Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊക്കവും തടിയുമുള്ള പയ്യനെ പതിനാലുകാരി പരസ്യമായി ഉടുപ്പിന് പിടിച്ച് തല്ലി വീഴ്‌ത്തി; വീഡിയോ വൈറലായപ്പോൾ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിക്ക് എട്ട് മാസം തടവ്

പൊക്കവും തടിയുമുള്ള പയ്യനെ പതിനാലുകാരി പരസ്യമായി ഉടുപ്പിന് പിടിച്ച് തല്ലി വീഴ്‌ത്തി; വീഡിയോ വൈറലായപ്പോൾ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിക്ക് എട്ട് മാസം തടവ്

തിനാലുകാരായ ആൺകുട്ടികൾ പെൺകുട്ടികളെ കമന്റടിക്കുന്നതിനെക്കുറിച്ച് നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ 14 കാരിയായ പെൺകുട്ടി ആൺകുട്ടിയുടെ കരണത്തടിക്കുന്ന വാർത്തകൾ കേട്ടിട്ടുണ്ടോ? നമ്മുടെ കഥാനായികയായ ക്രോയ്‌ഡോണിലെ ന്യൂ അഡിങ്ടണിലുള്ള 14 കാരി അതേ പ്രായത്തിലുള്ള നീളവും തടിയുമുള്ള പയ്യനെ അവനെ ഉടുപ്പിന് പിടിച്ച് മുഖത്ത് നാലെണ്ണം പൊട്ടിച്ചാണ് വാർത്തകളിൽ നിറയുന്നത്. ഇതിന് പുറമെ അവനെ അസഭ്യം പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുയും ചെയ്തു. എന്താണ് ഇതിന്റെ പുറകിലുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. ഇതിന്റെ വീഡിയോ വൈറലാവുകയും അതിനെത്തുടർന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ക്രോയ്‌ഡോൺ യൂത്ത് കോടതി പെൺകുട്ടിയെ ബുധനാഴ്ച എട്ട്മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഫേസ്‌ബുക്കിൽ വൈറലായി പടർന്ന ഈ വീഡിയോ 2.7 മില്യൺ പേരായിരുന്നു കണ്ടിരുന്നത്.

തനിക്ക് തടവ് ശിക്ഷ കിട്ടിയെന്നറിഞ്ഞ് പെൺകുട്ടി കോടതിയിൽ വച്ച് തന്റെ രക്ഷിതാക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും ചെയ്തു. 14കാരനെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരിലാണ് കോടതി പെൺകുട്ടിയെ ശിക്ഷിച്ചിരിക്കുന്നത്.കൂടാതെ പൊതുസ്ഥലത്ത് വച്ച് പയ്യനെതിരെ പെൺകുട്ടി അസഭ്യ വാക്കുകൾ വിളിച്ച് പറയുകയും ചെയ്തുവെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായത്. ഈ വീഡിയോ പൊലീസ് കണ്ടതിനെത്തുടർന്ന് പ്രസ്തു ദിവസം തന്നെ പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രണത്തിന്റെ പേരിലാണ് പെൺകുട്ടിയുടെ മേൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

അമിതമായ ദേഷ്യമുള്ള ഈ പെൺകുട്ടി ഇതിന് മുമ്പും ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നുവെന്നും മുമ്പുണ്ടായ റീഹാബിലിറ്റേഷൻ ഓർഡറിനെ തുടർന്ന് പെൺകുട്ടി ആംഗർ മാനേജ്‌മെന്റ് തെറാപ്പി ചെയ്യുകയാണെന്നുമുള്ള കാര്യങ്ങൾ വിചാരണയിൽ ഉയർന്ന് വന്നിരുന്നു. എന്നാൽ ഈ 14കാരനോട് ഇത്രയും ക്രൂരമായി പെരുമാറിയത് വളരെ ഖേദകരമാണെന്നും ആൺകുട്ടിയുടെ സ്വഭാവികമായുള്ള കമന്റുകൾക്ക് പെൺകുട്ടി ഇത്തരത്തിൽ പ്രതികരിക്കരുതായിരുന്നുവെന്നുമാണ് മജിസ്‌ട്രേറ്റ് കെൻ അഷ്‌കെൻ പറഞ്ഞത്.

വിചാരണയുടെ ഭാഗമായി പ്രസ്തു വീഡിയോ കോടതിയിൽ പ്ലേ ചെയ്തിരുന്നു. സ്‌കൂൾ യൂണിഫോമിൽ വരുന്ന പെൺകുട്ടി 14 വയസ്സുകാരന്റെ ഷർട്ട് പിടിച്ച് വലിക്കുന്നതും അവനോട് ഒച്ച വയ്ക്കുന്നതും തെരുവ്ഭാഷ പറഞ്ഞും വംശീയമായ പരാമർശങ്ങൾ പറഞ്ഞും അധിക്ഷേപിക്കുന്നതായി കാണാം. തുടർന്ന് അവനെ ക്രൂരമായി മുഖത്ത് തല്ലുകയുമാണ് ചെയ്യുന്നത്. എന്നാൽ ആൺകുട്ടി ഇതിനോട് തിരിച്ചൊന്നും പ്രതികരിച്ചിരുന്നില്ല. പ്രസ്തുത സംഭവത്തിന്റെ പേരിൽ പെൺകുട്ടി കഴിഞ്ഞയാഴ്ച പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP