Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെമ്പൈ എന്ന സംഗീത പ്രതിഭയെ ലോകത്തിന് പരിചയപ്പെടുത്താനായത് മഹാഭാഗ്യം; ഒരു കച്ചേരി കേൾക്കാൻ പുറപ്പെട്ട യാത്ര 'ചെമ്പൈ മൈ ഡിസ്‌കവറി ഓഫ് ലെജൻഡ്' എന്ന ഡോക്യുമെന്ററിയിൽ എത്തിയതിന്റെ കഥ പറഞ്ഞ് സൗമ്യ സദാനന്ദൻ

ചെമ്പൈ എന്ന സംഗീത പ്രതിഭയെ ലോകത്തിന് പരിചയപ്പെടുത്താനായത് മഹാഭാഗ്യം; ഒരു കച്ചേരി കേൾക്കാൻ പുറപ്പെട്ട യാത്ര 'ചെമ്പൈ മൈ ഡിസ്‌കവറി ഓഫ് ലെജൻഡ്' എന്ന ഡോക്യുമെന്ററിയിൽ എത്തിയതിന്റെ കഥ പറഞ്ഞ് സൗമ്യ സദാനന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ദേശീയ അവാർഡ് അപ്രതീക്ഷതമായിരുന്നുവെന്ന് മികച്ച ഡോക്യൂമെന്ററിക്കുള്ള ദേശീയ അവാർഡ് നേടിയ സൗമ്യ സദാനന്ദൻ. ഇവർ സംവിധാനം ചെയ്ത 'ചെമ്പൈ മൈ ഡിസ്‌കവറി ഓഫ് ലെജന്റ് എന്ന ഡോക്യുമെന്ററിയായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ഡോക്യൂമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്.

36 മിനിറ്റ് 11 സെക്കന്റ് നീളുന്ന ഇത് ട്രാവലർ മ്യൂസിക് ഡോക്യൂമെന്ററിയാണെന്ന് ഈ യുവസംവിധായക കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പറഞ്ഞു. പാലക്കാട് ചെമ്പൈയുടെ നാട്ടിൽ ഗായകൻ കെ.ജെ.യേശുദാസിന്റെ സംഗീതകച്ചേരി കേൾക്കാനായി പുറപ്പെട്ടതായിരുന്നു സൗമ്യ. നൂറാമത് ചെമ്പൈ സംഗീതോത്സവത്തിൽ എത്തിയപ്പോൾ അത് ആരും ചിത്രീകരിക്കുന്നത് കണ്ടില്ല. ഇതോടെ സംഗീതോത്സവം തീരുംവരെ കച്ചേരികൾ ചിത്രീകരിച്ചു.

ഇതോടെ ചെമ്പൈ സംഗീതോൽസവത്തെ പുറംലോകത്തേയ്ക്ക് എത്തിക്കണമെന്ന അതിയായ ആഗ്രഹം മനസിൽ ഉദിച്ചു.തുടർന്ന് സുഹൃത്തുകളുടെ സഹായത്തോടെ ഡോക്യൂമെന്ററി തയാറാക്കുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു.ദി ഡിസ്‌ക്കവറി ഓഫ് എ ലെജൻഡ് എന്ന ഡോക്യൂമെന്ററി ചെമ്പൈ എന്ന ഇതിഹാസത്തിലേക്ക് തുറക്കുന്ന വാതിലാണ്. സൗമ്യസദാനന്ദൻ എന്ന യുവസംവിധായക ചെമ്പൈ പകർന്ന സംസ്‌ക്കാരത്തിന്റെ ഹൃദയത്തിലൂടെ നടത്തുന്ന ഒരുയാത്രകൂടിയാണ്.

ചെമ്പൈയെയും അവിടുത്തെ സംഗീതലോകത്തേയും കുറിച്ച് കുടൂതൽ അറിഞ്ഞതോടെ പിരിയാൻ പറ്റാത്തോരു ബന്ധമായി. ഒരു സംഗീതോത്സവം നൂറുവർഷത്തിലേറെ നടക്കുന്നുവെങ്കിലും അതിനുവേണ്ടത്ര ശ്രദ്ധ ലഭിക്കുന്നുണ്ടോയെന്ന സംശയവവും ഇത്തരമൊരു ഡോക്യൂന്റെറിക്ക് പിന്നിലുണ്ട്. കുടുതൽ പേര് ചെമ്പൈ ആരാണെന്നും മനസിലാക്കാനും സംഗീതോൽസവത്തേക്കുറിച്ച് കൂടുതൽ അറിയാനും ലഷ്യമിട്ടായിരുന്നു നിർമ്മാണം. എന്നാൽ, അവാർഡ് അപ്രതീഷിതമായിരുന്നു.

വിനു ജനാർദനൻ, മനു ചന്ദ്രൻ എന്നിവർ ഇത്ര ചിന്തിച്ചത്. എഞ്ചിനിയറിങ് ബിരുദധാരിയായ സൗമ്യ സഹസംവിധായക, അഭിനേത്രി, പരസ്യ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടർ എന്നിനിലകളിലും ശ്രദ്ധേയയാണ്. തിരുവനന്തപുരം സ്വദേശിനിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP