Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

33 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വീട്ടുജോലിക്കാരിക്ക് സൗദി കുടുംബം നൽകിയത് ഊഷ്മള യാത്രയയപ്പ്; വികാര നിർഭരമായ ആ യാത്രയയപ്പിന്റെ വീഡിയ കണ്ടാൽ ഏവരുടെയും കണ്ണു നിറയും

33 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വീട്ടുജോലിക്കാരിക്ക് സൗദി കുടുംബം നൽകിയത് ഊഷ്മള യാത്രയയപ്പ്; വികാര നിർഭരമായ ആ യാത്രയയപ്പിന്റെ വീഡിയ കണ്ടാൽ ഏവരുടെയും കണ്ണു നിറയും

റിയാദ്: സൗദിയിൽ നിന്നും പ്രവാസ ലോകത്തിന് നല്ല വാർത്തകളല്ല പുറത്തുവരുന്നതല്ല. നിതാഖത്ത് മൂലും നിരവധി പേർ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നു. എന്നാൽ, ഇപ്പോഴും വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും അവിടെ സേവനം അനുഷ്ടിക്കുന്നു. ദ്വീർഘകാലം ജോലി ചെയത ശേഷം സൗദിയിലെ വീട്ടുവേലക്കാരി മടങ്ങിയപ്പോൾ ഊഷ്മളമായ യാത്രയപ്പാണ് ആ വീട്ടുകാർ കുടുംബത്തിന് നൽകിയത്. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ദൃശ്യങ്ങൾ ഏവരെയും കണ്ണു നിറയും.

കഴിഞ്ഞ ശനിയാഴ്ചയാണ് സൗദി വിമാനത്താവളത്തിൽ വെച്ച് ഒരു വനിതയ്ക്ക് ഇത്ര വികാര നിർഭരമായ യാത്രയയപ്പ് ലഭിച്ചത്. 33 വർഷമായി ഫിലിപ്പൻ സ്വദേശിനിയായ സ്ത്രീ ഈ സൗദി കുടുംബത്തോടൊപ്പമുണ്ട്. ഈ കുടുംബത്തിലെ മൂന്ന് തലമുറകളെയാണ് ഈ കാലയളവിൽ ഈ ഫിലിപ്പൻ സ്വദേശിനി സ്വന്തം മക്കളെ പോലെ പരിചരിച്ചിരുന്നത്. അതു കൊണ്ട് തന്നെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ അടക്കമുള്ള ആ വീട്ടിലെ എല്ലാവരും ഈ മദ്ധ്യവയസ്‌കയ്ക്ക് യാത്രയയപ്പ് നൽകാൻ വിമാനത്താവളം വരെ അനുഗമിച്ചു.

പൊട്ടിക്കരഞ്ഞു കൊണ്ട് ആലിംഗനം ചെയ്തായിരുന്നു കുടുംബത്തിലെ ഓരോ അംഗങ്ങളോടും ഈ ഫിലിപ്പൻ സ്വദേശിനി യാത്ര ചോദിച്ചത്. കുടുംബത്തിലെ പല അംഗങ്ങളും ഈ മദ്ധ്യവയസ്‌കയെ ആലിംഗനം ചെയ്തുകൊണ്ട് പൊട്ടിക്കരയുന്നുണ്ടായിരുന്നു. പ്രായത്തിന്റെ അവശതകൾ കൊണ്ട് തന്നെ വീൽചെയറിൽ ഇരുത്തിയാണ് ഈ കുടുംബം വനിതയെ വിമാനത്താവളത്തിൽ എത്തിച്ചത്. ബന്ധങ്ങളിലെ ആത്മർത്ഥയുടെയും പരസ്പര വിശ്വാസത്തിന്റെയും സമ്മേളനമാണ് വിമാനത്താവളത്തിൽ കാണാനായതെന്ന് കണ്ട് നിന്ന പലരും അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP