Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുവേദിയിൽ വെച്ച് നാത്തൂനെ കരയിച്ച് കരീനാ കപൂർ; പൊന്നു പെങ്ങളുടെ കണ്ണു നിറയുന്നത് കണ്ട് എന്തിനെന്ന് ചോദിച്ച് സഹോദരൻ സെയ്ഫ്: കരീനയുടെ നല്ല വാക്കുകൾ എന്നെ കരയിച്ചു എന്ന് സോഹ അലി ഖാന്റെ മറുപടി

പൊതുവേദിയിൽ വെച്ച് നാത്തൂനെ കരയിച്ച് കരീനാ കപൂർ; പൊന്നു പെങ്ങളുടെ കണ്ണു നിറയുന്നത് കണ്ട് എന്തിനെന്ന് ചോദിച്ച് സഹോദരൻ സെയ്ഫ്: കരീനയുടെ നല്ല വാക്കുകൾ എന്നെ കരയിച്ചു എന്ന് സോഹ അലി ഖാന്റെ മറുപടി

ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ പൊന്നു പെങ്ങളുമാണ് സോഹാ അലീഖാൻ. നടി മാത്രമല്ല ഒരു എഴുത്തുകാരി കൂടിയാണ് ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ് നടൻ കുണാൽ കേമുവിന്റെ ഭാര്യയായ സോഹ. സോഹയുടെ ജീവിതത്തിലെ ഒരു വിലപ്പെട്ട ദിനമായിരുന്നു ഇന്നലെ. സോഹയുടെ ആദ്യ പുസ്തകമായ 'ദി പെരിൽസ് ഓഫ് ബീയിങ് മോഡറേറ്റ്ലി ഫേമസി'ന്റെ പ്രകാശനം ഇന്നലെ മുംബൈയിൽ നടന്നു.

ശർമിള ടാഗോർ, സെയ്ഫ് അലി ഖാൻ, കരീന, സാബ അലി ഖാൻ, സോഹയുടെ ഭർത്താവ് കുണാൽ കെമ്മു ഉൾപ്പെടെ ഖാൻ കുടുംബത്തിലെ ഒട്ടുമിക്ക പേരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഖാൻ കുടുംബത്തിലെ അംഗങ്ങളുടെ സൗഹൃദ സംഭാഷണവും ഉണ്ടായിരുന്നു. ഇതിനിടയിൽ ഭർതൃ സഹോദരിയായ സോഹയെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ് സോഹയെ കരയിച്ചത്.

'ഖാൻ കുടുംബത്തിലെ നട്ടെല്ലാണ് സോഹയെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുൾപ്പെടെയുള്ള എല്ലാവർക്കും സോഹ നൽകുന്ന പിന്തുണ പറഞ്ഞറിയിക്കാനാവില്ല. അവൾ തന്റെ അച്ഛനെ (മരണമടഞ്ഞ മൻസൂർ അലി ഖാൻ പട്ടൗഡി) നോക്കിയതുപോലെ മറ്റൊരു പെൺകുട്ടിയും ചെയ്യുമെന്ന് തോന്നുന്നില്ല. ഞാനും ഒരു മകളാണ്. പക്ഷേ സോഹയെപ്പോലെ എന്റെ അച്ഛനെ നോക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. ഒരു മകളും സോഹയെപ്പോലെ അച്ഛനെ പരിചരിക്കില്ല. സോഹ നിശ്ചയ ദാർഢ്യമുള്ള പെൺകുട്ടിയാണ്. സോഹ എല്ലാം തുറന്നു പറയുന്ന പെൺകുട്ടിയാണ്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് സോഹയാണ്' കരീന പറഞ്ഞു.

കരീനയുടെ വാക്കുകൾ കേട്ടതും സോഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സോഹയുടെ തൊട്ടടുത്തിരുന്ന സഹോദരൻ സെയ്ഫ് എന്തിനാണ് കരയുന്നതെന്ന് സോഹയോട് ചോദിക്കുകയും ചെയ്തു. ഇതിനു പെട്ടെന്ന് താൻ കരഞ്ഞുപോയെന്നായിരുന്നു സോഹയുടെ മറുപടി. കരീനയും സോഹയും നല്ല സുഹൃത്തുക്കൾ കൂടിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP