Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ഏമാൻ സുഖമയക്കത്തിലാണ്; തടവിക്കൊടുക്കുന്നത് സ്റ്റേഷനിലെ വനിതാപൊലീസും; ഹൈദരാബാദിലെ ഏമാന്റെ മസാജ് വീഡിയോ വൈറലായതോടെ അന്വേഷണം

പൊലീസ് ഏമാൻ സുഖമയക്കത്തിലാണ്; തടവിക്കൊടുക്കുന്നത് സ്റ്റേഷനിലെ വനിതാപൊലീസും; ഹൈദരാബാദിലെ ഏമാന്റെ മസാജ് വീഡിയോ വൈറലായതോടെ അന്വേഷണം

മറുനാടൻ മലയാളി ഡസ്‌ക്‌

ഹൈദരബാദ്: കമിഴ്ന്ന് കിടന്ന് കണ്ണടച്ച് മയക്കത്തിലാണ് പൊലീസ് ഏമാൻ. ജോലിഭാരം കാരണം നല്ല ക്ഷീണം. ഉടൻ വിളിച്ചു വനിതാ പൊലീസിനെ. നല്ലൊരു മസാജ് ആയിക്കോട്ടെ. മസാജിന്റെ വീഡിയോ എങ്ങനെയോ പുറത്ത് വന്നതോടെ നാട്ടുകാരെല്ലാം സംഗതി കണ്ടു.

ഗഡ്വാളിലെ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പക്ടർ ഹസ്സനാണ് ഈ ഏമാൻ. കാക്കി സാരിയണിഞ്ഞ സ്ത്രീ സ്റ്റേഷനിലെ ഹോം ഗാർഡാണ്. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ ഈ മാസം ആദ്യം പുരുഷ ഹോം ഗാർഡിനെ കൊണ്ടുമസാജ് ചെയ്യില്ല ഇൻസ്പകടറെ സസ്‌പെൻഡ് ചെയ്തിരുന്നു. ആ സംഭവത്തിന്റെ വീഡിയോയും വൈറലായിരുന്നു. ഈ വീഡിയോയും വൈറലായ സ്ഥിതിക്ക് അസിസ്റ്റന്റ് സബ് ഇൻസ്പക്ടർക്ക് പണി കിട്ടുമെന്ന് ഉറപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP