Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി കെ പോസ്റ്റർ വിവാദത്തിൽ ഹൃത്വിക്കിന് മറുപടി; റേഡിയോ ഊരി ക്യാമറയ്ക്കുമുന്നിൽ നിന്ന ആമിർ ഖാന്റെ വീഡിയോ യൂട്യൂബിൽ

പി കെ പോസ്റ്റർ വിവാദത്തിൽ ഹൃത്വിക്കിന് മറുപടി; റേഡിയോ ഊരി ക്യാമറയ്ക്കുമുന്നിൽ നിന്ന ആമിർ ഖാന്റെ വീഡിയോ യൂട്യൂബിൽ

സ്ത്രം ധരിക്കാതെ റേഡിയോ മാത്രം പിടിച്ച് നിൽക്കുന്ന ആമിർ ഖാന്റെ പോസ്റ്റർ വിവാദമായിരുന്നു. പികെ എന്ന ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ പോസ്റ്ററിനെ എതിർത്തും അനുകൂലിച്ചും വാദഗതികൾ ഉയരുകയും ചെയ്തു.

ബോളിവുഡ് താരങ്ങളും ഈ വിവാദത്തിൽ പങ്കുകൊണ്ടു. സൂപ്പർ താരം ഹൃത്വിക് റോഷനാണ് മറ്റൊരു വെല്ലുവിളിയുമായി ആമിറിനെ സമീപിച്ചത്. റേഡിയോ ഊരി പോസ് ചെയ്യാനായിരുന്നു ഹൃത്വിക്കിന്റെ വെല്ലുവിളി.

ഒടുവിലിതാ വെല്ലുവിളി സ്വീകരിച്ച് ആമിർ ഖാൻ രംഗത്തെത്തി. റേഡിയോ ഊരുകയും അത് വീഡിയോയിൽ പകർത്തി നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ആമിർ.

''ഹൃത്വിക്ക്, ഇതിന്റെ എല്ലാ ഉത്തരവാദിത്വവും താങ്കളാണ് ഏറ്റെടുക്കേണ്ടത്. ഞാൻ ഇതാ റേഡിയോ ഊരാൻ പോകുന്നു'' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ ആമിർ റേഡിയോ ഊരിയത് വസ്ത്രം ധരിച്ചായിരുന്നു എന്നതാണ് ഇതിന്റെ ക്ലൈമാക്‌സ്. രസകരമായ വീഡിയോ ഇതാ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP