Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാതിക്കാരിയും സാക്ഷികളും കൂറുമാറിതോടെ സീരിയൽ നടി രക്ഷപ്പെട്ടു; അവസാനിച്ചത് ഉന്നതരുടെ ബന്ധം ആരോപിക്കപ്പെട്ട പെൺവാണിഭക്കേസ്

പരാതിക്കാരിയും സാക്ഷികളും കൂറുമാറിതോടെ സീരിയൽ നടി രക്ഷപ്പെട്ടു; അവസാനിച്ചത് ഉന്നതരുടെ ബന്ധം ആരോപിക്കപ്പെട്ട പെൺവാണിഭക്കേസ്

കണ്ണൂർ: പരാതിക്കാരില്ലാത്ത കേസിൽ കോടതിക്കെന്തു കാര്യം. പരാതിക്കാരിയും സാക്ഷികളും ആരോപണത്തിൽനിന്നു പിന്മാറിയാൽ പ്രതിയെ വെറുതെ വിടുകയല്ലാതെ കോടതി എന്തുചെയ്യും. അനാശാസ്യത്തിന് പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ സീരിയൽ നടി ഗ്രീഷ്മയെ കോടതി വെറുതേ വിട്ടതോടെ നിരവധി കേസുകളുടെ ചുരുളാണ് അഴിയാതെ പോയത്. ഉന്നതർ ഉൾപ്പെട്ട പെൺവാണിഭ സംഘമാണ് ഗ്രീഷ്മയ്ക്കു പിന്നിൽ ഉണ്ടായിരുന്നതെന്നു അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സൂചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം വിസ്മൃതിയിലാകുകയാണ് ഗ്രീഷ്മയെ വെറുതെ വിട്ടതോടെ.

പരാതിക്കാരിയും സാക്ഷികളും ആരോപണത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് നടിയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. കേസ് അവസാനിച്ചതായും കോടതി വ്യക്തമാക്കി. നേരത്തെ സംഭവം വാർത്തയാക്കിയ ചാനൽ റിപ്പോർട്ടറോട് കോടതിയിൽ ഹാജരാകാൻ കോടതി നിദേശിച്ചെങ്കിലും അതുണ്ടായില്ല. ഇതിനിടെയാണ് പരാതിക്കാരിയും സാക്ഷികളും കൂറുമാറിയത്. ഇതോടെ റിപ്പോർട്ടർ ഹാജരാകേണ്ട കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കണ്ണൂർ ചപ്പാരപ്പടവ് സ്വദേശിനിയായ 32 കാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് യുവതിയെ പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു. തുടർന്നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ മമ്പറം സ്വദേശിനി ഗ്രീഷ്മയെ അറസ്റ്റു ചെയ്തത്.

അറസ്റ്റിനു പിന്നാലെ അന്വേഷണം എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നഗരങ്ങളിലെ വൻകിട ഹോട്ടലുകളും ഫഌറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്രവേശ്യാലയം നടത്തുന്ന സംഘത്തിലെ പ്രമുഖ കണ്ണിയാണ് ഈ നടിയെന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം കേസ് അവസാനിച്ചതോടെ വൃഥാവിലായി.

സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയെ പെൺവാണിഭ സംഘത്തിൽ എത്തിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടി അറസ്്റ്റിലായത്. ഇവരുടെ സഹായിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂരിലെ സ്വകാര്യ ജൂവലറി സ്ഥാപനത്തിലെ ജോലിക്കാരിയായ ചപ്പാരപ്പടവ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെ സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു നടി ആദ്യം സമീപിച്ചത്. യുവതി താൽപര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവർ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഇതിനിടെയാണ് തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാൽ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപവരെ സമ്പാദിക്കാമെന്നു പറഞ്ഞത്. ശല്യപ്പെടുത്തരുത് താല്പര്യം ഇല്ലായെന്ന് പലതവണ പറഞ്ഞിട്ടും നടി വീണ്ടും വീണ്ടും ഫോണിൽ വിളിച്ചു ആവശ്യം ഉന്നയിക്കുകയായിരുന്നു.

സഹിക്ക വയ്യാതെ യുവതി വീട്ടുകാരെയും സഹപ്രവർത്തകരെയും വിവരം അറിയിച്ചതോടെയാണ് നടി പിടിയിലായത്. നിരവധി ഉന്നതർക്കു പങ്കുണ്ടെന്ന് ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ, പരാതിക്കാരിയും സാക്ഷിയും കൂറുമാറിയതോടെ കേസുതന്നെ ഇല്ലാതായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP