Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി ഒന്നരയ്ക്ക് അരിസ്റ്റോ സുരേഷിനെതിരെ പരാതിയുമായി പേളി; ' സുരേഷേട്ടൻ തനിക്ക് അമിതമായി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്' ;'മറ്റുള്ളവരോട് പെരുമാറേണ്ട രീതിയെ പറ്റി അദ്ദേഹം തന്നോട് പറയുന്നു'; പേളിക്ക് നല്ലത് വരണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് പറയുന്നതെന്ന് അരിസ്റ്റോ; ബിഗ് ബോസിൽ സൃഹൃത്തുക്കൾക്കിടയിലും വിള്ളൽ വീഴുന്നുവെന്ന് സൂചന

രാത്രി ഒന്നരയ്ക്ക് അരിസ്റ്റോ സുരേഷിനെതിരെ പരാതിയുമായി പേളി; ' സുരേഷേട്ടൻ തനിക്ക് അമിതമായി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്' ;'മറ്റുള്ളവരോട് പെരുമാറേണ്ട രീതിയെ പറ്റി അദ്ദേഹം തന്നോട് പറയുന്നു';  പേളിക്ക് നല്ലത് വരണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് പറയുന്നതെന്ന്  അരിസ്റ്റോ;  ബിഗ് ബോസിൽ സൃഹൃത്തുക്കൾക്കിടയിലും വിള്ളൽ വീഴുന്നുവെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

മത്സരം അവസാനിക്കാൻ ഏകദേശം 49 ദിവസം മാത്രം ബാക്കി നിൽക്കേ ബിഗ് ബോസിൽ സുഹൃത്ത് ബന്ധങ്ങളിൽ വിള്ളൽ വീഴുന്നതായി സൂചന. ചാനൽ റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബിഗ് ബോസ് ആരംഭിച്ച് 51ാം ദിവസം പിന്നിട്ടപ്പോഴേക്കുമാണ് കാര്യങ്ങൾ തകിടം മറിയുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആരംഭത്തിലുണ്ടായിരുന്ന സുഹൃത് ബന്ധങ്ങൾ ബിഗ് ബോസിൽ ഇപ്പോഴില്ല. ഉറ്റ സുഹൃത്തുക്കൾ വരെ ഇപ്പോൾ പല വഴിക്കാണ് സഞ്ചാരം. റിയാലിറ്റി ,ഷോയിൽ വരുന്നതിന് മുൻപ് മുതലേ ഉണ്ടായിരുന്ന സൗഹൃദം ഷോയിൽ വന്നു കഴിഞ്ഞപ്പോൾ പലർക്കും നഷ്ടപ്പെടുന്നുണ്ടോ എന്നും പ്രേക്ഷകരിൽ സംശയമുയരുന്നു. ബിഗ്‌ബോസ് ഹൗസിൽ എത്തിയതു മുതൽ പേളിയും സുരേഷും നല്ല സുഹൃത്തുക്കളായിരുന്നു. ബിഗ് ബോസ് ഹൗസിൽ പേളിക്ക് ഒരു പ്രശ്‌നം വരുമ്പോൾ പിന്തുണ പ്രഖ്യാപിച്ച് സുരേഷ് രംഗത്തെത്തിയിരുന്നു. മത്സരാർഥി എന്നതിലുപരി പേളിയുടെ ലോക്കൽ ഗാർഡിയനെ പോലെയായിരുന്നു സുരേഷ് ബിഗ് ബോസ് ഹൗസിൽ പലപ്പോഴും പെരുമാറിയിരുന്നത്.

ഇത് മത്സരാർഥികൾക്കിടയിൽ പല തവണ സംസാര വിഷയമായിരുന്നു. ഇത് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ഇവർ പ്രകടിപ്പിക്കുന്നുമുണ്ട്.ഒടുവിൽ സുരേഷിനെതിരെ പരാതിയുമായി പേളി തന്നെ രംഗത്തെത്തിയിട്ടുമ്ട്. സുരേഷേട്ടൻ അമിതമായി തനിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നായിരുന്നു പേളിയുടെ പരാതി. മറ്റുള്ളവരോട് എങ്ങനെ പെരുമാറേണ്ട രീതിയെ കുറിച്ച് അദ്ദേഹം തന്നോട് പറയുന്നുണ്ടെന്നും പേളി ബിഗ്‌ബോസിനു മുന്നിൽ പരാതി പറഞ്ഞു. എന്നാൽ അദ്ദേഹം വളരെ നല്ല വ്യക്തിയാണെന്നും പേളി കൂട്ടിച്ചേർത്തു. രാത്രി ഒന്നരയ്ക്കാണ് പേളി പരാതിയുമായി ബിഗ് ബോസിനു മുന്നിലെത്തിയത്. കൂടെ രഞ്ജിനിയും ഉണ്ടായിരുന്നു.ബിഗ് ബോസിൽ എങ്ങനെ എല്ലാവരോടും പെരുമാറണമെന്ന് പേളിയെ ഉപദേശിച്ച് കഴിഞഞ ദിവസവു സുരേഷ് പേളിക്ക് മുന്നിൽ എത്തിയിരുന്നു.പേളിക്ക് നല്ലത് വരണമെന്ന് ഒറ്റ ആഗ്രഹമുള്ളതു കൊണ്ടാണ് ഓരേ കാര്യങ്ങൾ പറയുന്നതെന്നും അരിസ്റ്റോ പറഞ്ഞു. എന്നാൽ ഇത് പേളിക്ക് അത്ര പിടിച്ചിരുന്നില്ല. സുരേഷേട്ടന്റെ ചിന്തയ്ക്കാണ് കുഴപ്പമെന്നും പഴയതു പോലെ ആകാണമെന്നും പേളി പറഞ്ഞു.

സുരേഷ്- പേളി സൗഹൃദത്തിൽ ഒരിക്കൽ പേളി തന്നെ സുരേഷിനെ തള്ളി പറയുമെന്ന് തരികിട സാബു പറഞ്ഞിരുന്നു. അത് തന്നെ ഇവിടെ സംഭവിച്ചിരിക്കുകയാണ്. പേളി കാരണമായിരിക്കും ബിഗ് ബോസ് ഹൗസിൽ നിന്ന് സുരേഷ് പുറത്താകുന്നതെന്നും സാബു അന്ന് പറഞ്ഞിരുന്നു. ഇനി സാബു പറഞ്ഞത് ശരിയാകുമോ എന്ന വരും ദിനങ്ങളിൽ നിന്ന് കണ്ടറിയാം.അരിസ്റ്റോ സുരേഷിനോട് സോറി പറഞ്ഞ് ശ്രീനീഷ് രംഗത്തെത്തിയിരുന്നു. എന്നാൽ എന്തിനാണ് സോറി പറഞ്ഞതെന്ന് സുരേഷിന് വ്യക്തമായിട്ടില്ലായിരുന്നു. തുടർന്ന് പേളിയോടും ഇതിനെ കുറിച്ച് സുരേഷ് ചോദിച്ചിരുന്നു. എന്നാൽ തനിക്കും ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പേളിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP