Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതലയോട് കളിച്ചാൽ ഇങ്ങനെയിരിക്കും; വൈൽഡ് ലൈഫ് ഷോ അവതാരകന് പറ്റിയ പറ്റ് കണ്ടുനോക്കൂ; ഇത് അപകടം പിടിച്ച ജീവി തന്നെയെന്ന് സമ്മതിച്ച് മാർക് ഇവാൻസ്‌

മുതലയോട് കളിച്ചാൽ ഇങ്ങനെയിരിക്കും; വൈൽഡ് ലൈഫ് ഷോ അവതാരകന് പറ്റിയ പറ്റ് കണ്ടുനോക്കൂ; ഇത് അപകടം പിടിച്ച ജീവി തന്നെയെന്ന് സമ്മതിച്ച് മാർക് ഇവാൻസ്‌

ചാനൽ ഫോറിലെ 'മാൻ ഈറ്റർ' എന്ന പരിപാടി ചിത്രീകരിക്കുന്നതിനിടെ അവതാരകനെ മുതല ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. വൈൽഡ് ലൈഫ് ഷോ അവതാരകൻ മാർക് ഇവാൻസിനെയാണ് മുതല ആക്രമിച്ചത്.

ഇവാൻസ് ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്ന മുതല പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇവാൻസിന്റെ ചുണ്ടുകൾക്ക് ഗുരുതര പരിക്കേറ്റു.

ഭാഗ്യം കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടത്. മുതലയുടെ തലഭാഗത്താണ് ഇവാൻസ് പിടിച്ചിരുന്നത്. വാൽ ശക്തിയായി കുടഞ്ഞപ്പോൾ ഇവാൻസിന്റെ പിടിവിട്ടുപോകുകയും മുതല കടിക്കുകയുമായിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടർന്ന് മുതലകൾ അപകടം പിടിച്ച ജീവികളാണെന്ന് ഇവാൻസ് മുന്നറിയിപ്പും നൽകുന്നുണ്ട്. ഇതാ വീഡിയോ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP