Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മറയ്‌ക്കേണ്ടത് മറച്ചില്ല; നഗ്ന റിയാലിറ്റി ഷോയിലെ അഭിനേത്രി ചാനലിനെതിരെ കേസ്സുകൊടുക്കുന്നു

മറയ്‌ക്കേണ്ടത് മറച്ചില്ല; നഗ്ന റിയാലിറ്റി ഷോയിലെ അഭിനേത്രി ചാനലിനെതിരെ കേസ്സുകൊടുക്കുന്നു

കാര്യം നഗ്നരായിട്ടാണ് അഭിനയിക്കുന്നതെങ്കിലും, അത്യാവശ്യഭാഗങ്ങൾ അവ്യക്തമാക്കാമെന്ന വാക്കു തെറ്റിച്ചാൽ എന്തു ചെയ്യും? ചാനലിനെതിരെ കേസ്സുകൊടുക്കുക തന്നെ. 'നേക്കഡ് ഡേറ്റിങ്' എന്ന നഗ്ന റിയാലിറ്റി ഷോയിലെ അഭിനേത്രി ജെസ്സി നീസ്‌വിറ്റ്‌സാണ് ചാനൽ കമ്പനിക്കെതിരെ ഒരു കോടി ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ടിരിക്കുന്നത്. 

ന്യുയോർക്കിലെ ലോങ് ഐലൻഡുകാരിയാണ് മോഡൽ കൂടിയായ ജെസ്സി. റിയാലിറ്റി ഷോയ്ക്കിടെ തന്റെ രഹസ്യഭാഗങ്ങളൊന്നും പ്രദർശിപ്പിക്കില്ലെന്ന കരാറിൽ ഏർപ്പെട്ടിരുന്നുവെന്നും ചാനൽ അധികൃതർ അത് തെറ്റിച്ചുവെന്നുമാണ് ജെസ്സിയുടെ വാദം. എന്നാൽ, ജൂലൈ 31ന് സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് കാര്യങ്ങൾ ആകെ താളം തെറ്റിയത്.

ബീച്ചിൽ ഫുട്‌ബോൾ കളിച്ച് നായകനുമായി കെട്ടിമറിയുന്ന ദൃശ്യത്തിൽ, ജെസ്സിയുടെ രഹസ്യാവയവം അവ്യക്തമാക്കാതെ സംപ്രേഷണം ചെയ്തതാണ് വിവാദമായത്. വി.എച്ച്. വൺ ചാനലിലാണ് ഡേറ്റിങ് നേക്കഡ് സംപ്രേഷണം ചെയ്യുന്നത്. നായകനുമായി കെട്ടിമറിഞ്ഞ് തിരിഞ്ഞുവരുന്ന ഭാഗം അവ്യക്തമാക്കാൻ വിട്ടുപോയതോടെ, പ്രേക്ഷകർ കാണേണ്ടതൊക്കെ കാണുകയും ചെയ്തു.

ഇതോടെ, ട്വിറ്ററിലും സോഷ്യൽ വെബ്‌സൈറ്റുകളിലും ജെസ്സി താരമായി. അവ്യക്തമാക്കാൻ ചാനലുകാർ വിട്ടുപോയ ദൃശ്യത്തിന്റെ സ്‌ക്രീൻഷോട്ട് പലരും ട്വീറ്റ് ചെയ്തു. ചാനലിനുവേണ്ടി മുടക്കിയ കാശ് മുതലായി എന്ന മട്ടിലാണ് പ്രേക്ഷകർ പ്രതികരിച്ചത്. എന്നാൽ, തന്റെ കുടുംബാംഗങ്ങളിൽ പലരും ഈ എപ്പിസോഡ് കണ്ടിരുന്നുവെന്നും താനാകെ മനോവിഷമത്തിലാണെന്നും ജെസ്സി പറയുന്നു. എപ്പിസോഡ് പുറത്തുവന്നതിനുശേഷം തന്റെ യഥാർഥ കാമുകൻ തന്നെ വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

വിഎച്ച് വൺ ചാനലിന്റെ ഉടമകളായ വിയാക്കോമിനെതിരെയാണ് ജെസ്സി മാനനഷ്ടത്തിന് കേസ്സ് കൊടുക്കാൻ ഒരുങ്ങുന്നത്. ഇതിന് പുറമെ. പരിപാടിയുടെ നിർമ്മാതാക്കളായ ഫയർലൈറ്റ് എന്റർടെയ്ന്മെന്റിനെയും ലൈറ്റ്ഹാർട്ടഡ് എന്റർടെയ്ന്മെന്റിനെയും കക്ഷി ചേർക്കുന്നുണ്ട്. ഡേറ്റിങ് നേക്കഡിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP