Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മിലെ യുവനേതാവിനെ നേരിടാൻ ബിജെപി ഇറക്കിയത് ഇന്ത്യൻ പ്രതിരോധ മന്ത്രിയെ! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടിയ നിർമ്മലാ സീതാരാമനോട് ബിജെപി സംസ്ഥാനങ്ങളിലെ കലാപങ്ങൾ മറന്നോയെന്ന് ചോദ്യം; രാജ്യത്തിന്റെ പ്രതിരോധമന്ത്രി കേരളത്തെ അവഹേളിക്കുന്നതിനെ അനൗചിത്യവും ചൂണ്ടിക്കാട്ടി; റിപ്പബ്ലിക് ചാനലിൽ അർണാബിന്റെ ചർച്ചയിൽ താരമായി എ എൻ ഷംസീർ എംഎൽഎ

സിപിഎമ്മിലെ യുവനേതാവിനെ നേരിടാൻ ബിജെപി ഇറക്കിയത് ഇന്ത്യൻ പ്രതിരോധ മന്ത്രിയെ! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടിയ നിർമ്മലാ സീതാരാമനോട് ബിജെപി സംസ്ഥാനങ്ങളിലെ കലാപങ്ങൾ മറന്നോയെന്ന് ചോദ്യം; രാജ്യത്തിന്റെ പ്രതിരോധമന്ത്രി കേരളത്തെ അവഹേളിക്കുന്നതിനെ അനൗചിത്യവും ചൂണ്ടിക്കാട്ടി; റിപ്പബ്ലിക് ചാനലിൽ അർണാബിന്റെ ചർച്ചയിൽ താരമായി എ എൻ ഷംസീർ എംഎൽഎ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കെതിരെ പ്രചരണം നടത്താൻ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ കളത്തിലിറക്കുക. കേന്ദ്രമന്ത്രിമാർ കൂട്ടത്തോടെയെത്തി സംസ്ഥാന ഭരണകക്ഷിയെ കുറ്റപ്പെടുത്തുന്നു. ഇതുവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്ര പതിവില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. കുമ്മനം രാജശേഖരൻ നയിക്കുന്ന കേരളരക്ഷാ യാത്ര ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രി തന്നെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് കേരളത്തെ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയ സാഹചര്യവും ഉണ്ടായി. ഇന്നലെ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ ചർച്ചിലാണ് നിർമ്മല സീതാരാമൻ പങ്കെടുത്തത്. നിർമ്മല ചർച്ചയിൽ വാക്‌പോര് നടത്തിയതാകട്ടെ സിപിഎമ്മിനെ യുവനേതാവ് എ എൻ ഷംസീറിനോടും.

കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെയും അമിത്ഷായുടെ കേരള യാത്രയുടെയും പശ്ചാത്തലത്തിലായിരുന്നു ചർച്ച. അർണാബ് നയിക്കുന്ന ചർച്ചകൾ പൊതുവേ ഏകപക്ഷീയമായിരിക്കും എന്ന് ബോധ്യമുള്ളതു കൊണ്ട് അടുത്തകാലത്തായി എംബി രാജേഷിനെ പോലുള്ളവർ ചർച്ചകളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അർണാബിനോടു ഏറ്റുമുട്ടണമെങ്കിൽ ശാരീരിക അധ്വാനം കുടുതൽ വേണ്ടി വരും എന്നതുകൊണ്ടാണ് രാജേഷിനെ പോലുള്ളവർ വിട്ടു നിന്നത്. ഈ അവസരതതിലാണ് എ എൻ ഷംസീർ എംഎൽഎയെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിച്ചത്. എന്തായാലും ഷംസീർ തരക്കേടില്ലാതെ തന്നെ ചർച്ചയിൽ പങ്കെടുത്തു. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിച്ചതിനൊപ്പം ചില നുണ പ്രചരണങ്ങളെ പൊളിച്ചടുക്കുകയും ചെയ്തു.

കേരളത്തിൽ ക്രമസമാധാനം തകർന്നു എന്ന പ്രചരണത്തിന്റെ ഭാഗമായാണ് ബിജെപി ദേശീയ നേതാക്കൾ ചർച്ചയിൽ സംസ്ഥാനത്തെയും കുറ്റപ്പെടുത്തിയത്. ഇതോടെ ഷംസീർ നിർമല സീതാരാമന്റെ സാന്നിധ്യത്തെ ചോദ്യം ചെയത്ു. എന്റെ കൂടി മന്ത്രിയാണ് നിർമ്മല എങ്കിലും ആർഎസ്എസിന്റെ അക്രമങ്ങളെ ന്യായീകരിക്കാൻ അവർ എത്തുന്നത് ലജ്ജാവഹമാണെന്ന് ഷംസീർ ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് നിർമ്മല എത്തിയതെന്ന് അർണാബ് പറഞ്ഞെങ്കിലും ഇക്കാര്യത്തിലെ അനൗചിത്യം അദ്ദേഹം ചർച്ചയിൽ ആവർത്തിച്ചു. അർണാബിന്റെ തടസ്സപെടുത്തലുകൾക്കിടെ തന്റെപാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു.

കേരളത്തിലെ കാര്യത്തിൽ പ്രതിരോധ മന്ത്രി അടക്കമുള്ളവരുടെ ഉത്കണ്ഠയെ കുറിച്ചും ഷംസീർ വ്യക്തമാക്കി. ഇങ്ങനെ ഉത്ക്കണ്ഠപ്പെടുന്ന ബിജെപി നേതാക്കൾ ഉത്തർപ്രദേശിലെയും മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നതിൽ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നെന്നും ഷംസീർ ചോദിച്ചു. ഞങ്ങളും യാത്ര നടത്താണ്ടെന്നു പറഞ്ഞ എംഎൽഎ എന്നാൽ, ഇക്കാര്യത്തിൽ അത് വടക്കു നിന്നും തെക്കോട്ടാണെന്നും അല്ലാതെ മണിക്കൂറുകൾ മാത്രം നടന്ന് വിശ്രമിക്കുകയല്ലെന്നും ഷംസീർ പറഞ്ഞു. യാത്രയെ അടിമുടി കളിയാക്കാനും അദ്ദേഹം തയ്യാറായി. ആർഎസ്എസ് വർഗീയതയിൽ മാത്രം നിൽക്കുന്ന സംഘടനയാണെന്നും സി.പി.എം യുവനേതാവ് പറഞ്ഞു.

അതേസമയം കേരള വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഉത്തർപ്രദേശിനെയും മധ്യമപ്രദേശിനെയും കുറിച്ച് സംസാരിക്കുന്നത് എന്തിനാണെന്നായിരുന്നു നിർമ്മല സീതാരാമാനും മറ്റ് പാനൽ വിദഗ്ധരും ചോദിച്ചത്. കണ്ണൂരിൽ അക്രമ രാഷ്ട്രീയം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയുടെ ഒരു ഘട്ടത്തിൽ പ്രതിരോധ മന്ത്രിയെ പ്രകോപിപ്പിക്കാനും ഷംസീറിന് സാധിച്ചു. അർണാബിന്റെ ചർച്ചയിൽ പങ്കെടുക്കണമെങ്കിൽ നിരന്തരം ശബ്ദമുയർത്തം എന്ന തന്ത്രം തന്നെയാണ് തലശ്ശേരി എംഎൽഎ പിന്തുടർന്നത്.

കേരളത്തിലെ കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്ന നിർമ്മല സീതാരാമന്റെ പരാമർശത്തെയും ഷംസീർ ഖണ്ഡിച്ചു. കേരളം ഇക്കാര്യത്തിൽ അടക്കം മുന്നിലാണെന്ന കാര്യം ഷംസീർ ചൂണ്ടിക്കാട്ടി. അനായാസം ഇംഗ്ലീഷ് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ഷംസീർ ചാനൽ ചർച്ചയിൽ മികച്ചു തന്നെ നിന്നുവെന്നാണ് പൊതു അഭിപ്രായം. നിർമ്മലാ സീതാരാമനെ പോലെ സായിപ്പന്മാരെയും വെല്ലുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന നിർമ്മല സീതാരാമന്റെ മുന്നിൽ ഷംസീർ പിടിച്ചു നിന്നും എന്നാണ് സി.പി.എം സൈബർ വിഭാഗവും പ്രചരിപ്പിക്കുന്നത്. ഷംസീറിന് പിന്തുണുമായി കോൺഗ്രസുകാർ അടക്കം ഇകാര്യത്തിൽ രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP