Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശത്തിൽ വച്ച് വിമാനത്തിന്റെ വാതിൽ തുറന്ന് പോയാൽ എന്തു ചെയ്യും..? യാത്രക്കാരെ ഭയവിഹ്വലരാക്കിയ ഒരു കാഴ്ചയിതാ

ആകാശത്തിൽ വച്ച് വിമാനത്തിന്റെ വാതിൽ തുറന്ന് പോയാൽ എന്തു ചെയ്യും..? യാത്രക്കാരെ ഭയവിഹ്വലരാക്കിയ ഒരു കാഴ്ചയിതാ

തോ ഒരു സത്യത്തിന്റെ ബലത്തിലാണ് യാതൊരു വിധ ആസ്പദവുമില്ലാതെ ടൺ കണക്കിന് ഭാരമുള്ള വിമാനങ്ങൾ ആകാശത്തിൽ പറന്ന് നീങ്ങുന്നത്. ചെറിയൊരു അംശം പിഴച്ചാൽ വിമാനങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാണ്. അത്തരമൊരു സാഹചര്യത്തിൽ ആകാശത്തിൽ വച്ച് വിമാനത്തിന്റെ വാതിൽ പറക്കുന്നതിനിടെ തുറന്ന് പോയാൽ എന്തായിരിക്കും സ്ഥിതി? ഓർക്കാൻ പോലും പറ്റുന്നില്ല അല്ലേ..? എന്നാൽ അത്തരമൊരു സംഭവമിതാ അരങ്ങേറിയിരിക്കുന്നു. പ്രസ്തുത വിമാനത്തിലെ യാത്രക്കാരെ ഭയവിഹ്വലരാക്കിയ കാഴ്ചയുമാണിത്.

വിമാനത്തിന്റെ വാതിൽ തുറന്നതിനിടെ യാത്രക്കാരിലുണ്ടായ പരിഭ്രമം വ്യക്തമാക്കുന്ന റെക്കോർഡിങ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വാതിൽ തുറന്നതിനെത്തുടർന്ന് പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്. സാൻഫ്രാൻസിസോകയിൽ നിന്നും മിച്ചിഗെനിലെ ഡ്രമ്മണ്ടിലേക്ക് പറന്ന വിമാനമായ എക്‌സെൽ എക്‌സ്എൽഎസിലാണീ സംഭവം അരങ്ങേറിയത്. രണ്ടു പൈലറ്റുമാരെയും അഞ്ച് യാത്രക്കാരെയും വഹിച്ച് കൊണ്ടുള്ള വിമാനം 2000 അടി മുകളിലെത്തിയപ്പോഴാണ് പൈലറ്റ് ജീവൻ പോകുന്ന പ്രഖ്യാപനം നടത്തി യാത്രക്കാരെ ഞെട്ടിച്ചിരിക്കുന്നത്. വാതിൽ തുറന്ന് പോയതിനാൽ വിമാനം പെട്ടെന്ന് നിലത്തിറക്കാൻ വേണ്ടി എമർജൻസി പ്രഖ്യാപിക്കുയായിരുന്നുവെന്നാണ് പൈലറ്റ് പ്രഖ്യാപിച്ചത്.

മുകളിലെത്തിയ ശേഷം തങ്ങൾക്ക് തുടർന്നും മുകളിലേക്ക് പറക്കാൻ സാധിക്കുന്നില്ലെന്നും പൈലറ്റ് ഗ്രൗണ്ട് കൺട്രോളിൽ അറിയിക്കുകയായിരുന്നു. മേഘങ്ങൾ കാരണമുള്ള അവ്യക്തത ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പൈലറ്റ് ഗ്രൗണ്ട് കൺട്രോളിനെ അറിയിച്ചിരുന്നു. തനിക്കിവിടെ നിന്ന് യാതൊന്നും ലഭിക്കുന്നില്ലെന്നും തന്റെ കൈകൾ നിറഞ്ഞിരിക്കുകയാണെന്നുമാണ് വിമാനത്തിന്റെ സ്ഥാനവും ഫ്രീക്വൻസിയും ഏതാണെന്നുള്ള ഗ്രൗണ്ട് കൺട്രോളിൽ നിന്നുള്ള ചോദ്യത്തിന് പൈലറ്റ് മറുപടിയേകിയത്. ഇരുവരുടെയും സംഭാഷണങ്ങൾക്കൊടുവിൽ വിമാനത്തിന് ഇറങ്ങാൻ റൺവേ സജ്ജമാക്കിയതായി സാൻ ഫ്രാൻസിസ്‌കോ ടവറിൽ നിന്നും സ്ഥിരീകരണമുണ്ടാവുകായിരുന്നു. ഒട്ടേറെ സംഭ്രമജനകമായ നിമിഷങ്ങൾ സൃഷ്ടിച്ചെങ്കിലും വിമാനം അവസാനം സുരക്ഷിതമായി നിലത്തിറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP