Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഷ്യാനെറ്റിന് ശരിക്കും കഷ്ടകാലമാണോ? ചാനലിന് റേറ്റിങ് ഉണ്ടെന്ന് കാട്ടാൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ബൂമറാങ്ങായി; ഒരിക്കൽ കൂടി കോമഡി അവാർഡ്‌സ് ടോപ്പായി എന്നു പറഞ്ഞ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഫ്‌ളവേഴ്‌സ് ആരാധകരുടെ പൊങ്കാല; കേരളത്തിലെ കേബിൾ ടിവി ശൃംഖലയിൽ പലതിലും ഏഷ്യാനെറ്റ് കിട്ടാതായിട്ടും റേറ്റിങ് കൂടിയെന്ന വാദത്തിനെ കളിയാക്കി ആയിരങ്ങൾ

ഏഷ്യാനെറ്റിന് ശരിക്കും കഷ്ടകാലമാണോ? ചാനലിന് റേറ്റിങ് ഉണ്ടെന്ന് കാട്ടാൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ബൂമറാങ്ങായി; ഒരിക്കൽ കൂടി കോമഡി അവാർഡ്‌സ് ടോപ്പായി എന്നു പറഞ്ഞ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഫ്‌ളവേഴ്‌സ് ആരാധകരുടെ പൊങ്കാല; കേരളത്തിലെ കേബിൾ ടിവി ശൃംഖലയിൽ പലതിലും ഏഷ്യാനെറ്റ് കിട്ടാതായിട്ടും റേറ്റിങ് കൂടിയെന്ന വാദത്തിനെ കളിയാക്കി ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാനൽ റേറ്റിംഗിൽ മുന്നിലാണ് ഏഷ്യാനെറ്റ് എന്നു കാട്ടാൻ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതേയുള്ളൂ.. അതാ വരുന്നു പൊങ്കാലയുമായി ആയിരങ്ങൾ. കോമഡി അവാർഡ്‌സ് ടോപ്പായി എന്നും ഒരിക്കൽകൂടി ഹിറ്റായെന്നും വ്യക്തമാക്കി പ്രേക്ഷകർക്ക് നന്ദിപറഞ്ഞ് ഏഷ്യാനെറ്റ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ഞങ്ങളാണ് ഇപ്പോഴും റേറ്റിംഗിൽ ബാഹുബലി എന്ന സന്ദേശം നൽകുന്ന ചിത്രവുമായി ആണ് ഏഷ്യാനെറ്റ് കഴിഞ്ഞദിവസം പോസ്റ്റിട്ടത്. ഏഷ്യാനെറ്റിന് ബാർക് റേറ്റിംഗിൽ 67 ശതമാനം പ്രേക്ഷകരുടെ പിന്തുണയുണ്ടെന്നും സൂര്യയ്ക്ക് പതിനാലും മഴവിൽ മനോരമയ്ക്ക് 11ഉം ഫ്‌ളവേഴ്‌സിന് എട്ടു ശതമാനവും പ്രേക്ഷകരുടെ സപ്പോർട്ടാണ് ഉള്ളതെന്നും കാട്ടിയായിരുന്നു പോസ്റ്റ്.

എന്നാൽ ആരാധകർക്ക് അത് അത്ര ഇഷ്ടമായില്ല. പ്രത്യേകിച്ചും സംസ്ഥാനത്ത് പല കേബിൾ ശൃംഖലകളിലും സ്റ്റാർ ടി വി ബഹിഷ്‌കരണത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് കിട്ടാനില്ല എന്നതിനാൽ തന്നെ ഈയൊരു പോസ്റ്റിനെതിരെ ആയിരങ്ങളാണ് ഏഷ്യാനെറ്റിന് എതിരെ കമന്റുകളുമായി എത്തുന്നത്. മുമ്പ് ഏഷ്യാനെറ്റിന്റെ ഭാഗമായിരുന്ന ശ്രീകണ്ഠൻ നായർ ചാനൽ വിട്ടുപോവുകയും പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഭാഗമാകുകയും ചെയ്തിരുന്നു.

ഇപ്പോൾ മികച്ച പ്രോഗ്രാമുകളുമായി ഫ്‌ളവേഴ്‌സ് മുൻനിരയിലേക്ക് കുതിക്കുകയുമാണ്. ഇത് മനസ്സിലാക്കുന്നത് ചാനൽ കാണുന്ന പ്രേക്ഷകർ തന്നെയാണ്. ഫ്‌ളവേഴ്‌സിന്റെ പല പരിപാടികളും മികച്ച നിലവാരം പുലർത്തുന്നവയാണ് എന്നതിനാൽ തന്നെ ഇപ്പോൾ നിരവധി പേർ ഈ ചാനൽ കൂടുതലായി കാണാനും തുടങ്ങിയിട്ടുണ്ട്.

കാര്യങ്ങൾ മാറിയതിനിടെ ചാനൽ റേറ്റിങ് കാട്ടി ഏഷ്യാനെറ്റ് ഇട്ട പോസ്റ്റ് ടിവി പ്രേക്ഷകർക്ക് അത്രകണ്ട് പിടിച്ച മട്ടില്ല. ഇതിന്റെ രോഷവുമായി ആയിരങ്ങൾ കമന്റുമായി എത്തിയതോടെ ഏഷ്യാനെറ്റിന്റെ പോസ്റ്റ് അവർക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്. കോമഡി അവാർഡ്‌സിനെ പറ്റിയാണ് പോസ്‌റ്റെങ്കിലും കോമഡിസ്റ്റാർസ് എന്ന ജഗദീഷ് ആങ്കറായ പരിപാടിക്ക് എതിരെയാണ് കൂടുതൽ പേരും പ്രതികരണവുമായി എത്തുന്നത്.

കോമഡി സ്റ്റാർസ് ഏറ്റും മികച്ച എന്റർടെയ്‌നിങ് പ്രോഗ്രാം ആണ് എന്നു പറയുന്നത് ഏറ്റവും വലിയ കോമഡിയായല്ലോ.. എന്നരീതിയിലാണ് പ്രതികരണങ്ങൾ ഏറെയും. ഇതോടെ ഇത്തരത്തിൽ നിരവധി ട്രോളുകളും ഇറങ്ങി. ചാനൽ റേറ്റിംഗിൽ ഏഷ്യാനെറ്റ് ഇപ്പോഴും മുന്നിലാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമായ പ്രോഗ്രാമുമായി ഫ്‌ളവേഴ്‌സ് മുന്നിലേക്ക് കുതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കമന്റുകളിൽ പലതും.

ഏഷ്യാനെറ്റിന്റെ പ്രചരണത്തിന് മറുപടിയെന്നോണം ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവമാണ് വൈറൽ എന്നും ഒരുദിവസം 20 ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടുവെന്നും വ്യക്തമാക്കി ഫ്‌ളവേഴ്‌സ് ചാനലും രംഗത്ത് എത്തിയിട്ടുണ്ട്.

ഫ്‌ളവേഴ്‌സ് നൽകിയ വീഡിയോ ചുവടെ:

ഏഷ്യാനെറ്റിന്റെ പോസ്റ്റിന് ഫേസ്‌ബുക്കിൽ വന്ന ചില കമന്റുകളും ട്രോളുകളും:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP