Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചീത്ത പറഞ്ഞിട്ട് ആളുകളുടെ വായടപ്പിക്കാൻ നോക്കുന്നവർ മതത്തിന്റെ മുതലാളിമാരാണോ? ദൈവത്തിന് കീഴ്പെട്ട ഒരാളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ നല്ലതായിരിക്കണ്ടേ? വൃത്തികേടുകളാണ് വരുന്നതെങ്കിൽ അവൻ കീഴ്പെട്ടിട്ടുള്ളത് പിശാചിനല്ലേ? താൻ വാഴപ്പിണ്ടി സൂരജെന്ന് സ്വയം പരിചയപ്പെടുത്തി പവിത്രൻ തീക്കുനിക്ക് പിന്തുണയുമായി ആർജെ സൂരജ്

ചീത്ത പറഞ്ഞിട്ട് ആളുകളുടെ വായടപ്പിക്കാൻ നോക്കുന്നവർ മതത്തിന്റെ മുതലാളിമാരാണോ? ദൈവത്തിന് കീഴ്പെട്ട ഒരാളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ നല്ലതായിരിക്കണ്ടേ? വൃത്തികേടുകളാണ് വരുന്നതെങ്കിൽ അവൻ കീഴ്പെട്ടിട്ടുള്ളത് പിശാചിനല്ലേ? താൻ വാഴപ്പിണ്ടി സൂരജെന്ന് സ്വയം പരിചയപ്പെടുത്തി പവിത്രൻ തീക്കുനിക്ക് പിന്തുണയുമായി ആർജെ സൂരജ്

മറുനാടൻ മലയാളി ഡസ്‌ക്‌

ദോഹ: ഫേസ്‌ബുക്കിൽ പർദ്ദ എന്ന പേരിൽ കവിത എഴുതിയ പവിത്രൻ തീക്കുനിക്ക് കഴിഞ്ഞ ദിവസം തന്റെ കവിത പിൻവലിക്കേണ്ടി വന്നിരുന്നു.മതമൗലികവാദികളുടെ സോഷ്യൽ മീഡിയയിലെ ആക്രമണത്തെ തുടർന്നായിരുന്നു പിന്മാറ്റം. മലപ്പുറത്തെ ഫ്‌ള്ാഷ് മോബ് വിവാദത്തിൽ തന്റെ പരാമർശങ്ങൾ ചിലരെ പ്രകോപിപ്പിച്ചപ്പോൾ ആർജെ സൂരജിനും മാപ്പ് പറയേണ്ടി വന്നു. ഇതേ തുടർന്ന് വാഴപ്പിണ്ടി സൂരജെന്ന് ചിലർ അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ വാഴപ്പിണ്ടി സൂരജെന്ന് സ്വയം പരിചയപ്പെടുത്തായാണ് അദ്ദേഹത്തിന്റെ പുതിയ വീഡിയോ ആരംഭിക്കുന്നത്. പവിത്രൻ തീക്കുനി കടന്നുപോയത് താൻ അനുഭവിച്ച അതേ സാഹചര്യത്തിലൂടെയാണെന്ന് സൂരജ് പറഞ്ഞു.

ഏതെങ്കിലും ഒരു വ്യക്തി പറഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ എഴുതിക്കഴിഞ്ഞാൽ അല്ലെങ്കിൽ സംസാരിച്ചുകഴിഞ്ഞാൽ വ്രണപ്പെട്ടുപോകുന്നതാണോ ഒരു മതത്തിനോടുള്ള നിങ്ങളുടെ വിശ്വാസവും ആരാധനയുമെന്നും അത്രയേ ഉള്ളുവോ ആ മതത്തോടുള്ള നിങ്ങളുടെ താത്പര്യമെന്നും സൂരജ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ ചോദിക്കുന്നു.

ഹിന്ദുമത്തെ ഒരാൾ കുറ്റംപറഞ്ഞു കഴിഞ്ഞാൽ അതോടെ തീരുമോ ഹിന്ദുമതം? ക്രിസ്ത്യന്മതത്തെ കുറ്റം പറഞ്ഞാൽ അതോടെ ക്രിസ്ത്യൻ മതം ഇല്ലാതാവുമോ? ഇസ് ലാം മതത്തെ ആരെങ്കിലും കുറ്റം പറഞ്ഞാൽ ആ മതം ഇല്ലാതാവുമോ? പിന്നെ ആരെങ്കിലുമൊക്കെ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സമയത്ത് അവരെ അനാവശ്യം പറഞ്ഞുകൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്ന ലേബൽ ഒട്ടിച്ചുകൊണ്ട് അയാളെ ഒറ്റപ്പെടുത്തിക്കൊണ്ട് ആക്രമിക്കാനായി കുറേ പേർ ഇറങ്ങുന്നത് എന്തിനാണെന്നും സൂരജ് ചോദിക്കുന്നു.

'' ഇവർ ഈ മതത്തിന്റെ മുതലാളി മാരാണോ ? മനസിലാവാത്തതുകൊണ്ടാണ് ചോദിക്കുന്നത്. ചീത്തപറഞ്ഞിട്ട് ആളുകളെ വായടപ്പിക്കാൻ നോക്കുന്ന ഇവർ മതത്തിന്റെ മൊത്തക്കച്ചവടക്കാരാണോ ?അതാത് മതത്തിനുള്ളിൽ നിന്ന് മതത്തെ സംരക്ഷിക്കാനെന്ന വ്യാജേന മറ്റുള്ളവരെ അനാവശ്യമായിതെറിപറയുകയും കരിവാരിത്തേക്കുകയും ചെയ്യുന്ന ഓരോ വൃത്തികെട്ടവന്മാരും ഇക്കാര്യം സ്വയം ചോദിക്കണം.
നിന്നെ ആരാണ് ഈ മതത്തിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുള്ളത് എന്ന് അതേ മതത്തിലുള്ള ആൾക്കാർ അവരോട് ചോദിക്കണം.

ഇത് പല തവണയായി ആവർത്തിച്ചുവരുന്നു. അപ്പോഴും ആ മതത്തിലെ വലിയൊരു വിഭാഗം അവരെ എതിർത്ത് സംസാരിക്കാൻ മുന്നോട്ടുവരുന്നു. പക്ഷേ ഇവർ ഇത് കേട്ടതായി കാണുന്നില്ല. അനാവശ്യം പറയുന്ന എത്രപേർ ഈ മതത്തിനെ മനസിലാക്കിയിട്ടുണ്ട് എന്ന് സ്വയം ചോദിക്കണം. മതത്തിന്റെ പറ്റി പഠിച്ചവരും അറിയുന്നവരുമാണ് എന്നെ പിന്തുണച്ചത്.

ഇസ്ലാം എന്നത് ഒരു മതം എന്നതിന് അപ്പുറത്തേക്ക് ഇസ്ലാം എന്ന് ആ ഒരു വാക്ക് മാത്രം വെച്ച് വിലയിരുത്തണം. ഇസ്ലാം എന്നാൽ ദൈവത്തിന് കീഴ്പ്പെട്ടവൻ എന്നാണ് അർത്ഥം. അപ്പോൾ ദൈവത്തിന് കീഴ്പ്പെട്ട ഒരാൾ, ഇസ്ലാം ആണ് എന്ന് പറയുന്ന ഒരാൾ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പറയുക? ദൈവത്തിന് കീഴ്പ്പെട്ട ഒരാളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ നല്ലതായിരിക്കണ്ടേ? വൃത്തികേടുകളാണ് വരുന്നതെങ്കിൽ അവൻ കീഴ്പ്പെട്ടിട്ടുള്ളത് പിശാചിനല്ലേ? കൃത്യമായിട്ടുള്ള ചോദ്യമല്ലേ ഇത്

എന്റെ മതത്തിനെ അവൻ കുറ്റപ്പെടുത്തി എന്ന് പറഞ്ഞ് അവനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്നവൻ എങ്ങനെയാണ് ഇസ്ലാം ആവുക? ബാക്കിയുള്ളവരെ അനാവശ്യം പറയുന്ന ആൾക്കാർ സ്വയം മനസിലാക്കുക നിങ്ങൾ ഇസ് ലാമിൽ വരുന്ന ആൾക്കാരല്ല. നിങ്ങൾ പിശാചിന് കീഴ്പ്പെട്ട് ജീവിക്കുന്ന ആൾക്കാരാണെന്ന് മനസിലാക്കുന്നത് സ്വയം തിരുത്തലിന് നല്ലതാവും- സൂരജ് പറുന്നു.

പ്രവാചകന്മാർ ഒരുപാട് പാഠങ്ങൾ കാണിച്ചുതന്നിട്ടുണ്ട്. ഒരു വ്യക്തി നിങ്ങളുടെ മതത്തിന് എതിരായി സംസാരിച്ചുകഴിഞ്ഞാൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം മാറ്റുന്നു. അദ്ദേഹം സംഘപരിവാർ അജണ്ടക്കാരനാണ്. അല്ലെങ്കിൽ ഹിന്ദുത്വ ഭീകരനാണ് ഹിന്ദുത്വം പ്രചരിപ്പിക്കാൻ വരുന്നവനാണ് എന്നൊക്കെ നിങ്ങൾ ആക്രോശിക്കുന്നു.

്ഒരു സൂരജോ ഒരു പവിത്രൻ തീക്കുനിയോ പറഞ്ഞാൽ നിങ്ങൾ അയാളെ ഹിന്ദുത്വ ഭീകരനാക്കി, ആർ.എസ്.എസുകാരനാക്കി സംഘപരിവാർ അജണ്ട നടപ്പാക്കാൻ വരുന്ന ആളാക്കി, എന്തുകൊണ്ട് നിങ്ങൾ ജസ ല എന്ന പെൺകുട്ടി പറയുമ്പോൾ അവൾക്കെതിരെ ഈ പറയുന്ന ആർഎസ്എസ് മുദ്രകുത്തുന്നില്ല. ഒരു മുഹമ്മദോ ജാഫറോ ജബ്ബാറോ നിങ്ങൾക്കെതിരെ അവർ സംസാരിച്ചുകഴിഞ്ഞാൽ നിങ്ങൾ എന്തുകൊണ്ട് അവരെ ആർ.എസ്.എസുകാരാക്കുന്നില്ല? അവർ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ വരുന്ന ആളാണെന്ന് നിങ്ങൾ പറയുന്നില്ല?

അപ്പോൾ നിങ്ങളുടെ പ്രശ്നം ആശയങ്ങളല്ല, പേരുകളാണ്. സൂരജും പവിത്രനും ഹിന്ദുവാണ് അവർ ഇത്തരത്തിലുള്ള അജണ്ടകൾ നടപ്പിലാക്കാനാണ് വരുന്നതെന്ന ഒരു മിഥ്യാധാരണ മനസിലുണ്ട്. ആ ധാരണ വെച്ചിട്ടാണ് നിങ്ങൾ പ്രതികരിക്കുന്നത് എന്നാണ് തോന്നുന്നത്.
നിങ്ങൾ കുറ്റം പറയുന്നത് പേരുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. അല്ലാതെ ഓരോരുത്തരുടേയും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നിട്ട് അവർ പറയുന്ന ആശയം മനസിലാക്കിക്കൊണ്ടല്ല.ഓരോ വിഷയത്തിന് മുകളിലും ആശയപരമായിട്ടുള്ള സമീപനം നടത്തുക. അല്ലാതെ ഒരാളുടെ പേര് വെച്ചിട്ട് വിലയിരുത്തുന്ന ആ രീതി നമ്മൾ മാറ്റേണ്ട കാലം അതിക്രമിച്ചെന്നും സൂരജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP