Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് പോട്ടം പിടിക്കുന്ന ആ സാഹസികനെ കണ്ടുകിട്ടി; സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോഗ്രാഫർ ക്വാളിറ്റിക്ക് വേണ്ടി ഏതുമരത്തിലും വലിഞ്ഞുകയറാൻ മടിയില്ലാത്ത തൃശൂർ ഗഡി

മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് പോട്ടം പിടിക്കുന്ന ആ സാഹസികനെ കണ്ടുകിട്ടി; സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോഗ്രാഫർ ക്വാളിറ്റിക്ക് വേണ്ടി ഏതുമരത്തിലും വലിഞ്ഞുകയറാൻ മടിയില്ലാത്ത തൃശൂർ ഗഡി

മറുനാടൻ മലയാളി ഡസ്‌ക്

തൃശൂർ: കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുകയാണ് ഈ ഫോട്ടോകൾ. വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൽ, മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ചിത്രമാണ് വൈറലായത്. ചിത്രം പകർത്തിയതിനു ശേഷം ക്യാമറ വരന്റെ കൈയിൽ നൽകിയതിനു ശേഷം ഫോട്ടോഗ്രാഫർ സുരക്ഷിതമായി താഴേക്ക് ഇറങ്ങിവരുന്നതും ദൃശ്യങ്ങളിൽ കാണാം.

വീഡിയോയും ചിത്രങ്ങളും വൈറലായതോടെ ഈ ഫോട്ടോഗ്രാഫറെ തേടിയായി സോഷ്യൽ മീഡിയ. എന്നാൽ ഇപ്പോൾ, ആൾ പുറത്തുചാടി. തൃശൂർ തൃത്തല്ലൂർ സ്വദേശി വിഷ്ണുവാണ് ആ സാഹസികൻ.

ദുബായിയിൽ നഴ്‌സായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷെയ്‌സ് റോബർട്ടിന്റെയും എംകോം വിദ്യാർത്ഥിനിയായ നവ്യയുടെയും വിവാഹഷൂട്ടായിരുന്നു വീഡിയോയിൽ. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള വൈറ്റ് റാമ്പ് എന്ന ഫ്രീലാൻസ് സ്റ്റുഡിയോ കൂട്ടായ്മയ്ക്കായിരുന്നു വിവാഹ ചിത്രീകരണ ചുമതല.ഹെലിക്യാം ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോ എടുക്കുമ്പോൾ ക്വാളിറ്റി പോരെന്ന് തോന്നിയതുകൊണ്ടാണ് വിഷ്ണു സാഹസികനായത്.

പ്ലസ്ടു കഴിഞ്ഞ് ഇലക്ട്രോണിക്‌സ് ഡിപ്ലോമയാണ് വിഷ്ണു പഠിച്ചത്. പിന്നീട് ഫോട്ടോഗ്രാഫിയിൽ കമ്പം തോന്നി അതിലേക്ക് തിരിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണുവിന് ഫേസ്‌ബുക്കിലൂടെയും നിരവധി ഫോട്ടോ വർക്കുകൾ ലഭിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP