Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേഷ് ഗോപിയുടെ നിർദ്ദേശം മോദി മുഖവിലയ്‌ക്കെടുത്തു! ദൂരദർശനെ നന്നാക്കാൻ തന്നെ തീരുമാനം; സർക്കാറുമായി ബന്ധപ്പെട്ട ബ്രേക്കിങ് ന്യൂസുകൾ ഇനി ദൂരദർശൻ വഴി

സുരേഷ് ഗോപിയുടെ നിർദ്ദേശം മോദി മുഖവിലയ്‌ക്കെടുത്തു! ദൂരദർശനെ നന്നാക്കാൻ തന്നെ തീരുമാനം; സർക്കാറുമായി ബന്ധപ്പെട്ട ബ്രേക്കിങ് ന്യൂസുകൾ ഇനി ദൂരദർശൻ വഴി

ന്യൂഡൽഹി: മലയാളം സിനിമാതാരം സുരേഷ്‌ഗോപി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ അദ്ദേഹത്തെ സന്ദർശിച്ചത് കേരളത്തിൽ പതിവുപോലെ വിവാദമായ സംഭവമാണ്. അന്ന് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ താൻ എന്ത് കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് അഭിപ്രായം രേഖപ്പെടുത്താൻ സുരേഷ് ഗോപിയോട് മോദി നിർദേശിക്കുകയുണ്ടായി. ഇത്തരം നിർദേശങ്ങളുടെ കൂട്ടത്തിൽ താരം മുന്നോട്ടുവച്ച ഒരു കാര്യം ഇതായിരുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ദൂരദർശനെ നന്നാക്കാൻ നടപടി സ്വീകരിക്കണം, അല്ലെങ്കിൽ അടച്ചുപൂട്ടണം എന്ന്. എന്തായാലും മലയാളം സൂപ്പർതാരത്തിന്റെ നിർദ്ദേശം അധികാരത്തിലെത്തിയ ശേഷം മോദി മറന്നില്ല. ദൂരദർശനെ മെച്ചപ്പെടുത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു കഴിഞ്ഞു.

സ്വകാര്യ ന്യൂസ് ചാനലുകളുടെയും ഓൺലൈൻ പോർട്ടിലുകളുടേയും കുത്തൊഴുക്കിൽ ഒഴുകിപ്പോകാതെ ദൂരദർശനൊപ്പം തന്നെ ആകാശവാണിക്കും സർക്കാർ സഹായഹസ്തമാണ് നീട്ടിയത്. വകുപ്പുമായി ബന്ധപ്പെട്ട ബ്രേക്കിങ് ന്യൂസുകൾ പുറത്ത് വിടുമ്പോൾ ആദ്യ പരിഗണന ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയ്ക്കും നൽകാനാണ് തീരുമാനം. ദൂരദർശനിൽ ഫ്‌ളാഷ് പോയ ശേഷം മാത്രമേ വിവരം മറ്റ് ചാനലുകൾക്ക് നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം.

സർക്കാർ സംബന്ധിയായ കാര്യങ്ങളിലെ വിവരങ്ങൾ ആദ്യം ദൂരദർശന് നൽകണമെന്ന് കാണിച്ച് വാർത്താ വിതരണ പ്രക്ഷേപ മന്ത്രാലയം സെക്രട്ടറി ബിമൽ ജൽക്കാ എല്ലാ വകുപ്പ് നേതാക്കൾക്കും മന്ത്രാലയങ്ങൾക്കും ഉത്തരവ് നൽകിയതായിട്ടാണ് വിവരം. പ്രധാനമന്ത്രിയൂടെ വിദേശ പര്യടനം മന്ത്രിമാരുടെ എക്‌സ്‌ക്ലുസീവ് അഭിമുഖങ്ങൾ എന്നിവ സർക്കാർ ചാനലുകൾക്ക് ആദ്യം നൽകാനാണ് നിർദേശത്തിലുള്ളത്.

സ്വകാര്യചാനലുകളുടെ മത്സരത്തിൽ മുഖം നഷ്ടമായിരിക്കുന്ന ദൂരദർശനെയും റേഡിയോയേയും രക്ഷിക്കാനുള്ള സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് നടപടി. ദൂരദർശൻ ഫ്‌ളാഷ് ന്യൂസ് നൽകിയ ശേഷമേ വിവരം ബന്ധപ്പെട്ട വകുപ്പുകൾ വഴി സ്വകാര്യ ചാനലുകൾക്ക് എത്താവു എന്നാണ് നിർദേശത്തിലുള്ളത്. ചാനലുകളുടെ മത്സരത്തിൽ പ്രചാരം നഷ്ടമായത് ദൂരദർശന്റെ പിടിച്ച്‌നിൽപ്പ് ഗതികേടിലാക്കിയിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച ചൈനീസ് പ്രസിഡന്റ് ഇന്ത്യാ സന്ദർശന വേളയിൽ പേര് തെറ്റായി ഉച്ചരിച്ച് ദൂരദർശൻ വാർത്താ അവതാരകൻ വിവാദം സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP