1 usd = 66.80 inr 1 gbp = 93.07 inr 1 eur = 81.42 inr 1 aed = 18.19 inr 1 sar = 17.82 inr 1 kwd = 222.31 inr

Apr / 2018
25
Wednesday

എന്നെ അപമാനിക്കാൻ മനപ്പൂർവ്വം ചാർട്ട് ചെയ്ത് പരിപാടി; അമ്പതോളം പേർ ചേർന്ന് എന്നെ വളഞ്ഞിട്ട് ആക്രമിച്ചു; 25 കൊല്ലമായി മിമിക്രി അവതരിപ്പിക്കുന്ന അവരോടൊപ്പം അഭിനയിക്കാൻ പെൺകുട്ടികളെ കിട്ടാത്തതിന് ഞാൻ എന്ത് പിഴച്ചു? സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു

October 02, 2016 | 02:56 PM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമാരംഗത്ത് വർഷങ്ങളോളം പ്രവർത്തിക്കുന്നവരേക്കാൾ ഒരുപക്ഷേ ആളുകൾക്ക് പരിചയം സന്തോഷ് പണ്ഡിറ്റെന്ന വ്യക്തിയെ ആണ്. സോഷ്യൽ മീഡിയ സെൻസേഷനായ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ പ്രേക്ഷകർ കാണുന്നുമുണ്ട്. എന്നാൽ, ഒരു കോമാളിയായി തന്നെയാണ് മലയാള സമൂഹം ഇപ്പോവും പണ്ഡിറ്റിനെ നോക്കിക്കാണുന്നത്. ഈ ചിന്താഗതിയുടെ പ്രതിഫലനമായിരുന്നു ഏതാനും ദിവസം മുമ്പ് ഫ്ളാവേഴ്‌സ് ചാനലിന്റെ ശ്രീകണ്ഠൻ നായർ ഷോയിൽ കണ്ടത്. ഒരു കൂട്ടം മിമിക്രി കലാകാരന്മാരും ഒപ്പം സദസിലെ അംഗങ്ങളു അവതാരകരും എല്ലാം ചേർന്ന് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ഇങ്ങനെ പണ്ഡിറ്റിനെ ആക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി ഉയരുകയും ചെയ്തു. സോഷ്യൽ മീഡിയയുടെ പിന്തുണ പണ്ഡിറ്റിന് ലഭിക്കുകയുമുണ്ടായി. അജു വർഗീസിനെ പോലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് രംഗത്തുവന്നു. ഇതിനിടെ ഫ്‌ലവേഴ്‌സ് ചാനൽ പരിപാടിയിൽ നടന്നത് എന്താണെന്ന് വിശദീകരിച്ച് സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി. തന്നെ അവഹേളിക്കാൻ വേണ്ടി മാത്രമായി ശ്രീകണ്ഠൻ നായർ ഷോ ഒതുങ്ങിയെന്നാണ് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത്.

എന്നെ അപമാനിക്കാൻ മനഃപൂർവം ചാർട്ട് ചെയ്ത പ്രോഗ്രാം പോലെയാണ് എനിക്ക് തോന്നിയതെന്ന് പണ്ഡിറ്റ് മനോരമയോട് പ്രതികരിച്ചു. അമ്പതോളം പേർ ചേർന്ന് എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെയായിരുന്നു. എന്നോട് ഏറ്റവും ദേഷ്യമുള്ളവരെ എന്റെ ഏറ്റവും അടുത്തിരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിമിക്രിക്കാർ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഞാൻ കഴിവതും ഒഴിവാകുകയാണ് പതിവ്. നേരത്തേയും ഞാൻ ഈ ചാനലിന്റെ മറ്റു പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇത് ഓണപ്പരിപാടിയാണ്, കൗണ്ടർ പറയലാണ് എന്നൊക്കെ പറഞ്ഞാണ് എന്നെ ഈ പരിപാടിയലേക്ക് വിളിച്ചത്. പരിപാടിയിൽ എന്ന സപ്പോർട്ട് ചെയ്യുന്ന ഒരാളെ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് മൈക്ക് കൊടുത്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അവർ പറയുന്നത് ഞങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചത് എന്നാണ്. എന്നാൽ, ഒരാളെ മനപ്പൂർവ്വം ആക്രമിച്ച് എങ്ങനെയാണ് കോമഡി ഉണ്ടാക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ഞങ്ങൾ 25 വർഷമായി ഈ ഫീൽഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് അവർ പറയുന്നത്. അവരോടൊപ്പം മിമിക്രികളിൽ അഭിനയിക്കാൻ പെൺകുട്ടികളെ ലഭിക്കുന്നില്ല എന്നൊക്കെയാണ് അവർപറയുന്നത്. ഇപ്പോഴും ആണുങ്ങൾ പെൺവേഷം കെട്ടിയാണത്രേ മിമിക്രികളിൽ അഭിനിയിക്കുന്നത്.

അതിനു ഞാൻ എന്തുചെയ്യണം? സന്തോഷം പണ്ഡിറ്റിന്റെ സ്വഭാവം നല്ലതാണ്. അതുകൊണ്ടാണ് പെൺകുട്ടികൾ എന്നോടൊപ്പം അഭിനയിക്കാൻ തയ്യാറാകുന്നത്. ഞാൻ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്‌റ്റൈൽ ഉണ്ട്. അവർ മോഹൻലാലിനേയും മമ്മൂട്ടിയേയും അനുകരിച്ചാണ് ജീവിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു.

ഞാൻ സിനിമയെടുത്താൽ അത് ഇഷ്ടമുള്ളവർ കണ്ടാൽ മതി. എന്നെ വിമർശിക്കുന്നവർ എന്റെ സിനിമ കാണണ്ട . അല്ലാതെ താൻ എന്തിനാടോ സിനിമ എടുത്തത് എന്നു ചോദിക്കാൻ അവർക്ക് അവകാശമില്ല. ഈ പറയുന്നവർക്ക് ഒരു അഞ്ച് മിനിറ്റ് ഡോക്യുമെന്ററി എടുക്കാനുള്ള ധൈര്യം പോലുമില്ല. എന്നെ വിരൂപൻ എന്നുവരെ വിളിച്ചു. നിരാശരായ മിമിക്രിക്കാരെ വച്ചുള്ള ഷോയായിരുന്നു ഇത്. അവരുടെ നിരാശയെ മുതലെടുത്തുള്ള പരിപാടിയായിരുന്നു അത്. എന്നെ ഒറ്റപ്പെടുത്തി എന്നുള്ളതിന് എന്റെ കയ്യിൽ തെളിവില്ല. അവർ ചാനൽ റേറ്റിങ് കൂട്ടാൻ വേണ്ടി എന്നെ പ്രകോപിപ്പിക്കുകയും പ്രമോയിൽ ഇതുൾപ്പെടുത്തി ചാനൽ റേറ്റിങ് കൂട്ടുകയുമാണ് ചെയ്തത്. മിമിക്രിക്കാരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ പരിപാടിക്ക് പോകുമായിരുന്നില്ല. ഒരു ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് മിമിക്രിക്കാർ ഇത്തരത്തിൽ തരം താണത്. എല്ലാ മിമിക്രി താരങ്ങളും ഇത്തരക്കാരല്ല. പേരും പ്രശസ്തിയുമുള്ള ഒട്ടേറെ നല്ല ആർട്ടിസ്റ്റുകളുണ്ട്.

പല ചാനലുകളുമായും എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് അവർ വിളിക്കുമ്പോൾ പോകുന്നത്. പിന്നെ എന്റെ സിനിമയുടെ പ്രമോഷനും എനിക്ക് പ്രധാനമാണ്. നീലിമ നല്ലകുട്ടിയാണ് എന്ന എന്റെ പുതിയ ചിത്രം ഈ മാസം അവസാനം റിലീസ് ആകും, സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ശ്രീകണ്ഠൻനായർ ഷോയിൽ പണ്ഡിറ്റ് എത്തിയത്. സന്തോഷ് പണ്ഡിറ്റ് ഉൾപെടെ 10 പേരാണ് പാനലിൽ ഉണ്ടായിരുന്നത്. 30 ഓളം മിമിക്രി കലാകാന്മാർ കാണികളായും പരിപാടിയിൽ പങ്കെടുത്തിരുന്നു. തൊട്ടുമുമ്പ് പങ്കെടുത്ത സ്മാർട് ഷോയിൽ പറഞ്ഞ കൗണ്ടറുകളും ഓണം റിലീസായി എത്തുന്ന നീലിമ നല്ലകൂട്ടിയാണെന്ന പുതിയ ചിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങിയത്. തുടർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേർന്ന് കളിയാക്കാൻ മറ്റു മിമിക്രി താരങ്ങൾ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്.

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാകുന്നു. 28 വർഷമായി മിമിക്രിയിൽ നിൽക്കുന്ന ഒരു മാന്യനാണ് മറ്റുള്ളവരെക്കാളും മോശമായി സീ സാരിച്ചത് കണ്ടവർക്ക് മനസിലായി... ചാനലിനെ 'ചാനലിനെ ആരും മോശം പറഞ്ഞതായി അറിവില്ല'', 50ൽ പരം കോമടി തരങ്ങളുടെ ഇടയിലെക്ക് 7 ഓളം സിനിമ സംവിധാനം ചെയ്യുകയും അത് സ്വന്തം കിടപ്പാടം വിറ്റ് നിർമ്മിക്കുകയും അതിലുപരി നടനുമായ അദ്ദേഹത്തെ തീരെ തരം താഴുത്തുന്ന കാര്യമാണ് സാർ ചെയ്തത് അയാൾ ചെയ്ത വർക്ക് വിജയിച്ചോ അതോ തകർന്നോ എന്ന് നോക്കിയാവരുത് കസേര നൽക്കുന്നത്. ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ.

പ്രതിഷേധം അതിരുവിട്ടതോടെ അവതാരകനായ ശ്രീകണ്ഠൻ നായർ ഫേസ്‌ബുക്കിൽ വിശദീകരണവുമായി എത്തിയിരുന്നു. വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാദ്ധ്യമ പ്രവർത്തനം എന്റെ അജണ്ടയല്ല. കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നു .സന്തോഷ് പണ്ഡിറ്റിനെ അതിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യത്തോടെയാണെന്നുമാണ് ശ്രീകണ്ഠൻ നായർ ഇതേക്കുറിച്ച് പറഞ്ഞത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കിടപ്പറയിലെ അവിഹിതം മകൾ കണ്ടതിൽ ക്രുദ്ധയായി; ഭർത്താവ് തന്നെ കൊലപ്പെടുത്താൻ തന്ന എലിവിഷം മൂത്തവൾക്ക് കൊടുത്ത് പ്രതികാരം തീർത്തു; ഐശ്വര്യയെ വകവരുത്തിയത് അച്ഛനും അമ്മയും അറിഞ്ഞെന്ന സംശയത്തിൽ അവർക്കും വിഷം കൊടുത്തു; കിണറ്റിൽ അമോണിയയുണ്ടെന്ന് പറഞ്ഞ് നാട്ടുകാരേയും തെറ്റിധരിപ്പിച്ചു; കുടിവെള്ളത്തിൽ പരാതി പിണറായിക്ക് കിട്ടിയപ്പോൾ കളി മാറി; അസുഖ നാടകം പൊളിച്ച് പൊലീസിന്റെ ചോദ്യം ചെയ്യൽ; പിണറായിയിലെ ദുരൂഹ കൊലയിലെ ഗൂഢാലോചന ഇങ്ങനെ
മകൾക്ക് ചോറിലും അമ്മയ്ക്ക് മീൻ കറിയിലും അച്ഛന് രസത്തിലും കലക്കി നൽകിയത് എലിവിഷം; ആറു വർഷം മുമ്പത്തെ ഇളയ മകളുടെ മരണത്തിൽ പങ്കില്ല; എല്ലാവരേയും കൊന്നത് അവിഹിതബന്ധങ്ങൾക്കു തടസം നിൽക്കാതിരിക്കാനെന്നും കുറ്റസമ്മതം; മണിക്കൂറുകളോളം ചോദ്യം ചെയ്യലിനോടു സഹകരിക്കാതിരുന്ന പ്രതിയെ കൊണ്ട് എല്ലാം പറയിച്ച് ക്രൈംബ്രാഞ്ച്; സൗമ്യയിലൂടെ പുറത്തുവരുന്നത് കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ ഗൂഢാലോചനയുടെ വിവരങ്ങൾ; പിണറായി കൊലയുടെ സത്യം അറിഞ്ഞ് ഞെട്ടി മലയാളികളും
ആറു കൊല്ലം മുമ്പ് കീർത്തനയ്ക്ക് എലിവിഷം നൽകിയത് അച്ഛനോ? സൗമ്യയുടെ രഹസ്യ ബന്ധങ്ങൾ ഭർത്താവിനെ സംശയാലുവാക്കി; ഭാര്യയെ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ച കിഷോർ പിഞ്ചു കുഞ്ഞിനെ വകവരുത്തിയെന്ന സംശയത്തിൽ അന്വേഷണ സംഘം; കൊല്ലത്തുകാരനും പിണറായിക്കാരിയും തമ്മിലെ പ്രണയം തുടങ്ങുന്നത് കശുവണ്ടി ഫാക്ടറിയിൽ; ഇരുവരും നിയമപരമായി കല്ല്യാണം കഴിച്ചിട്ടില്ലെന്നും പൊലീസ്; പിണറായിയിലെ ആദ്യ മരണവും കൊലപാതകം തന്നെ
അസംസ്‌കൃത എണ്ണയുടെ വില ബാരലിന് നൂറു ഡോളറിൽ എത്തുമോ? ഗൾഫ് രാജ്യങ്ങളിൽ വീണ്ടും സമ്പത്ത് കുമിഞ്ഞുകൂടുമോ? ഏഴാംകടലിനക്കരെ വീണ്ടും പഴയ സുവർണകാലം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ; ക്രൂഡോയിൽ വില മേലോട്ടു കുതിക്കുന്നത് കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നേക്കുമെന്ന് വിലയിരുത്തൽ
പണംവച്ചുള്ള ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി നടക്കാറുള്ള സ്ഥലം; മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുൻപ് കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയതും സംശയകരം; ലിഗയുടെ കൊലപാതകത്തിന് പിന്നിൽ ചീട്ടുകളി സംഘമോ? വിദേശ വനിതയുടെ മരണത്തിൽ നാലംഗ സംഘത്തെ കസ്റ്റഡിയിൽ എടുത്തെന്ന് സൂചന; നാണക്കേട് ഒഴിവാക്കാൻ അതിവേഗ അന്വേഷണവുമായി ഐജി മനോജ് എബ്രഹാമും സംഘവും
ലിഗയുടേതുകൊലപാതകം തന്നെ; ലാത്വിയൻ യുവതിയുടേത് ശ്വാസം മുട്ടി കൊലയെന്ന പ്രാഥമിക വിലയിരുത്തലിൽ ഫോറൻസിക് ഡോക്ടർമാർ; മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ കണ്ടെത്തൽ പൊളിക്കുന്നത് ഒതളങ്ങ കഴിച്ചുള്ള മരണമെന്ന പൊലീസ് വാദം; മാനഭംഗ കൊലയാണോ എന്ന് തിരിച്ചറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്ത് ഐജി മനോജ് എബ്രഹാം; വിദേശ വനിതയുടെ മരണത്തിൽ ഇനി കേരളത്തിന് തലകുനിക്കാം
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയപോലുള്ള അനുഭവം; ഹാളിനകത്ത് 'മീന്മാർക്കറ്റ്' ഒരുക്കിയ ലോകത്തിലെ ആദ്യ വിവാഹം! വലിയ തോണിയിൽ നിരത്തി നിർത്തിയിട്ട മീനുകളിൽ ഇഷ്ടമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ പൊരിച്ചുതരും; എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത് ലക്ഷങ്ങൾ പൊടിച്ച്; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാഹ മാമാങ്കം കൂടി
പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം