Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘടിത മത ന്യൂനപക്ഷങ്ങൾ പ്രതിസ്ഥാനത്ത് നിന്നാൽ എത്ര കോളിളക്കം ഉണ്ടായാലും നിയമസഭയിൽ ചോദിക്കാൻ ആരും ഉണ്ടാവില്ലേ? കൊട്ടിയൂർ-യത്തീംഖാന പീഡനങ്ങൾ നിയമസഭയിൽ ചർച്ചയാക്കാതെ പോവുന്നത് എന്തുകൊണ്ട്? കേരളത്തിലെ സ്ത്രീ പീഡനങ്ങൾക്കെതിരെ കത്തിക്കയറിയെ പ്രതിപക്ഷത്തെ വായടപ്പിച്ച് വിനു വി ജോൺ

സംഘടിത മത ന്യൂനപക്ഷങ്ങൾ പ്രതിസ്ഥാനത്ത് നിന്നാൽ എത്ര കോളിളക്കം ഉണ്ടായാലും നിയമസഭയിൽ ചോദിക്കാൻ ആരും ഉണ്ടാവില്ലേ? കൊട്ടിയൂർ-യത്തീംഖാന പീഡനങ്ങൾ നിയമസഭയിൽ ചർച്ചയാക്കാതെ പോവുന്നത് എന്തുകൊണ്ട്? കേരളത്തിലെ സ്ത്രീ പീഡനങ്ങൾക്കെതിരെ കത്തിക്കയറിയെ പ്രതിപക്ഷത്തെ വായടപ്പിച്ച് വിനു വി ജോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് പീഡന ഭരണമോ? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ച ചെയ്തത്. വാളയാറിൽ രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട നിയമസഭാ ചർച്ചയായിരുന്നു ഇത്. എന്തുകൊണ്ട് വാളയാർ നിയമസഭയിൽ ചർച്ചയായി എന്നതിന് കാരണം തേടുകയായിരുന്നു ഏഷ്യാനെറ്റ്. കേരളത്തിലെ പൊലീസിനെ ആരുണ്ട് എന്ന ചോദ്യമെന്നായിരുന്നു വിനു വി ജോൺ ഉയർത്തിയത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എത്തിയതുകൊട്ടിയൂരിലും മലപ്പുറത്തെ മുട്ടിലിലെ യത്തീംഖാന പീഡനത്തിലുമായിരുന്നു. പീഡനത്തിൽ പൊലീസ് സംവിധാനത്തിൽ വന്ന വീഴ്ചകളാണ് ഉയർത്തിക്കാട്ടിയത്.

ചർച്ചയുടെ തുടക്കം തന്നെ വയനാട്ടിലെ പീഡനത്തിലേക്ക് പോയി. പനമരം സൺഡേ സ്‌കൂൾ അദ്ധ്യാപകന്റെ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിലെന്ന പൊലീസ് പത്രക്കുറിപ്പാണ് ആദ്യം വായിച്ചത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടി വിദ്യാർത്ഥിനി ഉയർന്ന വിജയം കൈവരിച്ചിരുന്നു. ഈസമയത്ത് കെ.സി.വൈ.എം. കോ-ഓർഡിനേറ്റർ എന്ന നിലയിൽ അഭിനന്ദിച്ച് തുടങ്ങിയ അടുപ്പമാണ് പ്രണയത്തിലെത്തിയത്. പെൺകുട്ടിയുടെ സ്നേഹം മുതലെടുത്താണ് സിജോ കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടി ഗർഭിണിയായ വിവരം വളരെ വൈകിയാണ് രക്ഷിതാക്കൾ അറിഞ്ഞത്. പെൺകുട്ടിയുടെ വീട്ടുകാരുമായി ചില ഉന്നതർ സംസാരിച്ച് സംഭവം പുറത്തറിയാതെ ഒതുക്കിത്തീർത്തു. ഇങ്ങനെ കാര്യങ്ങൾ വിശദീകരിച്ചു. അതിന് ശേഷം വീണ്ടും നിയമസഭയിലെ പിണറായിയുടെ വാളയാറുമായി ബന്ധപ്പെട്ട മറുപടിയിലേക്ക്. പി സതീദേവി(സി.പി.എം), ലാലി വിൻസന്റ്(കോൺഗ്രസ്), പി ഉഷ(മഹിളാ സമഖ്യ) എന്നിവരായിരുന്നു ചർച്ചയ്ക്ക് എത്തിയത്. ഡെസ്‌കിൽ പിണറായിയുടെ പ്രസ്താവനയ്ക്ക് കിട്ടിയ അടിയും പ്രോത്സാഹനവും ഉയർത്തിയായിരുന്നു ചർച്ചയുടെ തുടക്കം.

വാളയാറിലെ വീഴ്ചകളാണ് ആദ്യ ഘട്ടത്തിൽ ചൂണ്ടിക്കാട്ടിയത്. ആശങ്കകൾ പങ്കുവച്ചപ്പോഴും ലാലി വിസന്റെ സർക്കാരിനെതിരെ കടന്നാക്രമണം നടത്തി. വിശദമായ ചർച്ചകളാണ് നടന്നത്. വാളയാറിൽ പൊലീസിന് ഉണ്ടായ വീഴ്ചയെല്ലാം അക്കമിട്ട് നിരത്തിയാണ് വിനു വിൻസന്റ് മുന്നേറിയത്. വാളയാറിലെ രണ്ടാമത്തെ കുട്ടിയുടെ മരണകാരണം ആദ്യ കുട്ടിയുടെ മരണത്തിലെ അന്വേഷണ വീഴ്ചയാണെന്ന പാഠമാണ് ഈ ചർച്ചയിൽ നിഴലിച്ചത്. വാളയാറിലും പെരുമ്പാവൂരിലെ ജിഷ കൊലക്കേസിലുമെല്ലാം തുടക്കത്തിൽ പൊലീസിന് വീഴ്ച വന്നു. പക്ഷേ ഇത്തരം അന്വേഷണത്തിൽ പൊലീസിന്റെ രീതി ഇതാണോ.. ഇത്തരം സമൂഹത്തിൽ നിന്ന് വന്നത്.. അത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത്. അതെല്ലാം ശരിയാക്കാമെന്ന് പറഞ്ഞു വന്നതാണ് ഈ സർക്കാർ. ജിഷ്ണു കേസിലും ഇതു തന്നെ സംഭവിച്ചു. ഇത് വാളയാറിലും ഉണ്ടായി. എന്തുകൊണ്ട് ഇത് നടക്കുന്നുവെന്ന സംഭവത്തിലേക്കാണ് ചർച്ചയുടെ രണ്ടാം ഘട്ടം വിനു വി ജോൺ കൊണ്ടു പോയത്.

ശിശു ക്ഷേമ സമിതിയുടെ പ്രവർത്തനത്തിലെ വീഴ്ചകലും ഉയർത്തി. ഡിവൈഎഫ് ഐ പോലുള്ള സംഘടനകൾ ഒന്നും ചെയ്യുന്നില്ല. ഫാദർ ജോസ് പോൾ ഇതിനിടയിൽ ചർച്ചയിൽ വന്നു. പാലക്കാട്ടെ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. വാളയാറിലെ കുട്ടിയുടെ മരണം അപ്പോൾ അറിഞ്ഞില്ലേ എന്നതായിരുന്നു ചോദ്യം. ഇല്ലെന്നും പിന്നീടാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. പത്രത്തിലൂടെയാണ് ഇത് അറിഞ്ഞത്. പിന്നീട് ഒന്നും പരിശോധിച്ചില്ലെന്നും ഫാദറിന്റെ വാക്കുകളിൽ നിറഞ്ഞു. നിശതമായി തന്നെ ഇദ്ദേഹത്തിന്റെ വാക്കുകളെ വിനു വി ജോൺ ചോദ്യം ചെയ്തു. ആദ്യ കുട്ടിയുടെ ആത്മഹത്യയിൽ ശിശു ക്ഷേമ സമിതിയുടെ ഇടപെടൽ തീരെയുണ്ടായില്ലെന്ന് വ്യക്തമാക്കി ചർച്ച മുന്നേറി. പൊലീസ് ഒന്നും തന്നില്ല. ചോദിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. പക്ഷേ അത് വേണ്ട രീതിയിൽ ചെയ്തില്ലെന്ന സൂചനയാണ് ഫാദർ നൽകിയത്.

ഇതോടെ ചർച്ച പുതിയ തലത്തിൽ എത്തി. ശിശു ക്ഷേമ സമിതിയുടെ പ്രവർത്തനത്തിലാക്കായി ചർച്ച. കോഴിക്കോടും വയനാടും നടന്ന പ്രവർത്തനങ്ങളെ വിമർസിച്ചു. കൊട്ടിയൂരിൽ നല്ല ജാഗ്രത ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ ഭാഗത്ത് നിന്നുണ്ടായതു കൊണ്ടാണ് പ്രതിയെ പിടികൂടാനായതെന്ന് സതീ ദേവി ഇതിനിടെ പറഞ്ഞു. രാഷ്ട്രീയ നിറം നോക്കാതെ നടപടിയെടുക്കുന്ന പൊലീസ് സംവിധാനം തന്നെയാണ് കേരളത്തിലുള്ളതെന്നും സതീ ദേവി പറഞ്ഞു. ഇതോടെയാണ് ചർച്ചയുടെ സ്വഭാവം തന്നെ വിനു വി ജോൺ മാറ്റിയത്. സതീ ദേവിയുടെ ഉത്തരിത്തിന് പിന്നാലെ ലാലി വിൻസന്റിനോട് വിനു ചോദിച്ചത് വളരെ പ്രസക്തമായ ചോദ്യമാണ്. മത സംഘടനയിലെ പ്രമുഖർ കേസിൽ പ്രതികളായാൽ കേരളത്തിലെ രാഷ്ട്രീയക്കാരും സംസാരിക്കില്ലെന്ന് വിനു ചോദ്യത്തിലൂടെ ലാലി വിൻസന്റിനോട് മുന്നോട്ട് വച്ചു.

ആ ചോദ്യം ഇങ്ങനെ-കൊട്ടിയൂർ സംഭവം ഇന്നത്തെ വാളായാർ പ്രശ്‌നത്തിൽ അടിയന്തര പ്രമേയം വരുന്നത് വരെ ചർച്ച പോലും ആയില്ല. അടിയന്തര പ്രമേയ നോട്ടീസാകട്ടേ ശ്രദ്ധക്ഷണിക്കൽ പോലും ആയില്ല. നടി ആക്രമിക്കപ്പെട്ട സംഭവം പോലും അടിയന്ത പ്രമേയം ആയി അവതരിപ്പിക്കപ്പെട്ട. കൊട്ടിയൂർ സംഭവത്തിൽ അവിടെത്തെ മാന്യനായ എംഎൽഎ എന്നും സഭയിൽ വരുന്നുണ്ടായിരുന്നു. പ്രതിപക്ഷ നേതാവും ശബ്ദമുയർത്തിയില്ല. അത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്ന് ഭരണപക്ഷത്തെ എംഎൽഎമാർക്കും തോന്നിയില്ല. അവിടെ ആ പ്രതിക്ക് പിന്നിൽ സംഘടിത സമൂഹമുണ്ട്. വോട്ട് ബാങ്കുണ്ട്. കൽപ്പറ്റയിലെ യത്തീംഖാനയിലെ കുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ അത് ഒരു പ്രശ്‌നമായി അത് കേരളത്തിലെ ഒരു നിയമസഭാ സമാജികനും തോന്നിയില്ല. പ്രതിപക്ഷ നേതാവിനും അതൊരു പ്രശ്‌നമായി തോന്നിയില്ല. അതിന്റെ പേരിൽ ഒരു വാക്കു പോലും നിയമസഭയിൽ ഉയർന്നില്ല. അതിന് പിന്നിലും സംഘടിത സമൂഹമുണ്ട്. സംഘടിത സംവിധാനമുണ്ട്. വാളയാറായപ്പോൾ കെ മുരളീധരന് എന്നല്ല ആർക്കും ധൈര്യത്തിൽ സംസാരിക്കാം. അതൊരു ദളിത് കുടുംബമാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ്. 50 ദിവസം ലൈംഗിക പീഡനത്തിന്റെ കഥ വന്നിട്ടും ആരും ചോദിക്കാത്ത സംഭവമാണ്. അതിനിടയിൽ കൊട്ടിയൂരും യത്തീംഖാനയും ഒക്കെ തൊട്ടുവിടാം. ഇതാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ സമീപനം. പ്രതിപക്ഷത്തിനും ലജ്ജിക്കാൻ തോന്നുന്നില്ല-കോൺഗ്രസ് നേതാവ് ലാലി വിൻസന്റിനോടായിരുന്നു ഈ ചോദ്യം.

ഇതിന് മറുപടി നൽകുമ്പോൾ ലാലി വിൻസന്റും കരുതലോടെ സംസാരിച്ചു. ഇതിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചു നിൽക്കണം. ഇവിടെ കുറ്റകൃത്യമാണ് കൂടുന്നത്. ഇതൊരു സാമൂഹ്യരോഗമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. പൊലീസിനെ ജാഗ്രതപ്പെടുത്തണം. ഇത് പാർട്ടി വേദികളിൽ ഉന്നയിക്കും-ഇതായിരുന്നു ലാലി വിൻസന്റിന്റെ മറുപടി. അപ്പോഴും കൊട്ടിയൂരോ വയനാടോ ഒന്നും പറഞ്ഞില്ല. അപ്പോഴും വിനു വി ജോൺ ആഞ്ഞെടിച്ചു. കൊട്ടിയൂരിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന പരാതി എന്തുകൊണ്ട് ഉയർത്തിയില്ലെന്ന ചോദ്യമാണ് ഉയർത്തിയത്. അപ്പോഴും കൊട്ടിയൂരിനേയോ ഫാദറിന്റോയോ എന്നും പേരും സംസാരിച്ചില്ല. തൊട്ടു പിന്നാലെ ചർച്ച മാനന്തവാടി രൂപതയിലേക്ക് പോയി. കൊട്ടിയൂരിലേയും വയനാട്ടിലേയും പീഡനങ്ങൾ വിഷയമാക്കി വിനു ചർച്ചയെ പുതിയ തലത്തിലേക്ക് എത്തിച്ചു. ഇത്തരം സംഭവങ്ങൾ എന്തുകൊണ്ടാണ് വൈകി പൊലീസിന് മുന്നിലെത്തിയത്. എന്തുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ കുട്ടി പ്രസവിക്കുന്നത്? എന്തുകൊണ്ടാണ് അനാഥാലയത്തിൽ സൂക്ഷിച്ച് വയ്ക്കുന്ന? എന്തുകൊണ്ടാണ് പൊലീസ് ആശുപത്രിയുടെ പേര് രഹസ്യമാക്കി വയ്ക്കുന്നത് ഇങ്ങനെ പോയി ചോദ്യങ്ങൾ.

സമാന്തര സർക്കാരായി രൂപത പ്രവർത്തിക്കുന്നുവെന്ന സൂചനയാണ് ചർച്ചയിൽ ഉഷ പങ്കുവച്ചത്. പോക്‌സോ നിയമത്തേയും മറ്റും വെട്ടിച്ച് കാര്യങ്ങൾ നീക്കുന്നുവെന്നും ഉഷ പറയുന്നു. കുട്ടി പ്രസവിച്ച ആശുപത്രിയുടെ പേര് പറയാതിരിക്കുന്നതും കുറ്റമാണ്. സഭയിലെ ആശുപത്രിയായിരിക്കില്ലെന്നും മറ്റേതോ വമ്പന്റേതാണെന്നും വിനു കൂട്ടിച്ചേർത്തു. സംഭവത്തിൽ തലശ്ശേരി അതിരൂപതയെ അതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അവിവാഹിതയായി സ്ത്രീയേയും കുട്ടിയുടേയും അഭിമാനം സംരക്ഷിക്കാൻ കുടുംബം ശ്രമിക്കുമ്പോൾ തങ്ങൾ എന്തു ചെയ്യാനെന്നാണ് തലശ്ശേരി രൂപത ചോദിക്കുന്നത്. ഈ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ എങ്ങനെ കന്യാസ്ത്രീകളെത്തി. രണ്ട് കന്യാസ്ത്രീകളാണ് രാത്രി വണ്ടിയിൽ വയനാട്ടിലേക്ക് പോയത്. ഇത് എന്തുകൊണ്ടാണ്? ആരെന്തു പറഞ്ഞാലും സഭ വർഗ്ഗീയ വാദിയാക്കാൻ ശ്രമിച്ചാലും ഇത്തരം ചർച്ച തടരുമെന്ന് വ്യക്തമാക്കിയാണ് ന്യൂസ് അവർ അവസാനിപ്പിച്ചത്.

ചർച്ചയിൽ ഒരിക്കൽ പോലും സഭയയോ, റോബിനേയോ പേരെടുത്ത് പറയാനോ വിമർശിക്കാനോ സതീ ദേവിയോ ലാലി വിൻസന്റോ തയ്യാറായില്ല. എല്ലാം പൊലീസിന്റെ മേൽ ചാരുകയാണ് അവർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP