1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
20
Saturday

വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം; ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറി; ഭരണമാറ്റം കഴിഞ്ഞ് ഇപ്പോൾ ഭരണനാറ്റമാണ്; ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്; പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്ന ചർച്ചയിൽ കത്തിക്കയറി അഡ്വ. ജയശങ്കർ

November 13, 2017 | 10:29 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈബർ സഖാക്കൾ തലയിൽ ഇപ്പോൾ മുണ്ടിട്ടു നടക്കുകയാണ്. ആരെയും കാണാനില്ല. ചാണ്ടി മുതലാളിയുടെ കാലുപിടിച്ച് പിണറായി സഖാവ് ഇപ്പോൾ പറയുന്നു, ഒന്നു രാജിവച്ചു തരാമോ. ഈർക്കിൽ പാർട്ടിയുടെ നേതാവിനു മുന്നിൽ ഇരട്ടചങ്കൻ യാചിക്കുകയാണ് . ആരാണിപ്പോൾ ഓട്ടച്ചങ്കൻ ആരാണ് ഇരട്ടച്ചങ്കൻ എന്ന് ഈ കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. പിണറായി വിജയാ നിങ്ങൾക്ക് നാണമുണ്ടോ..? രാജിവയ്ക്കൂ...ഇറങ്ങിപ്പോകൂ...നിങ്ങൾ ആർക്കങ്കിലും വാക്കു കൊടുത്തോ ഇത്ര കാലം മുഖ്യമന്ത്രിയായി ഇരുന്നോളാമെന്ന്.....

അഡ്വ. ജയശങ്കർ പൊട്ടിത്തെറിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണും ഒരു വേള അവതാരകനാണെന്ന കാര്യം മറന്നതു പോലെ തോന്നി. തോമസ് ചാണ്ടിയെ ഇനിയും എന്തിന് സഹിക്കണം എന്ന വിഷയത്തിൽ നടത്തിയ ചർച്ചയാണ് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമായി മാറിയത്. പങ്കെടുത്ത അതിഥികളായ പത്രപ്രവർത്തകൻ ജോർജ്ജ് പൊടിപാറ, ജോസഫ് സി മാത്യു, കോൺഗ്രസ് പ്രതിനിധി രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരെല്ലാം കുറ്റക്കാരനായി കാണുന്നത് മുഖ്യനെ തന്നെ.

ഇടതുമുന്നണിയിൽ ചർച്ച നടത്തിയ ശേഷം പിറ്റേന്നു വാക്കു മാറ്റി പറയുന്ന എൻസിപി നേതാക്കളെ ഇനി കുറ്റപ്പടുത്തിയിട്ടു കാര്യമില്ല എന്നാണ് ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടത്. ഒരു സോഷ്യലിസ്റ്റായിരുന്ന പീതാംബരൻ മാ്സ്റ്റർക്ക് അല്പം കുറ്റബോധമൊക്കെ ഉണ്ടാവാം. എന്നാൽ തോമസ് ചാണ്ടിക്ക് അതുണ്ടാവില്ല. പലപ്പോളും നയം മാററുന്ന എൻസിപിക്ക് ഒട്ടുമുണ്ടാവില്ലഎന്നും അദ്ദേഹം പറഞ്ഞു. അതിനാൽ മുഖ്യമന്ത്രിയാണ് ഇവിടെ നടപടി എടുക്കേണ്ടത്. അതു വൈകുന്നു. വൈകും തോറും സർക്കാരിനെയും അതു ബാധിക്കുന്നു.

സംതിങ് ഈസ് റോട്ടൺ ഇൻ ഡെന്മാർക്ക്... പത്രപ്രവർത്തകന്റെ സംശയവും പിണറായിയുടെ നേർക്കായിരുന്നു. പിണറായി വിജയന്റെ നേർക്കുള്ള സംശയം ജോർജ്ജ് പൊടിപാറയും പങ്കുവച്ചു. രാഷ്ട്രീയക്കാർ പലരും കുട്ടനാട്ടിൽ അതിഥികളായി എത്തിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ആതിഥ്യ സൽക്കാരത്തിൽ വീണു പോയവരിൽ പിണറായിയുടെ അടുപ്പക്കാർ ആരെങ്കിലുമുണ്ടോ. എന്നാൽ സ്വയം തിരുത്തുമെന്ന് വീരവാദം മുഴക്കുന്ന പാർട്ടിയിൽ മുഖ്യന്റ ഈ പോക്കു ശരിയല്ല എന്നു പറയാൻ ആരും തയ്യാറാവാത്തതെന്താണ്? അതോർത്താണ് നാം ലജ്ജിക്കേണ്ടതെന്നും ജോർജ്ജ് പൊടിപാറ പറഞ്ഞു. ഈ പോക്കല്ല ശരി എന്ന് അണികൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സിംഗൂരാക്കി മാറ്റാനാണ് പിണറായി വിജയന്റെ ശ്രമം എന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ മുഖ്യ ആരോപണം. ഇടതു പക്ഷത്തിന് തിരിച്ചുവരവ് അസാദ്ധ്യമാക്കി മാറ്റുകയാണ് പിണറായിയുടെ നയങ്ങൾ എന്നും ഉണ്ണിത്താൻ പറഞ്ഞു. ഇതിനോടുള്ള പ്രകടമായ തെളിവാണ് യുഡിഎഫിന്റെ ജാഥയോടുള്ള ജനങ്ങളുടെ സമീപനമെന്നും ഉണ്ണിത്താൻ പറഞ്ഞുവച്ചു. പലരും ഇവിടെ ജാഥ നടത്തി. കുമ്മനവും കാനവും കോടിയേരിയുമെല്ലാം. പക്ഷേ അഭൂതപൂർവ്വമായ തിരക്കാണ് രമേശ് ചെന്നിത്തലയുടെ ജാഥയിൽ ജനപങ്കാളിത്തം തെളിയിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി ആസന്നമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും അത് ഇതു വരെ തീരുമാനിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രിക്ക് ആക്ഷൻ എടുക്കാനുള്ള സുവർണ്ണാവസരമായിരുന്നു കഴിഞ്ഞ ഇടതു മുന്നണി യോഗം. പക്ഷേ ഒന്നുമുണ്ടായില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഇവിടെ പ്രതിസ്ഥാനത്തു നിർത്തുന്നതെന്നും ചർച്ചയിൽ അഭിപ്രായ മുയർന്നു.

വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം. ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറിയിരിക്കുകയാണ്. ഭരണമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഭരണനാറ്റമാണ്. ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്. ആനത്തലവട്ടത്തെ ചർച്ചയ്ക്കു വിളിച്ചാൽ തലവേദനയാണെന്നു പറയും. സി.പി.എം സഖാക്കന്മാരെ ആരെ വിളിച്ചാലും അവർക്കെല്ലാം ഇപ്പോൾ വയറുവേദനയാണ്. ചർച്ചയ്ക്ക് വരാൻ ആർക്കും ധൈര്യമില്ല. പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്നു ചോദിക്കാൻ ആർകക്കും ധൈര്യമില്ല. ജയശങ്കർ തുറന്നടിച്ചു.

എന്നാൽ ശക്തമായ മറ്റൊരു ആരോപണം ഉന്നയിച്ചത് ജോസഫ് സി മാത്യുവായിരുന്നു. ഇടതു ചിന്തകൻ എന്ന നിലയിൽ അദ്ദേഹം ഉയർത്തിയ വാദങ്ങൾ യഥാർത്ഥ ആശയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. സർക്കാരിന്റെ തന്നെ ഭാഗമായ കളക്ടറുടെ റിപ്പോർട്ടിനെതിരേ കോടതി കയറുന്ന മന്ത്രി സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ലംഘിച്ചു എന്ന ഗുരുതര കുററമാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പലപ്പോളും മുന്നണി മര്യാദകൾ പോലും ലംഘിച്ച ചരിത്രമാണ് പിണറായി വിജയന്റേത്. വളരെ അൺക്യാരക്ടറിസ്റ്റിക്കായ പ്രതികരങ്ങൾ അദ്ദേഹം നടത്തിയി്ട്ടുണ്ട്. അത് മതനേതാക്കളോടായാലും ടി പി ചന്ദ്രശേഖരനായാലും പി സി പ്രേമചന്ദ്രനായാലും വീരേന്ദ്രകുമാറായാലും അദ്ദേഹം അതു നടത്തിയിട്ടുണ്ട്. ഈ സമീപനമൊന്നും തോമസ് ചാണ്ടിയോട് കണ്ടില്ല. അത് ജോയിസ് ജോർജ്ജിന്റെ കാര്യത്തിലും ഇന്നസെന്റിന്റെയും മുകേഷിന്റെയും കാര്യത്തിലും ഇതു കണ്ടു. സ്വന്തം ഘടകത്തിൽ പോലും വിമർശനങ്ങൾ ഉണ്ടാവുന്നില്ല. അതു സഹിക്കാനാവുന്നില്ല. അങ്ങിനെ ചെയ്യുന്നവരെ ഒന്നുകിൽ അടിച്ചമർത്തും , തരം താഴ്‌ത്തും, അല്ലെങ്കിൽ പുറത്താക്കും എന്നതാണ് സ്ഥിതി

ജോസഫ് സി മാത്യു പറഞ്ഞു നിർത്തുമ്പോൾ പിന്നെ വിനു വി ജോണിന് ഒരു ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇനിയും ചാണ്ടിമാരെ എന്തിനാണ് സഹിക്കുന്നത് എന്ന ചോദ്യം ആവർത്തിച്ചു പറഞ്ഞ് ചർച്ച അവസാനിപ്പിച്ചു

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി
അക്ഷയിനെ ഗരുഡൻ തൂക്കം നടത്തിയത് 16 മണിക്കൂർ; കൈകാലുകൾ തല്ലിചതച്ച് ഈർക്കിൽ പ്രയോഗത്തിന് വിധേയനാക്കി; യുവാവിനെ തിരികെ ജയിലിൽ എത്തിച്ചത് മൃതപ്രായനായും; പേരൂർക്കടയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മകന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നത് ക്രൂരമർദ്ദന മുറകൾ; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി ജയിൽ ഡിജിപി ശ്രീലേഖ; പ്രതിക്കൂട്ടിലാകുന്നത് പേരൂർക്കട സിഐയും പൊലീസുകാരും; ലോക്കപ്പ് മർദ്ദനത്തിൽ ഉന്നതതല അന്വേഷണത്തിന് സാധ്യത
ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും പറഞ്ഞത് വീമ്പു പറച്ചിൽ അല്ല! ജയിലിൽ നിന്നിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ എല്ലാം വിജയത്തിലേക്ക്; കുറ്റപത്രം ചോർന്ന വിഷയത്തിൽ സന്ധ്യയുടെ പദവി നഷ്ടപ്പെട്ടത് നടന്റെ നീക്കങ്ങൾക്ക് കരുത്ത് നൽകും; അന്വേഷണ സംഘത്തിന്റെ 'തലൈവി' മാറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൊലീസ്; രാമൻപിള്ളയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ജനപ്രിയ നായകൻ
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് കൂസലില്ലാതെ സമ്മതിച്ച് ജയമോൾ; പൊലീസ് മർദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് ജഡ്ജിന് മുമ്പിൽ പറഞ്ഞു; കോടതി പരിസരത്ത് അസഭ്യം വിളിയുമായി ജനരോഷം ഇരമ്പിയപ്പോൾ കുഴഞ്ഞു വീണ് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മ; സ്വന്തം മകനെ കൊലപ്പെടുത്താൻ പ്രകോപനമായ കാര്യത്തെ കുറിച്ച് അറിയാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും
ശാന്തശീലനും അച്ചടക്കവും പുലർത്തിയ കൊച്ചു മിടുക്കൻ; പഠനത്തിൽ മിടുക്ക് കാട്ടിയപ്പോൾ സൗഹൃദങ്ങൾ കുറഞ്ഞു; ബാഡ്മിന്റണിൽ മികവ് കാട്ടി കളിക്കളത്തിലും തിളങ്ങി; ഉറ്റതോഴനൊപ്പം പള്ളിയിൽ പോയ ജിത്തു അവിടെ നിന്ന് എത്തിയത് അച്ഛന്റെ കുടുംബ വീട്ടിൽ തന്നെ; നാടിന്റെ അരുമയായ ജിത്തു ജോബിന്റെ വേർപാടിൽ വിതുമ്പി സഹപാഠികളും നാട്ടുകാരും; കൂട്ടുകാരനെ സെനി ഓർക്കുന്നത് ഇങ്ങനെ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?