Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യർ ജീവിക്കാൻ പഠിച്ചത് മൃഗങ്ങളിൽനിന്നെന്ന് തീർച്ച; വാളുപയോഗിച്ച് മരംമുറിക്കാൻ പോലും അവർക്കറിയാം; അവിശ്വസനീയമായ ഈ വീഡിയോ കാഴ്ചകൾ കണ്ടുനോക്കൂ

മനുഷ്യർ ജീവിക്കാൻ പഠിച്ചത് മൃഗങ്ങളിൽനിന്നെന്ന് തീർച്ച; വാളുപയോഗിച്ച് മരംമുറിക്കാൻ പോലും അവർക്കറിയാം; അവിശ്വസനീയമായ ഈ വീഡിയോ കാഴ്ചകൾ കണ്ടുനോക്കൂ

നുഷ്യരുടെ പിറവി കുരങ്ങുകളിൽനിന്നാണെന്ന ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം ഇന്നും വിശ്വസിക്കാത്തവരുണ്ടാകാം. എന്നാൽ, ആദിമ മനുഷ്യനും മൃഗങ്ങളും തമ്മിൽ അത്ര അകലമുണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ചില മനുഷ്യരെക്കാൾ നന്നായി മനുഷ്യർ ചെയ്യുന്ന ജോലികൾ അനുകരിക്കാൻ അവർക്കാകുമെന്ന് ഈ വീഡിയോ കണ്ടാൽത്തോന്നും. വാളുപയോഗിച്ച് മരംമുറിക്കുന്നത് കണ്ട് പഠിച്ച പെൺ ഒറാങ്ങുട്ടാൻ അത് അനായാസം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്.

ബിബിസിയുടെ പുതിയ പ്രകൃതി പരമ്പരയായ സ്‌പൈ ഇൻ ദ വൈൽഡ് എന്ന ഡോക്യുമെന്ററിയിലാണ് ഈ ദൃശ്യം. മരക്കഷ്ണം വലതുകൈയിൽ പിടിച്ച്് പരിചയസമ്പന്നനായ തൊഴിലാളിയെപ്പോലെയാണ് ഈ മൃഗം മരം മുറിക്കാൻ ശ്രമിക്കുന്നത്. മുറിക്കുന്നതിന് മുമ്പായി വാളിന്റെ മൂർച്ചയുള്ള ഭാഗമേതെന്ന് തൊട്ടുനോക്കുന്നതുപോലുമുണ്ട്. ബോർണിയോയിൽനിന്നാണ് അത്ഭുതകരങ്ങളായ ഈ ദൃശ്യങ്ങൾ പകർത്തിയത്.

ഒറാങ്ങുട്ടാൻ റോബോട്ടും ഇതേ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. റോബോട്ട് ചെയ്യുന്നത് കാമുമ്പോൾ കൂടുതൽ മത്സരക്ഷമതയോടെ അക്കാര്യം ആവർത്തിക്കാനും ഈ ഒറാങ്ങുട്ടാന് കഴിയുന്നു. എങ്ങനെയാണ് ഇത്രവേഗം ജോലികൾ കണ്ടുപഠിക്കാൻ ഇവയ്ക്കാവുന്നതെന്നത് അത്ഭുതകരമായ കാഴ്ചയാണെന്ന് പരിപാടിയുടെ വക്താവ് പറയുന്നു.

കുരങ്ങുവിഭാഗത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജീവിവർഗമായാണ് ഒറാങ്ങുട്ടാന്മാർ പരിഗണിക്കപ്പെടുന്നത്.. മനുഷ്യരുടേതുമായി 97 ശതമാനത്തോളം ഡിഎൻഎ സാദൃശ്യം ഇവയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, മനുഷ്യരുമായി ഏറ്റവും അടുപ്പമുള്ള ജീവിവർഗം ചിംപൻസികളാണ്. 99 ശതമാനം ഡിഎൻഎ സാദൃശ്യം ഇവയ്ക്കുണ്ട്.

മനുഷ്യർ ചെയ്യുന്ന ജോലികൾ കണ്ടുമനസ്സിലാക്കി അതുപോലെ ചെയ്യുന്നതിൽ ഒറാങ്ങുട്ടാനുകൾ മിടുക്കരാണ്. സോപ്പുപയോഗിച്ച് കൈകഴുകുന്നതുപോലെയുള്ള ജോലികൾ ബോർണിയോയിലെ ഒറാങ്ങുട്ടാനുകൾ 40 വർഷം മുമ്പെ ചെയ്തിരുന്നതായി തദ്ദേശവാസികൾ പറയുന്നു. തടിയുടെ പശയും ഉമിനീരും ചേർത്ത് സോപ്പുപതപോലൊന്ന് സൃഷ്ടിക്കുക ഈ ജീവികളുടെ പ്രത്യേകതയാണ്. സോപ്പുതേയ്ക്കുന്നതും ഇതുമായുള്ള സാദൃശ്യമാകാം അവയെ അത് പെട്ടെന്ന് പഠിപ്പിച്ചതെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP