Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർബ് വൈഷ്ണവ്; അഭിമാനത്തോടെ മടങ്ങാം; സരിഗമപ റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ ഭാഗ്യം തുണച്ചില്ല; ഷാരൂഖിനെ ഉയർത്തി നാട്ടുകാരെ ഞെട്ടിച്ച തൃശൂർക്കാരന് കണ്ണീരിൽ കുതിർന്ന മടക്കം; വിസ്മയപ്രകടനം തുടരാനുറച്ച് വൈഷ്ണവ് ഗിരീഷ്

സൂപ്പർബ് വൈഷ്ണവ്; അഭിമാനത്തോടെ മടങ്ങാം; സരിഗമപ റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ ഭാഗ്യം തുണച്ചില്ല; ഷാരൂഖിനെ ഉയർത്തി നാട്ടുകാരെ ഞെട്ടിച്ച തൃശൂർക്കാരന് കണ്ണീരിൽ കുതിർന്ന മടക്കം; വിസ്മയപ്രകടനം തുടരാനുറച്ച് വൈഷ്ണവ് ഗിരീഷ്

മറുനാടൻ മലയാളി ഡസ്‌ക്

ജയ്പൂർ: സീടിവിയുടെ 'സരിഗമപ' സംഗീത റിയാലിറ്റി ഷോയ്ക്ക് അപ്രതീക്ഷിത ജേതാക്കൾ. മലയാളികൾ പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും, വൈഷ്ണവ് ഗിരീഷിനെ ഭാഗ്യം തുണച്ചില്ല.ജ്‌യ്പൂരിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ശ്രേയൻ ഭട്ടാചാര്യ, അഞ്ജലി ഗെയ്കാവാദ് എന്നിവരായിരുന്നു സംയുക്ത ജേതാക്കൾ.

ആദിത്യ നാരായണൻ അവതരിപ്പിച്ച ഷോയിൽ നേഹ കക്കർ, ഹിമേഷ് രഷാമിയ, ജാവേ്ദ് എന്നീ വിധികർത്താക്കളും, 30 അംഗ ജൂറിയും വോട്ടുകളും എല്ലാം പരിഗണിച്ചാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീർത്ത ഈ തൃശൂർക്കാരൻ കുറഞ്ഞ കാലം കൊണ്ടു തന്നെ സോഷ്യൽ മീഡിയയിലെ താരമായി മാറിയിരുന്നു.

ഗ്രാന്റ് ഫിനാലെയിൽ ബജ്‌റാവോ മസ്താനിയിലെ മൽഹരി, സായ് രാത്തിലെ സിംഗാത്ത് എന്നിവയാണ് ജൂറി ചലഞ്ച് റൗണ്ടിൽ വൈഷണ്വ് ആലപിച്ചത്. തന്റെ നൂറ് ശതമാനം കഴിവും ഉപയോഗിച്ചാണ് പാട്ട് പാടിയതെന്ന് വൈഷണവ് പറഞ്ഞു.

ഓരോ തവണയും വൈഷ്ണവിന്റെ പാട്ടുകൾ വിധികർത്താക്കളെയും കാണികളേയും ഞെട്ടിച്ചിരുന്നു. ഷോയിൽ പങ്കെടുക്കാനെത്തിയ ഷാരൂഖിനെ വൈഷ്ണവ് എടുത്ത് ഉയർത്തിയത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

അഞ്ജലി, ധ്രൂൻ ടിക്കൂ, ഷൺമുഖപ്രിയ, സോനാക്ഷി കർ, വൈഷ്ണവ് ഗിരീഷ് എന്നിവരായിരുന്നു ഫൈനൽ റൗണ്ടിലെ മത്സരാർത്ഥികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP