Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം

ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം

തിരുവനന്തപുരം: ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലിൽ തിളങ്ങിയ, നിരവധി പ്രൈംടൈം സീരിയൽ നായിക വേഷങ്ങൾ ചെയ്ത കവിതാലക്ഷ്മിയെന്ന താരം ജീവിക്കാനായി തട്ടുകടയിൽ ദോശചുട്ടു വിൽക്കുന്നുവെന്ന വിവരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ വൈറലായത് അടുത്തിടെയാണ്. കെ കെ രാജീവിന്റെ അയലത്തെ സുന്ദരിയെന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെ ആണ് ജീവിത പ്രാരാബ്ധങ്ങൾ കവിതയെ ഇങ്ങനെയൊരു ജോലിയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്.  മറുനാടൻ ടീം നെയ്യാറ്റിൻകരയിലെത്തി  നടത്തിയ അഭിമുഖത്തിൽ തന്റെ പ്രതീക്ഷകളും അനുഭവങ്ങളും കവിത ലക്ഷ്മി വായനക്കാർക്കായി പങ്കുവച്ചു.

നെയ്യാറ്റിൻകര നിംസ് ആശുപത്രിക്ക് സമീപമാണ് താരത്തിന്റെ തട്ടുകട. ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവാണ് കവിതയുടെ ഇപ്പോഴത്തെ സ്ഥിതി പുറംലോകത്തെ അറിയിച്ചത്. അതോടെ കവിതയുടെ ജീവിതം വീണ്ടും പച്ചപിടിച്ചു തുടങ്ങി. മകന്റെ പഠനത്തിനായി പണം കണ്ടെത്താൻ തുടങ്ങിയ തട്ടുകടയിൽ അതോടെ ആൾത്തിരക്ക് കൂടി. ദോശചുട്ട് മാത്രം കടങ്ങൾ വീട്ടാമെന്ന പ്രതീക്ഷയൊന്നുമില്ല കവിതയ്ക്ക്. അതിനാൽ തന്നെ തന്റെ സ്ഥിതി അറിഞ്ഞ് കൂടുതൽ അവസരങ്ങൾ വരുമെന്നും കവിത പ്രതീക്ഷിക്കുന്നു. എന്നാലും ഒരു പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി മാറിയ തട്ടുകടയിൽ നിന്ന് പിന്നോട്ടില്ലെന്നും താരം തുറന്നുപറയുന്നു.

തട്ടുകടയിൽ എത്തിച്ചത് മകന്റെ വിദേശപഠനം

നെയ്യാറ്റിൻകര നിംസ് ആശുപത്രിക്ക് സമീപത്തായാണ് ഞങ്ങൾ കവിത ലക്ഷ്മിയെ കണ്ടത്. സീരിയലിലെ വേഷം പോലെ മുഖത്ത് ചായങ്ങളില്ല എന്നാലും ആള് നല്ല ഉഷാറിലായിരുന്നു. പുതുതായി ഒരു ദോശക്കല്ല് മേടിച്ച് അതിനെ ഒന്ന് വശപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു കവിത. തട്ടടിക്കാനായ് ആളുകൾ എത്തി തുടങ്ങിയതേ ഉള്ളൂ. അധികം തിരക്കാവുന്നതിന് മുൻപ് ഞങ്ങളോട് അല്പം സംസാരിക്കാൻ കവിത തയ്യാറായി.

സീരിയൽ പൊതുവെ കുറവാണ്. മകന്റെ വിദേശ പഠനം അതാണ് ഇപ്പോൾ എന്നെ ഈ തട്ടുകടയിൽ എത്തിച്ചത്. ഏജന്റ് പറഞ്ഞത് കണ്ണും പൂട്ടി വിശ്വസിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കിയത് മകൻ വിദേശത്ത് പഠനം ആരംഭിച്ചതിന് ശേഷമായിരുന്നു. ആറു മാസം കൊണ്ട് പന്ത്രണ്ട് ലക്ഷം രൂപ...സീരിയലിൽ നിന്ന് മാത്രം അത് കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ എന്ത് പണി ചെയ്തിട്ടും പണം കണ്ടെത്തണമെന്നായി. തട്ടുകടയാകുമ്പോൾ എന്റെ തിരക്കുകൾ കഴിഞ്ഞുള്ള സമയത്ത് നടത്തുകയും ചെയ്യാം. ഞാൻ ഇല്ലാത്തപ്പോൾ കസിൻസ് തട്ടുകടയുടെ കാര്യങ്ങൾ നോക്കും.

മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച നാൾ സീരിയലിൽ നിന്നും മാറി നിൽക്കേണ്ടിവന്നതിനാൽ അവസരങ്ങളും കുറഞ്ഞു. ഇപ്പോൾ ഒന്ന് രണ്ട് സീരിയലിൽ മാത്രമാണ് ഉള്ളത്. അതുകൊണ്ട് മകന്റെ ഫീസെന്നല്ല എനിക്കും മകൾക്കും ജീവിക്കാനുള്ളത് പോലും കിട്ടില്ല. എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ മക്കൾ അനാഥരാകും. മകനെയെങ്കിലും ഒരു കരപറ്റിച്ചാൽ അത്രയും ആശ്വാസമാകും. സീരിയലിലെ ചിലർ വ്യക്തിപരമായ് സഹായിച്ചു എന്നതിനപ്പുറം മറ്റൊരു സംഘടനയും തിരിഞ്ഞു നോക്കിയില്ല - കവിത പറയുന്നു.

മകളും അമ്മയും മാത്രമാണ് കവിതക്കൊപ്പമുള്ളത്. കൂടപ്പിറപ്പുകളെ പോലെ കാണുന്ന ചില സുഹൃത്തുക്കൾ മാത്രമാണ് സഹായത്തിനായി ഉള്ളത്. മകന്റെ പഠനം അവതാളത്തിലായതോടെ നിരവധി ബാങ്കുകളിൽ ലോണിനായി അപേക്ഷിച്ചു എന്നാൽ അതൊന്നും ഫലം കാണാതായതോടെയാണ് തട്ടകട ഒരു ജീവിത മാർഗമായി തെരഞ്ഞെടുത്തത്. സ്വന്തമായ് വസ്തു ഇല്ലാത്തതാണ് ലോൺ നിഷേധിക്കാൻ ബാങ്കുകാർ കണ്ടെത്തിയ കാരണം. ആദ്യ വർഷത്തെ ഫീസ് എങ്ങനെയൊക്കെയോ അടച്ചു. ഈ വർഷത്തെ ഫീസ് അടക്കാനുള്ള സമയം ഈ മാസം 28 ന് കഴിയും. എന്ത് ചെയ്യണമെന്ന് അറിയാതെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കവിതാ ലക്ഷ്മി.

ജീവിത പ്രാരാബ്ധത്തിലേക്ക് തള്ളിവിട്ട ആ ചതിക്കുഴി

പത്ത് വർഷത്തോളമായി നെയ്യാറ്റിൻകരയിൽ താമസിക്കുന്ന കവിതാ ലക്ഷ്മിക്ക് മകളും മകനുമാണുള്ളത്. വാടകവീട്ടിൽ താമസിക്കുന്ന ഈ നടി സിനിമയിലും മുഖം കാട്ടിയിട്ടുണ്ട്. ഇതിനിടെയിലാണ് മകനെ പഠിപ്പിച്ച് നല്ല നിലയിലാക്കാനുള്ള ഓഫർ കിട്ടുന്നത്. അതൊരു ചതിക്കുഴിയാണെന്ന് അറിയാൻ വൈകി. ഒരു സുഹൃത്തിന്റെ മകൾക്ക് യു കെയിൽ എംഡിക്ക് അഡ്‌മിഷനു വേണ്ടിയാണ് ഒരു ട്രാവൽ ഏജൻസിയിൽ പോയത്. ആ കുട്ടിക്കു പകരം ഹോട്ടൽ മാനേജ്മെന്റ്റ് ഡിപ്ലോമ കഴിഞ്ഞ എന്റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവർ അന്നു പറഞ്ഞത്. ഇത് കണ്ണുമടച്ച് വിശ്വസിച്ചതാണ് പ്രശ്നകാരണം. ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെയിൽ മൂന്നു ഹോട്ടലുകൾ ഉണ്ടെന്നും അവിടെ സ്റ്റഡി ആൻഡ് വർക്ക് ചെയ്യാം എന്നുമായിരുന്നു ഓഫർ. നാലുവർഷത്തെ കോഴ്സിനു സീറ്റ് ശരിയാക്കിത്തന്നു. അന്നു പറഞ്ഞത് പത്തു പൗണ്ട് മണിക്കൂർ ശമ്പളത്തിൽ അവനവിടെ ജോലി ചെയ്യാം എന്നായിരുന്നു. അമ്പതു ലക്ഷം ചെലവു വരുന്ന കോഴ്സിന് ഒരുവർഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാൽ മതിയെന്നും പറഞ്ഞു.

ഒരു മാസം ഏകദേശം ഒരുലക്ഷം രൂപ അന്നൊരു കൂടുതലായി തോന്നിയില്ല, എനിക്കു വർക്ക് ഉണ്ടായിരുന്നു. ഞങ്ങളുടേത് ആർഭാട ജീവിതമൊന്നും അല്ലാത്തതിനാൽ മിച്ചം പിടിക്കാവുന്നതെയുള്ളൂ. പിന്നെ മോന്റെ പാർട്ട് ടൈം ജോലിയുമുണ്ടല്ലോ. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് അവനെ യു കെയ്ക്ക് അയച്ചു. പക്ഷെ അവിടെ ചെന്നപ്പോൾ എല്ലാം മാറി മറിഞ്ഞു. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും കിട്ടിയില്ല. അവിടെ ഒരുവർഷം കോഴ്സ് എന്നു പറഞ്ഞാൽ മഞ്ഞുവീഴ്ചയുടെ മാസങ്ങൾ ഒഴിവാക്കി ആറുമാസമേ ക്ലാസ് ഉള്ളൂ. ഇതൊന്നും ഞങ്ങളോടു വ്യക്തമായി പറഞ്ഞിരുന്നില്ല.

അതായത് ആറുമാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപ. അതോടെ ഞങ്ങൾ പെട്ടു. യൂണിവേഴ്സിറ്റിയിൽ നിന്ന് മെയിലുകൾ വന്നു തുടങ്ങിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. കോഴ്സ് മുടങ്ങാതിരിക്കുവാൻ ആദ്യവർഷത്തെ ഫീസ് ഒരു വിധത്തിൽ അടച്ചു. ആ പരീക്ഷ അവൻ പാസാകുകയും ചെയ്തു. ഈ വർഷം ഫീസ് അടയ്ക്കാനുള്ള തീയതി കഴിഞ്ഞതോടെ വല്ലാത്ത വിഷമത്തിലായി. എന്തെങ്കിലും വരുമാനം എന്ന നിലയിലാണ് തട്ടുകട തുടങ്ങിയത്, പക്ഷെ അതുകൊണ്ട് ഒന്നുമാകുന്നില്ലെങ്കിലും പ്രതീക്ഷയോടെ തട്ടുകടയിൽ തുടരുകയാണ് കവിത.

മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് നാൾ സീരിയലിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. ഇതോടെ അവസരങ്ങൾ കുറഞ്ഞു. പിന്നെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായി. സീരിയിലിലെ ആരും സഹായം ചെയ്തില്ല. ദിനേശ് പണിക്കർ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട് എന്നതിനപ്പുറം ഒരു സംഘടനയും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു ഗ്രാനൈറ്റിന്റെ ചെറിയ ഷോപ്പ് നടത്തിയിരുന്നു. സ്വന്തമായി വസ്തു ഇല്ലാത്തതുകൊണ്ട് ലോൺ ഒന്നും കിട്ടിയില്ല. മുദ്ര ലോണും ശരിയായില്ല. അങ്ങനെ ആ കട പൂട്ടി. എന്തു ജോലിയും ചെയ്യുന്നതിൽ എനിക്ക് അഭിമാനക്കുറവ് തോന്നിയിട്ടില്ല. തട്ടുകട നടത്താൻ മാത്രമല്ല, ഹോട്ടലിൽ പണിയെടുക്കാനും ഒരു മടിയുമില്ലെന്ന് കവിത പറയുന്നു.

ആർത്രൈറ്റിസ് ഉണ്ട്. തളർവാതത്തിന്റെ വക്കിൽ എത്തി. ഹാർട്ടിന് ചെറിയ പ്രശ്നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാൽ മോളുടെ കാര്യം എന്താവും എന്നോർത്ത് ഭയമുണ്ടെന്നും നേരത്തെ കവിത വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയേയും ലാൽ ജോസിനേയുമാണ് സിനിമയിൽ അറിയാവുന്നതെന്നും താപ്പാനയിൽ ഡബ്ബ് ചെയ്തത് മമ്മൂട്ടിയുടെ സഹായത്തോടെയാണ്. ദുൽഖറിന്റെ ഉസ്താദ് ഹോട്ടൽ കണ്ട് ഇഷ്ടപ്പെട്ടാണ് മോൻ ഷെഫ് ആകുന്നതെന്നും കവിത പറയുന്നു.

ബുദ്ധിമുട്ട് അറിഞ്ഞാൽ മമ്മൂട്ടിയും ലാൽ ജോസും സഹായിക്കുമെന്ന് ഉറപ്പുണ്ട്. ആരെങ്കിലും സഹായിച്ചാൽ മോന്റെ പഠനം പൂർത്തിയാകും. കെ കെ രാജീവിന്റെ സീരിയലിലും അമൃതയിലെ ഒരു സീരിയലിലും റോൾ ഉണ്ട്. ഇത്തരത്തിൽ സീരിയലുകളിൽ കൂടുതൽ അവസരം കിട്ടുമെന്നും തട്ടുകട ബിസിനസ് കൂടിയായാൽ ഈ കടക്കെണിയിൽ നിന്ന് അങ്ങനെ കരകയറാൻ ആകുമെന്നും പ്രതീക്ഷയർപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ഈ മിനിസ്‌ക്രീൻ താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP