Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

മർഡോക് വിഴുങ്ങിയ ഇന്ത്യൻ പ്രാദേശിക ചാനലുകളെല്ലാം ഇനി ആഗോള ഭീമനായ ഡിസ്നി ചാനലിന്; സ്റ്റാറിന്റെ കൈവശം ഇരിക്കുന്ന ഏഷ്യാനെറ്റിന്റെ ഇന്ത്യൻ ചാനലുകളുടെയെല്ലാം ഉടമയാകാൻ ഒരുങ്ങി കോമിക് രാജാവ്; സ്‌കൈ, സ്റ്റാർ ബ്രോഡ്കാസ്റ്റേഴ്സിന്റെ യുകെ, യൂറോപ്പ് ഏഷ്യ ചാനലുകളുടെ 60 ബില്യൺ ഡോളറിന്റെ ആസ്തി ഡിസ്നി ഏറ്റെടുക്കുന്നു

മർഡോക് വിഴുങ്ങിയ ഇന്ത്യൻ പ്രാദേശിക ചാനലുകളെല്ലാം ഇനി ആഗോള ഭീമനായ ഡിസ്നി ചാനലിന്; സ്റ്റാറിന്റെ കൈവശം ഇരിക്കുന്ന ഏഷ്യാനെറ്റിന്റെ ഇന്ത്യൻ ചാനലുകളുടെയെല്ലാം ഉടമയാകാൻ ഒരുങ്ങി കോമിക് രാജാവ്; സ്‌കൈ, സ്റ്റാർ ബ്രോഡ്കാസ്റ്റേഴ്സിന്റെ യുകെ, യൂറോപ്പ് ഏഷ്യ ചാനലുകളുടെ 60 ബില്യൺ ഡോളറിന്റെ ആസ്തി ഡിസ്നി ഏറ്റെടുക്കുന്നു

ലണ്ടൻ: അങ്ങനെ 21ത് സെഞ്ചുറി ഫോക്‌സ് വാൾട്ട് ഡിസ്‌നിയുടെ ഭാഗമാകാൻ ഒരുങ്ങുന്നു, 60 ബില്യൺ രൂപക്കാണ് 21ത് സെഞ്ചുറി ഫോക്‌സിനെ വാൾട്ട് ഡിസ്‌നി സ്വന്തമാക്കുന്നത്. യു കെ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഇരുപതാം നൂറ്റാണ്ടിലെ ഫോക്‌സ് ഫിലിം സ്റ്റുഡിയോ, സ്‌കൈ ആൻഡ് സ്റ്റാർ സാറ്റലൈറ്റ് പ്രക്ഷേപകർ എന്നിവ ഇതിൽ ഉൾപ്പെടും.

ഡിസ്‌നിയുമായുള്ള ഇടപാടിനെ മർഡോക്ക് കുടുംബം ഒന്നടങ്കം പിന്തുണച്ചിരുന്നു, ഇതിലൂടെ കോംകാസ്റ്റ് സ്റ്റോക്കിനെ അപേക്ഷിച്ച് വിനോദ ഭീമന്മാരുടെ ഷെയറിൽ പണം നൽകുമെന്നതും ഈ വലിയ വിൽപനയുടെ നേട്ടമായാണ് കാണുന്നത്.

എഫ്എക്‌സ്, നാഷണൽ ജിയോഗ്രാഫിക്ക് കേബിൾ ചാനലുകൾ, 22 റീജ്യണൽ യുഎസ് സ്പോർട്സ് ശൃംഖലകൾ, യുഎസ്എയിലെ ഹുലു സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ കമ്പനിയുടെ ഓഹരി എന്നിവ ഫോക്‌സ് വിറ്റിരുന്നു,അവതാറും ഡെഡ്പൂളും പോലുള്ള മൂവികളോടൊപ്പം ഡിസ്സിന്റെ വിപുലമായ ഫിലിം ആൻഡ് ടെലിവിഷൻ ലൈബ്രറിയും, ദ് സിംസൺസ് ആൻഡ് മോഡേൺ ഫാമിലി ഉൾപ്പെടുന്ന ചെറിയ സ്‌ക്രീൻ ഹിറ്റുകളും ഇതോടെ ഡിസ്‌നിയുടേതാകും.

അതേ സമയം ഫോക്‌സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വർക്ക്, ഫോക്‌സ് ന്യൂസ്, ഫോക്‌സ് സ്പോർട്സ് എന്നിവ മർഡോക്കിന്റെ തന്റെ നിയന്ത്രണത്തിലായിരിക്കും.ഫിലിം സ്റ്റുഡിയോയും, ഇഎസ്‌പിഎൻ കായിക നെറ്റ്‌വർക്കുകളും കേബിൾ ചാനലുകളും ഡിസ്‌നി സ്വന്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP