Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തരം വംശീയ പിശാചുക്കളുടെ മുമ്പിൽ പെട്ടാൽ ഒന്നും മിണ്ടാതെ രക്ഷപ്പെടുക; ഒരു സ്ത്രീ നടത്തിയ ഭീതിദമായ വംശീയ ആക്ഷേപം കേൾക്കാം

ഇത്തരം വംശീയ പിശാചുക്കളുടെ മുമ്പിൽ പെട്ടാൽ ഒന്നും മിണ്ടാതെ രക്ഷപ്പെടുക;  ഒരു സ്ത്രീ നടത്തിയ ഭീതിദമായ വംശീയ ആക്ഷേപം കേൾക്കാം

ക്കഴിഞ്ഞ വെള്ളിയാഴ്ച ഹഡേർസ് ഫീൽഡിലെ ടൗൺ സെന്ററിൽ വച്ച് വെള്ളക്കാരിയായ ഒരു സ്ത്രീ കറുത്ത വർഗക്കാരനെ കടുത്ത ഭാഷയിൽ വംശീയമായി അധിക്ഷേപിച്ചുവെന്ന് റിപ്പോർട്ട്. കിർക്‌ഗേറ്റിലെ ഡോർവേയിലിരുന്നാണ് സ്ത്രീ വർണവെറി നിറഞ്ഞ ആരോപണങ്ങൾ വിളിച്ച് പറഞ്ഞത്. ഇത്തരം വംശീയ പിശാചുക്കളുടെ മുന്നിൽ പെട്ടാൽ പ്രതികരിക്കാതെ എത്രയും വേഗം രക്ഷപ്പെടുന്നതായിരിക്കും നല്ലതെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടാൽ ആർക്കും തോന്നിപ്പോകാം. ഇവർ നടത്തിയ വംശീയ അധിക്ഷേപം അത്രയ്ക്കും ഭീതിദമായിരുന്നു.

തന്നെ ഈ സ്ത്രീ അധിക്ഷേപിക്കുന്നത് കേട്ടപ്പോൾ അതിന് ഇരയായ 21 കാരൻ ഇത് ഫോണെടുത്ത് റെക്കോർഡ് ചെയ്യുകയുമുണ്ടായി. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. റമദാൻ വ്രതം മുറിച്ച് ഭക്ഷണം കഴിച്ച് കിർക്‌ഗേറ്റിലൂടെ നടന്ന് വരുമ്പോഴാണ് സ്ത്രീ തനിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിയാൻ തുടങ്ങിയതെന്ന് ഈ യുവാവ് പറയുന്നു. യുവാവിന്റെ വർഗത്തിൽ പെട്ടവരാണ് ഈ രാജ്യത്ത് സ്‌ഫോടനങ്ങൾ നടത്തുന്നതെന്നും അതിനാലാണ് താൻ വംശീയവാദിയായിത്തീർന്നിരിക്കുന്നതെന്നും ഈ സ്ത്രീ പറയുന്നത് ഈ വീഡിയോയിൽ കാണാം.

യുവാവ് എന്ത് ചെയ്യാൻ പോകുന്നുവെന്നും താൻ യുവാവിന്റെ മുഖത്ത് തുപ്പുമെന്നും ഈ സ്ത്രീ അരിശം കൊള്ളുന്നുമുണ്ട്. താൻ തന്റെ കാര്യം നോക്കി പോവുകയാണെന്നും സ്ത്രീയോട് അവരുടെ പ്രശ്‌നം എന്താണെന്നുമുള്ള അർത്ഥത്തിലുള്ള പ്രതികരണവും യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സ്ത്രീ മദ്യപിച്ചിരുന്നുവെന്നും എന്നാലും അതിന്റെ പേരിൽ ഇത്തരം വംശീയ അധിക്ഷേപങ്ങൾ നടത്തരുതെന്നും യുവാവ് പറയുന്നു. തനിക്ക് 21 വയസുണ്ടെന്നും പാക്കിസ്ഥാൻ വംശജനായ താൻ ഹഡേർസ്ഫീൽഡിലാണ് വളർന്നതെന്നും യുവാവ് വിശദീകരിക്കുന്നു.

ഇത്തരത്തിലുള്ള ഒരു അധിക്ഷേപം തനിക്ക് ഇതിന് മുമ്പ് നേരിടേണ്ടി വന്നിരുന്നില്ലെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഈ സംഭവത്തെ തുടർന്ന് തനിക്ക് ബ്രിട്ടനിൽ ജീവിക്കുന്നതിലുള്ള സുരക്ഷിതത്വം നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും യുവാവ് പറയുന്നു. ഈ സംഭവത്തെ തുടർന്ന് ഹേറ്റ് ക്രൈം റെക്കോർഡ് ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നാണ് വെസ്റ്റ് യോർക്ക്‌ഷെയർ പൊലീസ് പ്രതിനിധി പ്രതികരിച്ചിരിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ 13170274705 എന്ന നമ്പർ എടുത്ത് പറഞ്ഞ് 101 വിളിച്ച് പൊലീസിനെ അറിയിക്കണമെന്നും വെസ്റ്റ് യോർക്ക്‌ഷെയർ പൊലീസ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP