Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തുമാസം പ്രായമുള്ള പെൺകുഞ്ഞ് കടലിനുള്ളിൽ ഒരു കിലോമീറ്റർ ഒഴുകിപ്പോയിട്ടും മാതാപിതാക്കൾ അറിഞ്ഞില്ല; അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ വീഡിയോ പുറത്ത്

പത്തുമാസം പ്രായമുള്ള പെൺകുഞ്ഞ് കടലിനുള്ളിൽ ഒരു കിലോമീറ്റർ ഒഴുകിപ്പോയിട്ടും മാതാപിതാക്കൾ അറിഞ്ഞില്ല; അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ വീഡിയോ പുറത്ത്

ത്തുമാസം പ്രായമുള്ള പെൺകുഞ്ഞ് കടലിലൂടെ ഒഴുകിപ്പോയത് ഒരു കിലോമീറ്റർ. വെള്ളത്തിലുപയോഗിക്കുന്ന സുരക്ഷാ കവചമുണ്ടായിരുന്നതിനാൽ, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. കുഞ്ഞ് ഒരു കിലോമീറ്ററോളം കടലിലേക്ക് ഒഴുകിപ്പോയിട്ടും അക്കാര്യം മാതാപിതാക്കൾ അക്കാര്യം അറിഞ്ഞില്ല എന്നതാണ് ശ്രദ്ധേമായ കാര്യം.

കുട്ടിയുടെ മാതാപിതാക്കളും കടൽത്തീരത്തുണ്ടായിരുന്നവരും വിവരം മനസ്സിലാക്കുമ്പോഴേക്ക് കൂറ്റൻ തിരമാലകളിൽപ്പെട്ട് കുട്ടി ഒരു കിലോമീറ്ററോളം പോയിക്കഴിഞ്ഞിരുന്നു. തുർക്കിയുടെ തീരത്തുനിന്ന് ഗ്രീക്ക് തീരത്തേയ്ക്ക് അടുത്തുകൊണ്ടിരുന്ന കുട്ടിയെ തീരസേന രക്ഷപ്പെടുത്തുകയായിരുന്നു. തുർക്കിയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശമായ കുച്ചുക്കുയുവിലാണ് സംഭവം.

മെൽഡ ഇൽഗിൻ എന്ന പിഞ്ചുകുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. കടൽത്തീരത്ത് മാതാപിതാക്കൾക്കൊപ്പം ഇരിക്കുകയായിരുന്നു മെൽഡ. ലൈഫ് ജാക്കറ്റിലിരിക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്ന് തിരവന്നപ്പോൾ കടലിൽപ്പെടുകയായിരുന്നു. ഇതറിയാതെ മാതാപിതാക്കൾ തീരത്ത് വിശ്രമിക്കുകയും ചെയ്തു. കൂറ്റൻ തിരമാലകളിൽപ്പെട്ട് ഒഴുകി നീങ്ങിയ കുട്ടി ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിനരികിലെത്തിയിരുന്നു.

കടൽത്തീരത്തുണ്ടായിരുന്ന ആളുകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിവേഗം ഒഴുകിപ്പോയതോടെയാണ് തീരസേനയുടെ സഹായം തേടിയത്. അവർ കുട്ടിയെ രക്ഷപ്പെടുത്തി മാതാപികതാക്കൾക്ക് തിരികെ നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP