്കെ സ്വീകരിച്ചത്. മഴവിൽ മനോരമയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമറാണെന്ന മോഹൻലാലിന്റെ അഭിപ്രായവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

മഴവിൽ മനോരമ ചാനലിലെ അമ്മ മഴവിൽ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച സ്‌കിറ്റ് സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണം വലിയ തോതിൽ ഉയർന്നിരുന്നു.വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി അടക്കം ഈ സ്‌കിറ്റിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP