Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ പ്രസിഡന്റിന്റെ ചെറുമകൻ മരിച്ചു പോകുമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ രക്ഷകനായത് ഈ മലയാളി വൈദികനോ? പ്രതിഭ പാട്ടീലിനെ കൊണ്ട് യേശൂവേ എന്നു വിളിപ്പിച്ചെന്ന് വൈദികൻ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ഇന്ത്യൻ പ്രസിഡന്റിന്റെ ചെറുമകൻ മരിച്ചു പോകുമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ രക്ഷകനായത് ഈ മലയാളി വൈദികനോ? പ്രതിഭ പാട്ടീലിനെ കൊണ്ട് യേശൂവേ എന്നു വിളിപ്പിച്ചെന്ന് വൈദികൻ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയ അടുത്തകാലത്ത് ഏറ്റവും അധികം ആഘോഷമാക്കുന്നത് മൊല്ലാക്കമാരുടെ വിവാദ പ്രസംഗങ്ങളും രോഗശാന്തി ശുശ്രൂഷയുടെ പേരിൽ ഉദ്‌ഘോഷങ്ങളുമാണ്. പണത്തിന് വേണ്ടിയുള്ള ഇത്തരം കാട്ടിക്കൂട്ടലുകളെ സോഷ്യൽ മീഡിയ മുഖമടച്ച് പരിഹസിക്കുകയും ചെയ്യുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ കഥാപാത്രം ഒരു വൈദികന്റെ അത്ഭുതപ്രവർത്തിയാണ്. ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ പ്രാർത്ഥനാ ശുശ്രൂഷയിലൂടെ രോഗശാന്തി ലഭിച്ചത് ആൾ ചില്ലറക്കാരനല്ല. ഇന്ത്യൻ പ്രസിഡന്റായിരുന്ന പ്രതിഭാ പാട്ടീലിന്റെ കൊച്ചുമകനെയാണ് ഫാ. ഡൊമിനിക് വാളമ്‌നാൽ പ്രാർത്ഥനയിലൂടെ രക്ഷിച്ചത്. ഇങ്ങനെയൊരു സംഭവം നടന്നോ എന്ന് പോലും അറിയില്ല. എങ്കിലും ഡോ. ജോൺ ദാസാണ് ഇതേക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ച് ജോൺ ദാസ് വിവരിക്കുന്നത് ഇങ്ങനെ:

' പ്രിയപ്പെട്ട മക്കളേ, പ്രതിഭാ പാട്ടീന്റെ ചെറുമകന്, അതായതുകൊച്ചു കുഞ്ഞിന്. മകളുടെ കുഞ്ഞിന് ഐസിയുവിൽ കിടന്നപ്പോൾ മരിച്ചുപോകുമെന്ന് ഡോക്ടർമാര് പറഞ്ഞു.. അങ്ങനെ മരണക്കിടക്കയിൽ കിടക്കുമ്പോഴാണ്, പ്രതിഭാ പാട്ടീൽ നിങ്ങൾക്കറിയാം ഹിന്ദുവാണ്.. ഇന്ത്യൻ പ്രസിഡന്റാണ്.. ആരോ പറഞ്ഞു കേരളത്തിൽ ഇരുമ്പുകെട്ടുകളെ അഴിക്കുന്ന ഒരു അച്ചനുണ്ടെന്ന്.. അവരിതൊന്നും കേട്ടിട്ടില്ല. ഡോക്ടർമാർ ഇങ്ങനെ പറഞ്ഞാൽ പിന്നെ ജീവിക്കുന്നത്.. അപ്പോൾ പറഞ്ഞു അങ്ങനെ ഉണ്ട്..അത് യേശുക്രിസ്തു അധികാരം കൊടുത്തിരിക്കുന്ന ഒരാളുണ്ട്. പ്രതിഭാ പാട്ടീൽ പറഞ്ഞു, അങ്ങനെയാണെങ്കിൽ ഡൊമിനിക്ക് അച്ചന് ടിക്കറ്റ് കൊടുത്തയക്കാൻ പറഞ്ഞു. പ്രിയപ്പെട്ടവരെ ഫോൺകോള് വരികയാണ്.. അച്ചൻ അന്തംവിട്ടുപോയി പ്രസിഡന്റാണ് വിളിക്കുന്നത്. നേരെ ചെല്ലാൻ പറഞ്ഞു. അച്ചൻ അപ്പോൾ തന്നെ പ്രാർത്ഥിച്ചപ്പോൾ ഈശോ പറഞ്ഞു വേഗം വിട്ടോളാൻ.. പ്രൈസ് ദ ലോഡ്.. എന്റെ നാമത്തിൽ ഞാൻ.. പ്രസിസന്റിന്റെ വീട്ടിൽ പരസ്യപ്പെടുത്താൻ പോകുകയാണ്.. ഹല്ലേലൂയ ഇന്ത്യൻ പ്രസിഡന്റ് യേശുവേ എന്ന് വിളിക്കാൻ പോകുകയാണ്..(ഉച്ചത്തിൽ പറഞ്ഞേ ഹല്ലേലൂയ). അച്ചൻ ഇവിടുന്ന് ഫ്‌ലൈറ്റ് കയറി അവിടെ ചെന്നപ്പോൾ ഡോക്ടർമാര് പറഞ്ഞു.. സർ പ്രസിഡന്റ് പറഞ്ഞതു കൊണ്ട് ഞങ്ങൾ ഐസിയുവിൽ കയറ്റിവിടാം.. പക്ഷേ, ഇത് വളരെ സീരീസാണ്. നാളെയാകുമ്പോഴത്തേക്കും കൊച്ച് മിക്കവാറും മരിച്ചുപോകും, അതിന്റെ ലംഗ്‌സ് ഒന്നും വർക്ക് ചെയ്യുന്നില്ല. അച്ചൻ പറഞ്ഞു നിങ്ങൾ പറഞ്ഞതൊക്കെ അവിടെ നിക്കട്ടെ, ഞാൻ അകത്തോട്ടൊന്നു കയറട്ടെ.. ഹല്ലേലൂയ.. കംപ്ലീറ്റ് കെട്ടുകളാണ്.. അച്ചൻ പ്രാർത്ഥിച്ചു.. കൊച്ചു പിറ്റേദിവസം രാവിലെ കണ്ണു തുറന്നു.. പ്രൈസ് ദ ലോഡ്. ഒരാഴ്‌ച്ചക്കകം കൊച്ച് പുറത്തുവന്നു.. ഈശോ പറഞ്ഞതു പോലെ തന്നെ പ്രതിഭാ പാട്ടീൽ എന്ന ഇന്ത്യൻ പ്രസിഡന്റ് യേശുവേ.. എന്ന് വിളിച്ചു. (കൈകൾ ചേർത്തുപറ ഹല്ലേലൂയ..) എന്നിട്ട് അച്ചന് തന്റെ പേഴ്‌സണൽ മൊബൈൽ നമ്പർ കൊടുത്ത് പ്രതിഭാ പാട്ടീൽ പറഞ്ഞു.. അച്ചന് എന്തെങ്കിലും ഒരു ആവശ്യമുണ്ടെങ്കിൽ, ഇവിടുത്തെ മന്ത്രിമാരെയോ ആരെയോ കാണണമെങ്കിൽ എന്റെ ഈ പേഴ്‌സണൽ നമ്പറിലേക്ക് ഒന്നു ഫോൺ ചെയ്താൽ മതി. അച്ചന് വേണ്ടി പ്രസിഡന്റിന്റെ വീടിന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും.. താങ്കൾ ദൈവത്തിന്റെ ദാസനാണെന്ന് ഞാൻ തിരിച്ചറിയുന്നു..(കരമടിച്ചേ മക്കളേ ഹല്ലേലൂയ ഉച്ചത്തിൽ പറഞ്ഞേ.. ഹല്ലേലൂയ.).'

എന്തായാലും ഡോ. ജോൺ പറയുന്ന സംഭവം യഥാർത്ഥത്തിൽ സംഭവിച്ചതാണോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. പ്രതിഭാ പാട്ടീൽ ഫാ. ഡൊമിനിക്കിന സമീപിച്ചോ എന്നതിലും വ്യക്തതയില്ല. എന്തുതന്നെയായാലും സോഷ്യൽ മീഡിയിൽ ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കയാണ്. വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. സോഷ്യൽ മീഡിയ ശരിക്കും പൊങ്കാലയിടുകയാണ് അച്ചന്റെ അവകാശവാദങ്ങൾക്കെതിരെ. ആളെ പറ്റിക്കുന്ന ഏർപ്പാടാണെന്നും യേശുക്രിസ്തുവിനെ പോലും വിൽക്കുന്ന ശൈലിയാണെന്നും പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ട്രോൾ പെരുകുന്നത്.

അത്ഭുത രോഗശാന്തി ചെയ്യുന്ന ഈ വൈദികനെ എത്രയും വേഗം ഇന്ത്യൻ ആരോഗ്യ രംഗത്ത് പ്രയോജനപ്പെടുത്തണം എന്ന ആവശ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP