Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തപ്പോ തപ്പോ തപ്പാണി... യുട്യൂബിൽ സൂപ്പർഹിറ്റായ കുട്ടിപ്പാട്ട് കണ്ടത് 60 ലക്ഷം പേർ; ഈ യുട്യൂബ് വീഡിയോ തീർച്ചയായും കുഞ്ഞുങ്ങളെ കാണിക്കാം

തപ്പോ തപ്പോ തപ്പാണി... യുട്യൂബിൽ സൂപ്പർഹിറ്റായ കുട്ടിപ്പാട്ട് കണ്ടത് 60 ലക്ഷം പേർ; ഈ യുട്യൂബ് വീഡിയോ തീർച്ചയായും കുഞ്ഞുങ്ങളെ കാണിക്കാം

എന്തും ഏതും യുട്യൂബിൽ ഹിറ്റാകുന്ന കാലത്ത് കുട്ടിപ്പാട്ടുകൾക്കും ഇഷ്ടംപോലെ ആരാധകരുണ്ട്. വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങുളെ കമ്പ്യൂട്ടറിന് മുന്നിലിരുത്തി യുട്യൂബിൽ കുട്ടിപ്പാട്ട് കാണിക്കുന്ന ന്യൂജനറേഷൻ അമ്മമാരുടെ കാലമാണിത്. ഇങ്ങനെ കുഞ്ഞുങ്ങളെ കാണിക്കാനും ചൊല്ലിപ്പഠിപ്പിക്കാനും ഇണങ്ങുന്ന ഇതിലും നല്ലൊരു പാട്ട് വേറെയുണ്ടാകില്ല. കുഞ്ഞുങ്ങളെ കമ്പ്യൂട്ടറിന് മുമ്പിൽ പിടിച്ചിരുത്തുമ്പോൾ അമ്മമാർക്ക് പ്ലേ ചെയ്തു കൊടുക്കാൻ ഈ വീഡിയോ എന്തുകൊണ്ടും ഉതകും.

തപ്പോ തപ്പോ തപ്പാണി.. എന്നു തുടങ്ങുന്ന അനിമേറ്റഡ് ഗാനത്തിന്റെ വീഡിയോയാണ് യുട്യൂബിൽ തരംഗം തീർത്ത്. മലയാളത്തിൽ ഏറ്റവും കൂടിയ ഹിറ്റു കിട്ടിയ വീഡിയോകളിൽ ഒന്നാണ് ഇത്. 2009ൽ അപ് ലോഡ് ചെയ്ത ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന ലൈക്കുകൾ 60 ലക്ഷത്തിലേറെയാണ്. ആദ്യം പതിയെ കാഴ്‌ച്ചക്കാരുടെ എണ്ണം കൂടിയതെങ്കിൽ പിന്നീട് വേഗത്തിൽ തന്നെ എണ്ണം കൂടി.

നാടൻ സ്‌കിറ്റുകളും കഥകളും ചേർന്ന് കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ 'മിടുമിടുക്കൻ' എന്ന സിഡിയിലേതാണ് ഈ ഹിറ്റ് ഗാനം. ഇതിന് സംഗീതം നൽകിയിരിക്കുന്നത് കെ എം ഉദയനാണ്. ആനിമേഷനും സംവിധാനവും എ. കെ. സൈബർ. നിർമ്മാണം സോണി ജോസും. വീഡിയോയിലെ തപ്പോ തപ്പോ തപ്പാണി.. എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിയ ജോയിയാണ്. ഒരു മിനിറ്റും 12 സെക്കന്റും മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.

ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന ഈ കൂട്ടിപ്പാട്ടിന്റെ വീഡിയോ ചുവടേ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP