Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയശങ്കറിനെ വലിച്ചുകീറി താരമായ ജെയ്ക്ക് സി തോമസ് രണ്ട് പെണ്ണുങ്ങൾക്ക് മുമ്പിൽ പൊളിഞ്ഞടുങ്ങി; 'എന്റെ നെഞ്ചത്തു പിടിച്ചു തള്ളി മർദ്ദിച്ച എസ്എഫ്ഐക്കാരെ ഇങ്ങനെ ന്യായീകരുന്നത് എന്തിന് സഖാവേ.. എന്നു ചോദിച്ച് പെൺകുട്ടി'; യൂണിവേഴ്സ്റ്റി കോളേജിലെ സദാചാര ഗുണ്ടകളെ ന്യായീകരിക്കാനിറങ്ങി എസ്എഫ്ഐ പ്രസിഡന്റ് ഏഷ്യാനെറ്റ് ചർച്ചയിൽ നാണം കെട്ടത് ഇങ്ങനെ

ജയശങ്കറിനെ വലിച്ചുകീറി താരമായ ജെയ്ക്ക് സി തോമസ് രണ്ട് പെണ്ണുങ്ങൾക്ക് മുമ്പിൽ പൊളിഞ്ഞടുങ്ങി; 'എന്റെ നെഞ്ചത്തു പിടിച്ചു തള്ളി മർദ്ദിച്ച എസ്എഫ്ഐക്കാരെ ഇങ്ങനെ ന്യായീകരുന്നത് എന്തിന് സഖാവേ.. എന്നു ചോദിച്ച് പെൺകുട്ടി'; യൂണിവേഴ്സ്റ്റി കോളേജിലെ സദാചാര ഗുണ്ടകളെ ന്യായീകരിക്കാനിറങ്ങി എസ്എഫ്ഐ പ്രസിഡന്റ് ഏഷ്യാനെറ്റ് ചർച്ചയിൽ നാണം കെട്ടത് ഇങ്ങനെ

തിരുവനന്തപുരം:ഇത് സോഷ്യൽ മീഡിയയുടെ കാലഘട്ടമാണ്.ഒരാൾ താരമാകാനും താരപകിട്ട് ഒന്നോടെ ഇല്ലാതാകാനും വലിയ സമയമൊന്നും വേണ്ട എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന് ഉണ്ടായിരിക്കുന്ന അനുഭവം. രണ്ട് ദിവസം മുൻപ് മാതൃഭൂമി യിൽ നടന്ന ചർച്ചയിൽ രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കറിനെ ചുരുട്ടികെട്ടിയ ജെയ്ക്ക് സോഷ്യൽ മീഡിയയിൽ താരമായിരുന്നു. ഇതിന്റെ നേരെ വിപരീതമായാണ് ജെയ്ക്കിന് ഇന്നലെ ഏഷ്യനെറ്റിൽ സംഭവിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ സദാചാര ഗുണ്ടായിസം നടത്തിയെന്നും തങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ചെന്നുമാരോപിച്ചുള്ള പെൺകുട്ടികളുടെ ആരോപണം ചർച്ച ചെയ്തപ്പോൾ പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും അവരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതായിപ്പോയെന്നുമാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗത്തിന്റേയും അഭിപ്രായം

പെൺകുട്ടികളെ തള്ളിപ്പറഞ്ഞ്‌കൊണ്ട് സദാചാര ഗുണ്ടകളെ ന്യായീകരിക്കാൻ എങ്ങനെ കഴിയുന്നുവെന്നും അഭിപ്രായങ്ങളുയരുന്നു. ജെയ്ക്കിൽ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും ഭാവി നേതാവായാണ് കണ്ടതെന്നും ഇപ്പോൾ സദാചാര ഗുണ്ടകളെ ന്യായീകരിക്കുന്നതിലൂടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണെന്ന് ജെയ്ക്ക തെളിയിച്ചതായും വിമർശനങ്ങളുയരുന്നുണ്ട്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനികളായ സൂര്യ ഗായത്രിയെയും അസ്മിത കബീറിനെയും സുഹൃത്ത് ജിജീഷിനെയും സദാചാര പൊലീസിങ് നടത്തിയ സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നടത്തിയ ചർച്ച അവതരിപ്പിച്ചത് വിനു വി ജോൺ ആണ്. പെൺകുട്ടികൾക്കും ജെയ്ക്കിനും പുറമേ കഥാകൃത്തായ ലാസർ ഷൈനാണ് ചർച്ചയിൽ പങ്കെടുത്ത മറ്റൊരാൾ

സദാചാര പൊലീസിംഗിനിരയായ സൂര്യയും അസ്മിതയും ധീരമായ നിലപാടെടുത്ത് കോളേജിലെ എസ്എഫ്ഐ ഇക്കാര്യത്തിൽ പറഞ്ഞ വിശദീകരണത്തെ ജെയ്കിനോട് ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് 'തൃശ്ശൂരിൽ നിന്നും വന്ന' ചെറുപ്പക്കാരന് കോളേജിലെ പൊളിറ്റിക്കൽ ക്ലാസ്സിലെന്തായിരുന്നു പരിപാടി എന്തായിരുന്നു ജെയ്കിന്റെ മറുപടി.എന്നാൽ ഓഡിറ്റോറിയത്തിൽ നടന്നിരുന്ന നാടകം കാണാൻ എത്തിയപ്പോഴാണ് ഞങ്ങളെ ആക്രമിച്ചതെന്നും ഇനിയും നുണ പറഞ്ഞാൽ അവിടെ കൂടിയ പെ്ൺകുട്ടികൾ യാഥാർത്ഥ്യം പറയുന്ന ആഡിയോ ക്ലിപ്പുകൾ ഹാജരാക്കാമെന്നും ജെയ്കിനെ പെൺകുട്ടികൾ വെല്ലുവിളിച്ചു. ഇത് ആദ്യമായല്ല യൂണിവേവ്സിറ്റി കോളേജിൽ സംഭവിക്കുന്നതെന്ന് പറഞ്ഞ് സൂര്യ ഗായത്രി നേരത്തെ സംഭവിച്ച ചില അനുഭവങ്ങൾ തുറന്ന് പറയുകയും ചെയ്തിരന്നു.

തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെയും മഹാരാജാസ് കോളേജിലും വടകര മടപ്പിള്ളി കോളേജിലും വിദ്യാർത്ഥികൾക്കു നേരെ എസ്എഫ്ഐ തുടർച്ചയായി ആക്രമണം നടത്തുന്നു എന്ന് സൂര്യയും അസ്മിതയും പറഞ്ഞപ്പോൾ ജെയ്ക് കൊടുത്ത മറുപടിയായിരുന്നു സോഷ്യൽ മീഡിയയിൽ ജെയ്കിനെതിരെ വിമർശന ശരം തീർത്തത്.മടപ്പിള്ളി കോളേജിൽ സഖാവ് പികെ രമേശൻ രക്തസാക്ഷിയായിട്ടുണ്ട്, മഹാരാജാസിൽ സൈമൺ ബ്രിട്ടോ ജീവിക്കുന്ന രക്തസാക്ഷിയായി, യൂണിവേഴ്സിറ്റി കോളേജിൽ എസ്ഐഓക്ക് 39 വോട്ടാണ് കിട്ടിയത് എന്നായിരുന്നു വിദ്യാർത്ഥിനികൾക്ക് ജെയ്ക് നൽകിയ മറുപടി. വിഷയത്തിൽ നിന്നും വ്യതിചലിച്ച് ജെയ്ക്ക് സംസാരിക്കുന്നുവെന്ന് വന്നപ്പോൾ മറ്റ് അതിഥികൾക്ക് അവസരം നൽകി അവകതാരകൻ ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP