Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിയയുടെ കണ്ണിറുക്കി കാട്ടൽ; കണ്ട് ചമ്മുന്നത് ലുംഗി എങ്കിടിയും; മണിക്ക മലരായി പൂവിയിലെ സ്വപ്‌ന നായികയെ നെഞ്ചിലേറ്റുന്നത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം; വാലന്റൈൻ ഡേയിൽ ഫാസ്റ്റ് ബൗളർ പങ്കുവച്ച വീഡിയോ വൈറലാകുമ്പോൾ

പ്രിയയുടെ കണ്ണിറുക്കി കാട്ടൽ; കണ്ട് ചമ്മുന്നത് ലുംഗി എങ്കിടിയും; മണിക്ക മലരായി പൂവിയിലെ സ്വപ്‌ന നായികയെ നെഞ്ചിലേറ്റുന്നത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം; വാലന്റൈൻ ഡേയിൽ ഫാസ്റ്റ് ബൗളർ പങ്കുവച്ച വീഡിയോ വൈറലാകുമ്പോൾ

കൊച്ചി: റെക്കോർഡുകൾ ഓരോന്നായി പ്രിയ പ്രകാശ് വാര്യരുടെ മുൻപിൽ കൂപ്പുകുത്തുന്നു. ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സെലിബ്രിറ്റി താരമാണ് പ്രിയ. അങ്ങനെ ആരാധക ഹൃദയങ്ങൾ തകർത്ത് മുന്നേറുന്ന പ്രിയയ്ക്ക് ദക്ഷിണാഫ്രിക്കയിൽ കിട്ടിയത് വിഐപി ആരാധകനെയാണ്. യുവ ക്രിക്കറ്റ് താരം ലുംഗി എങ്കിടി.

മാണിക്ക മലരായി പൂവി... എന്ന പാട്ടിലെ സുന്ദരിയുടെ ഫാനാണ് ലുംഗി എങ്കിടി. ഒ അഡാർ ലൗവിലെ ഈ ഗാനമാണ് എങ്കിടിയേയും പ്രിയയുടെ ഫാനാക്കുന്നത്. വാലന്റൈൻ ഡേയിൽ എങ്കിടി ഷെയർ ചെയ്ത വീഡിയോ കണ്ണിറക്കി കാട്ടുന്ന പ്രിയയുടെ ചിത്രത്തോടൊപ്പം എഡിറ്റ് ചെയ്ത തന്റെ ദൃശ്യമാണ്. മറ്റൊരാൾ എഡിറ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്യുകയായിരുന്നു എങ്കിടി. അങ്ങനെ എങ്കിടിയുടെ മനസ്സിലും പ്രിയ എത്തുകയാണ്.

കണ്ണടച്ച് കാണിച്ച് മലയാളികളുടെ മനസ് കവർന്ന പ്രിയയ്ക്ക് പാക്കിസ്ഥാൻ, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിൽ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകൾക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനൊപ്പമാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരത്തേയും ആരാധകനായി കിട്ടുന്നത്.

തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ക്ലിക്കായത് പ്രിയയാണ്. യുട്യൂബിൽ 50 ലക്ഷം ആളുകൾ കണ്ട പാട്ട് ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് ഒന്നാമതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP