Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യത്യസ്താനാം ഒരു അടൂർ ഗോപാലകൃഷ്ണനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല..! ഫ്‌ലവേഴ്‌സിന്റെ കോമഡി സൂപ്പർനൈറ്റ് വേദിയിൽ തമാശകൾ പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ; എല്ലാം കേട്ട് പൊട്ടിച്ചിരിച്ച് അൻസിബ ഹസൻ; സിഐഡി മൂസ പ്രിയചിത്രമായതും വെളിപ്പെടുത്തി

വ്യത്യസ്താനാം ഒരു അടൂർ ഗോപാലകൃഷ്ണനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല..! ഫ്‌ലവേഴ്‌സിന്റെ കോമഡി സൂപ്പർനൈറ്റ് വേദിയിൽ തമാശകൾ പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ; എല്ലാം കേട്ട് പൊട്ടിച്ചിരിച്ച് അൻസിബ ഹസൻ; സിഐഡി മൂസ പ്രിയചിത്രമായതും വെളിപ്പെടുത്തി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ എന്ന ലോകം മുഴുവൻ അറിയപ്പെടുന്ന മലയാള സംവിധായകന്റെ പേര് കേട്ടാൽ മലയാളികൾക്ക് പൊതുവേയുള്ള ധാരണ ഗൗരവക്കാരനായ വ്യക്തിയെന്നാണ്. പൊതുവേദികളിൽ അധികം തമാശകൾ പറയാത്ത ഗൗരവക്കാനായ അടൂർ എന്തായാലും ഫ്‌ലവേഴ്‌സ് ചാനലിൽ എത്തി പ്രേക്ഷകരുടെ മുൻവിധികളെല്ലാം തെറ്റിച്ചു കളഞ്ഞു. ചാനലിന്റെ കോമഡി പരിപാടിയിലാണ് അടൂർ കോമഡികൾ പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞത്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ നിന്നെല്ലാം പൊതുവേ അകന്നു നിന്ന അദ്ദേഹം ഫ്‌ലവേഴ്‌സിന്റെ കോമഡി സൂപ്പർനൈറ്റിലാണ് എത്തിയത്.

ലോക സിനിമയിൽ മലയാളത്തെ അടയാളപ്പെടുത്തിയതിൽ നിർണായക പങ്കുവഹിച്ച സംവിധായകനെ ചാനൽ ഷോയിൽ എത്തിക്കുന്നതിൽ ശ്രീകണ്ഠൻ നായരും കൂട്ടരും ശരിക്കും വിജയിച്ചു. തന്നാൽ ആകുന്നവിധത്തിൽ കോമഡികൾ പങ്കുവച്ച അദ്ദേഹം പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിച്ചു. ഇന്ന് രാത്രി 8.30ന് സംപ്രേഷണം ചെയ്യുന്ന പരിപാടിയൂടെ പ്രമോ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

കുട്ടിക്കാലത്തെ നർമ്മമധുരമായ ഓർമ്മകളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും പങ്കുവച്ച് നിറചിരിയോടെയാണ് അടൂർ ഗോപാലകൃഷ്ണൻ കോമഡി സൂപ്പർനെറ്റ് എന്ന പ്രോഗ്രാമിൽ സാന്നിധ്യമായിരിക്കുന്നത്. സ്‌കൂൾ കാലത്ത് പഠനമൊഴികെ മറ്റെല്ലാത്തിലും താൽപ്പര്യമായിരുന്നുവെന്ന് അടൂർ പറയുന്നു. വാണിജ്യ സിനിമകളിലെ സ്പീഡ് തന്റെ സിനിമകൾക്ക് ഇല്ലാത പോയതിന്റെ കാരണവും അദ്ദേഹം പരിപാടിയിൽ വിശദീകരിക്കുന്നുണ്ട്. സിനിമകളിൽ കോമഡി എത്തിക്കുന്നത് അതിവേഗത്തിൽ സംസാരിക്കുന്നതു കൊണ്ടാണെന്നാണ് അടൂർപറയുന്നത്. ഇതു കേട്ട് അൻസിബ ഹസൻ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. പൊതുവേ അടൂർ സിനിമകൾ വളരെ സ്ലോ ആകുന്നത് എങ്ങനെയാണ് എന്നു കുടി വ്യക്തമാക്കുന്നതായിരുന്നു അടൂരിരിന്റെ പരാമർശം.

'ഇത് അടൂർ ഗോപാലകൃഷ്ണൻ തന്നെയല്ലേ?, ഇത്രയും കോമഡി പറയുന്ന മനുഷ്യനായിരുന്നോ അടൂർ?, നിങ്ങൾ ഇതുവരെ കാണാത്ത അടൂരിന്റെ പുതിയമുഖം കോമഡി സൂപ്പർ നൈറ്റ് വേദിയിൽ' പ്രോഗ്രാമിനെ ഫ്‌ലവേഴ്‌സ് വിശേഷിപ്പിക്കുന്നത് ഇങ്ങനെ. തന്റെ ഇഷ്ട കോമഡി ചിത്രം സിഐഡി മൂസയാണെന്നും അടൂർ പരിപാടിയിൽ വിശദീകരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മമ്മൂട്ടിയെ തന്റെ ചിത്രങ്ങളിൽ നായകനാക്കിയതെന്ന ചോദ്യത്തിനും അടൂർ മറുപടി പറയുന്നുണ്ട്. അഭിനയത്തിൽ തന്റേതായ കൈയൊപ്പ് പതിപ്പിച്ച അദ്ദേഹത്തിന്റെ കഠിനാധ്വാനവും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥയുമാണ് ഇതിന് പിന്നിലെന്നാണ് അടൂരിന്റെ പക്ഷം. നിറഞ്ഞ ചിരിയോടെ പ്രത്യക്ഷപ്പെടുന്ന അടൂർ പ്രേക്ഷകർക്ക് ഒരി പുതിയ അനുഭവം തന്നെയാകും സമ്മാനിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP