Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫ് നിരോധനവും സെൻസറിങ് വിവാദവും വ്യത്യസ്തമായ കാഴ്‌ച്ചപ്പാടിലൂടെ അവതരിപ്പിച്ച് ഹ്രസ്വചിത്രം 'ആമാശയം കത്തുന്നു'; അനീഷ് ആലക്കോട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം

ബീഫ് നിരോധനവും സെൻസറിങ് വിവാദവും വ്യത്യസ്തമായ കാഴ്‌ച്ചപ്പാടിലൂടെ അവതരിപ്പിച്ച് ഹ്രസ്വചിത്രം 'ആമാശയം കത്തുന്നു'; അനീഷ് ആലക്കോട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം

ജെനിസിസ് ക്രിയേഷൻസിന്റെ ബാനറിൽ ബിജു കൊട്ടാരക്കര നിർമ്മാണവും കേരളത്തിലെ മാധ്യമ പ്രവർത്തകനായ അനീഷ് ആലക്കോട് സംവിധാനവും നിർവ്വഹിച്ച ഹ്രസ്വചിത്രം 'ആമാശയം കത്തുന്നു' നവമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

ബീഫ് നിരോധനം, സെൻസറിങ് വിവാദം എന്നിവയെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ സമീപിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എ.വി.സുനിൽ ആണ്. ബീഫ് നിരോധനം പ്രമേയമാക്കിയുള്ള ഒട്ടനവധി ഹ്രസ്വ ചിത്രങ്ങൾക്ക് നവമാധ്യമങ്ങൾ വേദിയായെങ്കിലും അവയിൽ കാമ്പുള്ള ഒന്നായി മാറുകയാണ് ഈ ഷോട്ട്ഫിലിം.

കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എഡിറ്റിങ് സിബൽ പ്രേം. സുധി പാനൂർ, സിന്ധു കാർത്തികപുരം, അമൃത സന്തോഷ്, ബേബി ചെറുകാന, പ്രദീപ് ഗോപി, വിനോദ് നറോത്ത്, ഉജ്വൽ പി.പി., ഹരിലാൽ, സഞ്ജു സൻജീവ്,എലിസ ബാബു,അനീഷ് എൻ എസ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP