Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഷേൽ ഒബാമ വരെ പങ്കെടുത്ത ടോക് ഷോ അവതാരകനെ മലയാളികളുടെ സ്വന്തം പുട്ടുണ്ടാക്കാൻ പഠിപ്പിച്ച് കൊച്ചിക്കാരൻ കിച്ച; സായിപ്പന്മാർക്ക് പുട്ടു പരിചയപ്പെടുത്തിയ ആറു വയസുകാരന്റെ ചാനൽ ഷോയിലെ വീഡിയോ വൈറൽ

മിഷേൽ ഒബാമ വരെ പങ്കെടുത്ത ടോക് ഷോ അവതാരകനെ മലയാളികളുടെ സ്വന്തം പുട്ടുണ്ടാക്കാൻ പഠിപ്പിച്ച് കൊച്ചിക്കാരൻ കിച്ച; സായിപ്പന്മാർക്ക് പുട്ടു പരിചയപ്പെടുത്തിയ ആറു വയസുകാരന്റെ ചാനൽ ഷോയിലെ വീഡിയോ വൈറൽ

സ്‌കർ ഉൾപ്പെടെയുള്ള പരിപാടികളിൽ അവതാരകയായി തിളങ്ങിയ, ഹോളിവുഡിലെയും മറ്റും സെലിബ്രിറ്റികളെ തന്റെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിച്ചിരിപ്പിച്ച എലൻ ഡിജെനറസിക്കു മുമ്പിൽ പുട്ട് ഉണ്ടാക്കാൻ അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും? മലയാളികൾ ഒരു നിമിഷം ഒന്ന് വാ പൊളിച്ചു പോകും എന്ന് ഉറപ്പാണ്. പക്ഷേ എലൻ ഇന്ന് മലയാളികളുടെ തനതു വിഭവമായ പുട്ടുണ്ടാക്കാൻ പഠിച്ചിരിക്കുന്നു. പഠിപ്പിച്ചതോ, നമ്മുടെ കൊച്ചിക്കാരൻ നിഹാൽ രാജ് എന്ന കിച്ച.

നിഹാൽ രാജ് എന്നു കേൾക്കുമ്പോൾ വലിയ ഷെഫ് ഒന്നുമല്ല കേട്ടോ... ആറുവയസുകാരനായ മലയാളിപ്പയ്യനാണ് വിദേശ പാചകഷോയായ എലൻട്യൂബിലൂടെ താരമായത്. സംഗതി പൊളിച്ചുല്ലേ.....

കിച്ച എലൻ ഡിജെനറസിനെ പുട്ടുണ്ടാക്കാൻ പഠിപ്പിച്ച കഥ ഇപ്പോൾ യുട്യൂബിലും യുഎസിലുമെല്ലാം ചർച്ചയാണ്. അരിപ്പൊടി, ഉപ്പ്, വെള്ളം, തേങ്ങ, തേൻ, നേന്ത്രപ്പഴം എന്നിവയാണ് ഈ പുട്ടിന്റെ മെനു. ഇവ ഉപയോഗിച്ച് എങ്ങനെ മധുരപ്പുട്ടുണ്ടാക്കാം എന്നാണ് കിച്ച കാണിച്ചു കൊടുത്ത്ത്. കിച്ചയുടെ പുട്ടുണ്ടാക്കലിന്റെ കഥ കണ്ട് കണ്ണുതള്ളി നിന്നു. തീർന്നില്ല, പുട്ട്, പുട്ടുകുറ്റി തുടങ്ങിയ വാക്കുകൾ പഠിച്ചെടുത്ത് പുട്ട് ആസ്വദിക്കുകയും ചെയ്തു. മലയാളം വഴങ്ങാത്ത എലന് പുട്ട് കുറ്റിയെ സ്റ്റീം റൈസ് കേക്ക് കുറ്റി എന്ന് വിളിക്കാം എന്ന് എലൻ പറയുന്നു.

കാണികളെയും അവതാരികയായ എലനെയും ഒരുപോലെ രസിപ്പിക്കുന്നതാണ് കിച്ചയുടെ പാചകം. ഒരു ആറു വയസ്സുകാരന്റെ എല്ലാ നിഷ്‌കളങ്കതയും കുസൃതിയും കിച്ചയിൽ കാണാൻ സാധിക്കും. ഇടയ്ക്ക് കിച്ചയുടെ സംസാരം കേട്ട് കാണികൾ കൈയടിക്കുമ്പോൾ തന്നെ കിച്ചയുടെ അവതരണത്തിന്റെ മികവ് നമുക്ക് മനസിലാകും.

പാചകരഹസ്യങ്ങൾ യുട്യൂബിലെത്തിച്ച കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലാണു നിഹാൽ രാജിനെ താരമാക്കിയത്. കുട്ടികൾക്കു ചെയ്യാൻ പാകത്തിനുള്ള പാചകപരീക്ഷണങ്ങളാണു കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലിലുള്ളത്. 2015 ജനുവരിയിലായിരുന്നു ആരംഭം. അമ്മ റൂബി രാജഗോപാലിനൊപ്പം അടുക്കളയിൽ സഹായിച്ചാണു നിഹാൽ രുചിയുടെ കുഞ്ഞുവിശേഷങ്ങൾ പഠിച്ചെടുക്കുന്നത്. നിഹാൽ തയാറാക്കിയ ഒരു വിഭവത്തിന്റെ വിഡിയോ, പിതാവ് രാജഗോപാൽ വി.കൃഷ്ണൻ തന്റെ ഫേസ്‌ബുക് പേജിൽ അപ്ലോഡ് ചെയ്തു. ഇത് ഒട്ടേറെപ്പേർ കാണുകയും ചെയ്തു. യുട്യൂബിൽ കിച്ചാട്യൂബ് എന്ന ചാനൽ ആരംഭിക്കാൻ പ്രചോദനം അതായിരുന്നു.

അമ്മ പറഞ്ഞു നൽകുന്ന വിഭവങ്ങളിൽ നിഹാലിന്റെ പൊടിക്കൈകൾ കൂടിയാകുമ്പോൾ കിച്ചാട്യൂബിനുള്ള വിഭവമായി. മാസത്തിൽ ഓരോ വിഡിയോ വീതം അപ്ലോഡ് ചെയ്തു. ഫേസ്‌ബുക്കിലൂടെയും മറ്റും ഇവ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ നിഹാൽ അപ്ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്‌ക്രീം എന്ന വിഡിയോ ഫേസ്‌ബുക്ക് സ്വന്തമാക്കിയതോടെയാണു നിഹാലിനെ ലോകം ശ്രദ്ധിച്ചത്. കാച്ചി നഗരത്തിലെ ഒരു കൊച്ചു സെലിബ്രിറ്റിയാണ് കിച്ച ഇപ്പോൾ. അന്താരാഷ്ട്ര പരിപാടികളിൽ കിച്ചയുടെ കഴിവും, നിഷ്‌കളങ്കതയും ഇപ്പോൾ അന്താരാഷ്ടര മാദ്ധ്യമങ്ങളിലും മറ്റും ചർച്ചാ വിഷയമായിരിക്കുകയാണ്.

ഫേസ്‌ബുക്കിന്റെ 'സ്‌പേസ് ഫോർ എവരിവൺ' എന്ന പുതിയ ക്യാംപയിനു വേണ്ടി വിഡിയോ ഉപയോഗിക്കാനാണ് അതു സ്വന്തമാക്കിയത്. വിഡിയോയുടെ കോപ്പിറൈറ്റിനു 1000 ഡോളറും നിഹാലിന്റെ ടാലന്റ് റൈറ്റായി 1000 ഡോളറും അടക്കം 2000 ഡോളർ ഫേസ്‌ബുക്ക് നിഹാലിനു കൊടുക്കുകയും ചെയ്തു. ഫേസ്‌ബുക്കിൽ നിന്നു വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായതോടെ നിഹാലിനെ ലോകം ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെയാണ് ഇപ്പോൾ എലൻ ഷോയിൽ നിഹാൽ എന്ന കിച്ച പുട്ടുണ്ടാക്കിയത്.

സോഷ്യൽ മീഡിയയിൽ വൈറലായ കിച്ചയുടെ റൈസ് സ്റ്റീം കേക്ക് വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP