Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റ വിനു വി ജോൺ അവധിയിൽ; ന്യൂസ് അവർ അവതരിപ്പിക്കാൻ കാണാത്തതിനാൽ മാറ്റിനിർത്തിയെന്ന കുപ്രചരണവുമായി സൈബർ സഖാക്കൾ; 'വെയർ ഈസ് വിനു' എന്ന ഷാഷ് ടാഗിട്ട് സൈബർ ആക്രമണവും; ചർച്ചകളിൽ സർക്കാറിനെ നിശിതമായ വിമർശിക്കുന്ന അവതാരകനോട് കലിതീരാതെ സഖാക്കൾ

കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റ വിനു വി ജോൺ അവധിയിൽ; ന്യൂസ് അവർ അവതരിപ്പിക്കാൻ കാണാത്തതിനാൽ മാറ്റിനിർത്തിയെന്ന കുപ്രചരണവുമായി സൈബർ സഖാക്കൾ; 'വെയർ ഈസ് വിനു' എന്ന ഷാഷ് ടാഗിട്ട് സൈബർ ആക്രമണവും; ചർച്ചകളിൽ സർക്കാറിനെ നിശിതമായ വിമർശിക്കുന്ന അവതാരകനോട് കലിതീരാതെ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളം വാർത്താചാനൽ രംഗത്തെ ശ്രദ്ധേയ അവതാരകന്മാരിയിൽ ഒരാളാണ് ഏഷ്യാനെറ്റിലെ വിനു വി ജോൺ. ഭരിക്കുന്നവർ ആരു തന്നെയായാലും മുഖം നോക്കാതെ വിമർശിക്കുന്ന പ്രകൃതക്കാരനായതിനാൽ ശത്രുക്കളുടെ എണ്ണവും വിനുവിന് കുറവല്ല. ഇക്കൂട്ടർ അവസരം കിട്ടുമ്പോഴൊക്കെ വിനുവിനെതിരെ രംഗത്തെത്താറുണ്ട്. ഇപ്പോൾ വിനുവിനെതിരെ പതിവായി രംഗത്തെത്തുന്നത് സൈബർ സഖാക്കളാണ്. ഇതിന് പ്രധാന കാരണം പിണറായി സർക്കാറിനെയും സിപിഎമ്മിനെയും ചാനൽ ചർച്ചകളിൽ നിശിതമായി വിമർശിക്കുന്നു എന്ന കാരണം ഒന്നു കൊണ്ടു തന്നെയാണ്.

അടുത്തിടെ പലകാര്യങ്ങളിലും വിനുവിനെതിരെ സൈബർ ലോകത്ത് സഖാക്കൾ പ്രചരണവുമായി രംഗത്തെത്തുന്നുണ്ട്. തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച ചർച്ചകൾ നയിച്ചതും വിനുവമായിരുന്നു. മൂന്നാർ വിഷയത്തിൽ അടക്കം സിപിഎമ്മിന്റെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നു കാണിക്കുകയുമുണ്ടായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം നേതാക്കൾ പറഞ്ഞ കാര്യങ്ങളുടെ ഫയൽ വീഡിയോ കാണിച്ചു കൊണ്ട് ചർച്ച തുടങ്ങുന്നു എന്നതിനാൽ തന്നെയാണ് പലപ്പോഴും നേതാക്കൾക്ക് ഉത്തരം മുട്ടുന്നത്. ഇതോടെ നേതാക്കളുടെ ഇരട്ടത്താപ്പ് ശരിക്കും മനസിലാക്കാനും സാധിക്കും.

ഇപ്പോൾ ഒരു മാസത്തോളമായി ഏഷ്യാനെറ്റിൽ പ്രൈം ടൈം വാർത്തകൾ വായിക്കുന്നതിൽ നിന്നും വിനുവിനെ കാണാനില്ല. ഇതോടെ സൈബർ ലോകത്ത് കുപ്രചരണം വിനുവിനെതിരെ ശക്തമായി അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം വിനുവിനെ പ്രതിഷേധങ്ങളെ തുടർന്ന് ചാനൽ മാറ്റിനിർത്തിയെന്ന പ്രചരണമാണ് നടക്കുന്നത്.

ഓഖി ചുഴലിക്കാറ്റ് കേരളത്തിൽ ആഞ്ഞടിച്ചപ്പോൾ ദുരന്തത്തെ പോലും സർക്കാരിനെതിരെ തിരിക്കാൻ വിനു ശ്രമിച്ചെന്നാണ് ഇക്കൂട്ടരുടെ ആരോപണം. പ്രേക്ഷകരിൽ നിന്ന് ഇത്രമേൽ വിമർശനങ്ങൾ ഉണ്ടായതാണ് വിനുവിനെ മാറ്റിനിർത്താൻ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചതെന്നാണ് കിട്ടുന്ന വിവരങ്ങൾ സൂചനകൾ എന്നുപറഞ്ഞു കൊണ്ടാണ് വിനുവിനെതിരെ സൈബർ പ്രചരണം. വിനുവിന്റെ ചർച്ചകൾ ഏഷ്യാനെറ്റിന്റെ റേറ്റിങ്ങ് ഇടിയാനും കാരണമായിട്ടുണ്ടെന്ന കണ്ടുപിടുത്തലും സൈബർ സഖാക്കളുടേതായുണ്ട്.

സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളിലാണ് വിനുവിനെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിൽ പ്രചരണം നടക്കുന്നത്. എന്നാൽ, കുളിമുറിയിൽ വീണ് പരിക്കേറ്റതിനാൽ വിനുവിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയിലും വിശ്രമത്തിലുമാണ് വിനു. അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിന് ചില സന്ദർശന പരിപാടികളുമുണ്ട്. വിനുവിന്റെ അഭാവത്തിൽ ജിമ്മി ജെയിംസും പി സി സുരേഷ്‌കുമാറുമാണ് ന്യൂസ് അവർ അവതരിപ്പിക്കുന്നത്.

ഇതാണ് വാസ്തവം എനിരിക്കെയാണ് സൈബർ സഖാക്കൾ വിനുവിനെതിരെ കുപ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. #WhereIsVinu എന്ന ഹാഷ്ടാഗിലാണ് വിനുവെവിടെയെന്ന ചോദ്യങ്ങളുയരുന്നത്. ചില സിപിഎം അനുകൂല ഗ്രൂപ്പകളാണ് ഈ പ്രചരണത്തെ ഏറ്റെടുത്തിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP