Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഗ്യലക്ഷ്മി ഭാഗ്യം കൊണ്ടുവന്ന കഥാപാത്രം; പത്തു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നല്ലത് ഒരൊറ്റ സീരിയലിൽ വേഷമിടുന്നത്: സീരിയൽ വിശേഷങ്ങൾ പങ്കുവച്ച് ശ്രുതിലയ

ഭാഗ്യലക്ഷ്മി ഭാഗ്യം കൊണ്ടുവന്ന കഥാപാത്രം; പത്തു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നല്ലത് ഒരൊറ്റ സീരിയലിൽ വേഷമിടുന്നത്: സീരിയൽ വിശേഷങ്ങൾ പങ്കുവച്ച് ശ്രുതിലയ

ഭാഗ്യദേവതയിലെ നിഷ്‌കളങ്കയും നാട്ടിൻപുറത്തുകാരിയുമായ നായികയെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടുകയാണ് ശ്രുതിലയ. ആദ്യ സീരിയൽ നൽകാത്ത പ്രേക്ഷക പിന്തുണയും പ്രശസ്തിയുമാണ് ശ്രുതിലയയ്ക്ക് ഭാഗ്യദേവത സമ്മാനിച്ചത്. സീരിയലിലെ പോലെ ജീവിതത്തിലും പാവം കുട്ടിയായ ശ്രുതിലയ മനസ് തുറക്കുന്നു, ഭാഗ്യലക്ഷ്മിയെക്കുറിച്ച്...

സിനിമയിൽ നിന്നാണ് സീരിയലിൽ എത്തുന്നത്. അമ്മ ലിസി ജോസും, അനുജത്തി ശ്രുതി ലക്ഷ്മിയും അഭിനയരംഗത്ത് ഉള്ളതിനാൽ അഭിനയം ഒരു പ്രശ്‌നമായി തോന്നിയില്ല. ആദ്യ സീരിയൽ സൂര്യ ടിവിയിലെ ലയ ആയിരുന്നു. പക്ഷേ അത് പ്രതീക്ഷിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്നാണ് ഭാഗ്യദേവതയിലെ ഭാഗ്യലക്ഷ്മിയാകാൻ അവസരം ലഭിക്കുന്നത്. ബ്രേക്ക് നൽകിയത് ഈ സീരിയലാണ്.

സീരിയലിലെ നായികയെ പോലെ ചോറ്റാനിക്കര അമ്മയുടെ കടുത്ത ഭക്തയാണ് ഞാനും. ആദ്യം അഭിനയിച്ചപ്പോഴൊന്നും കഥാപാത്രത്തിന്റെ ആഴം മനസിലായിരുന്നില്ല. ടിവിയിൽ കാണുമ്പോഴാണ് ചെയ്യുന്ന റോളിന്റെ തീവ്രത ശരിക്കും മനസിലായത്. ദാവണിയൊക്കെ ഉടുത്ത വളരെ നിഷ്‌കളങ്കയായ പെൺകുട്ടി. ജീവിതത്തിലും ഏറെക്കുറെ ഭാഗ്യലക്മിയെപോലെ ആണ്. വളരെ ഇന്നസെന്റായ മുഖമാണ് എന്റെതെന്ന് പലരും പറയും. പാവമാണെങ്കിലും ബോൾഡാകേണ്ട സാഹചര്യങ്ങളിൽ ബോൾഡാകാറുമുണ്ട് ഞാൻ, ശ്രുതി ലയ പറയുന്നു.

സീരിയലായാലും സിനിമയായാലും നല്ല വേഷങ്ങളാണ് പ്രധാനം. പത്തു സീരിയലിൽ അഭിനയിക്കുന്നതിനെക്കാൾ നല്ലത് ഒരൊറ്റ സീരിയലിൽ വേഷമിടുന്നതാണ്. ഭാഗ്യദേവതയിലെ കഥാപാത്രമാണ് അത് എനിക്ക് മനസിലാക്കി തന്നത്. പുറത്ത് പോകുമ്പോഴോക്കെ പ്രേക്ഷകരുടെ ഇടയിൽ നിന്നം ലഭിക്കുന്ന അംഗീകാരം കാണുമ്പോൾ മനസ് നിറയും. പ്രേക്ഷകർ കൂടി ഭാഗ്യലക്ഷ്മി എന്നു വിളിച്ചു തുടങ്ങിയതോടെ തന്റെ പേര് മാറ്റിയാലോ എന്നാലോചനയിലാണ് ശ്രുതിലയ ഇപ്പോൾ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP