Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമയേക്കാളും പ്രിയം സീരിയലിനോട്; വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല: മനസ് തുറന്ന് മീരാ മുരളീധരൻ

സിനിമയേക്കാളും പ്രിയം സീരിയലിനോട്; വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല: മനസ് തുറന്ന് മീരാ മുരളീധരൻ

ലയാളിയുടെ സ്വീകരണമുറിയിലെ ചിരപരിചിതമായ മുഖമാണ് മീരയുടേത്. അവതാരക, സീരിയൽ താരം തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് മീരയ്ക്ക്. ഇപ്പോൾ മനോരമ ചാനലിൽ സംപ്രേഷണം ചെയ്യുന്ന അനിയത്തി എന്ന സീരിയലിലാണ് മീര അഭിനയിക്കുന്നത്. അനിയത്തിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചാൽ മീര ഉടൻ വാചാലയാകും. നിരവധി സീരിയലുകളിൽ വ്യത്യസ്തതയ്യാർന്ന നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അനിയത്തിയിലെ ഗായത്രിയോട് തനിക്ക് ഒരിത്തിരി ഇഷ്ടക്കൂടുതലുണ്ടെന്ന് തുറന്നു പറയുന്നു മീര.

ചേച്ചിയുടെയും അനിയത്തിയുടെയും കഥയാണ് അനിയത്തി. പതിവിലും വ്യത്യസ്തമായി കുറച്ചധികം അഭിനയസാധ്യതയുള്ള കഥാപാത്രമാണിതെന്ന് മീര പറയുന്നു. അതുകൊണ്ടു തന്നെ അനിയത്തിക്ക് ശേഷം മാത്രമേ പുതിയ സീരിയലുകൾ കമ്മിറ്റ് ചെയ്യു എന്നാണ് മീരയുടെ നിലപാട്.

നല്ല കഥാപാത്രം ലഭിച്ചു എന്നതിലുപരി മറ്റൊരു സന്തോഷത്തിലും കൂടിയാണ് മീരയിപ്പോൾ. സെക്കന്റ്‌സ് എന്ന സിനിമയിൽ ജയസൂര്യക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മീര. സിനിമയിൽ അഭിനയിച്ചാലും സീരിയൽ വിട്ടൊരു കളിയില്ലെന്നാണ് മീരയുടെ നിലപാട്. അഭിനയത്തിനൊപ്പം പഠനത്തിനുമാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നും വിവാഹം അതിന്റെ സമയത്ത് നടക്കുമെന്നും തന്നെ മനസിലാക്കുന്ന ഒരാളായിരിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും മീര പറയുന്നു.

സ്വന്തം മാളവിക എന്ന ചിത്രത്തിൽ മന്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് മീര അഭിനയലോകത്ത് എത്തുന്നത്. പിന്നീട് ചാനൽ അവതാരകയായി. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ചില നേരങ്ങളിൽ ചില മനുഷ്യർ എന്ന സീരിയലിൽ അഭിനയിക്കുന്നത്. തുടർന്ന് സൂര്യകാന്തി, സായ്പിന്റെ മക്കൾ, ഇന്ദിര, അമ്മ, പെൺമനസ് തുടങ്ങി ഒട്ടേറെ സീരിയലുകളിൽ നായികയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP