Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകമെങ്ങും ആരാധകരുള്ള മോദി പോലും മെട്രോമാന്റെ ജനപ്രതീക്ക് മുമ്പിൽ നിഷ്പ്രഭനായി! സ്വാഗത പ്രസംഗത്തിനിടെ ഇ ശ്രീധരന്റെ പേര് പരാമർശിച്ചതോടെ സദസ്സിൽ നിലയ്ക്കാത്ത കൈയടികൾ; അടുത്ത പേര് പറയാൻ കയ്യടി അവസാനിക്കാൻ കാത്തു നിന്ന് ഏലിയാസ് ജോർജ്ജ്: മെട്രോ ഉദ്ഘാടന വേദിയിലെ ബാഹുബലി കാഴ്‌ച്ച!

ലോകമെങ്ങും ആരാധകരുള്ള മോദി പോലും മെട്രോമാന്റെ ജനപ്രതീക്ക് മുമ്പിൽ നിഷ്പ്രഭനായി! സ്വാഗത പ്രസംഗത്തിനിടെ ഇ ശ്രീധരന്റെ പേര് പരാമർശിച്ചതോടെ സദസ്സിൽ നിലയ്ക്കാത്ത കൈയടികൾ; അടുത്ത പേര് പറയാൻ കയ്യടി അവസാനിക്കാൻ കാത്തു നിന്ന് ഏലിയാസ് ജോർജ്ജ്: മെട്രോ ഉദ്ഘാടന വേദിയിലെ ബാഹുബലി കാഴ്‌ച്ച!

മറുനാടൻ ഡെസ്‌ക്

കൊച്ചി: എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടാംഭാഗത്തിൽ സിനിമ കാണുന്നവരെ ത്രസിപ്പിക്കുന്ന ഒരു രംഗമുണ്ട്. ബാഹുബലി സൈന്യാധിപനായി സത്യപ്രതിജ്ഞ ചെയ്യുന്ന മാസായ രംഗം. ജനങ്ങൾ എത്രത്തോളം ബാഹുബലിയെ ആരാധിക്കുന്നുണ്ട് എന്നത് വെളിവാക്കുന്ന രംഗമായിരുന്നു ഇത്. സമാനമായ കാഴ്‌ച്ച് ഇന്ന് കൊച്ചിയിലെ മെട്രോ ഉദ്ഘാടന വേദിയിലും കണ്ടു. കൊച്ചി മെട്രോയുടെ ശിൽപ്പി കൂടിയായ ഇ ശ്രീധരന് വേണ്ടി ജനങ്ങൾ ആവേശത്തോടെ കൈയടിക്കുന്ന രംഗമായിരുന്നു അത്. മെട്രോമാനെ എത്രത്തോളം മലയാളികൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു അത്.

ലോകമെങ്ങും ആരാധകരുള്ള ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് പോലും കിട്ടാത്ത കയ്യടിയാണ് മെട്രോമാന് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴും കയ്യടി മുഴുവൻ നേടിയത് ശ്രീധരനായിരുന്നു. സ്വാഗത പ്രസംഗം മുതൽ ശ്രീധരന്റെ പേര് വേദിയിൽ പരാമർശിക്കപ്പെട്ടപ്പോഴെല്ലാം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് അതിനെ സ്വീകരിച്ചത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ശ്രീധരനെ വേദിയിൽ ഉൾപ്പെടുത്താത്ത അടക്കം വിവാദമായിരുന്നു. ജനരോഷം ഇതിനെതിരെ ഉയരുകയും ചെയ്തു. ഇതിനിടെയാണ് മെട്രോമാന് വേണ്ടി കയ്യടികൾ ഉയർന്നത്.

സ്വാഗതം പറഞ്ഞ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന് അടുത്ത പേരുകളിലേക്ക് പോകാൻ ശ്രീധരനു വേണ്ടി ഉയർന്ന കയ്യടികൾ അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. മെട്രോമായി സഹകരിച്ചവരുടെ പേര് ഓരോന്നായി പറയുന്നതിനിടെയാണ് ഏലിയാസ് ജോർജ്ജ് ശ്രീധരന് സ്വാഗതം പറഞ്ഞത്. ഇതോടെ സദസ്സിൽ നിന്നും വലിയ ആരവം ഉയരുകയായുന്നു. കൈയടികൾ ഏതാനും നിമിഷങ്ങൽ നീണ്ടു നിന്നും. ചിലർ എഴുനേറ്റ് നിന്നും കൈയടിക്കുകായായിരുന്നു. ശ്രീധരൻ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും ഏലിയാസ് ജോർജ്ജ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

തുടർന്നു സംസാരിച്ച മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും നഗരവികസമന്ത്രി വെങ്കയ്യ നായിഡുവും പ്രസംഗങ്ങളിൽ ശ്രീധരനെ പുകഴ്‌ത്തി. എന്നാൽ, കൊച്ചി മെട്രോയുടെ ശിൽപ്പിയും സദസിന്റെ മനം കവർന്ന ശ്രീധരനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും പറയാതിരുന്നതും ശ്രദ്ധേയമായി.

കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിൽ ഡിഎംആർസി ഉപദേഷ്ടാവ് ഇ.ശ്രീധരന് ഇടമില്ല എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വലിയ ജനവികാരമാണ് ഈ തീരുമാനത്തിനെതിരെ ഉയർന്നത്. പിന്നീട്, മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേദിയിൽ സ്ഥാനം ലഭിച്ചത്. എന്തായാലും, മാറിമറിഞ്ഞ തീരുമാനങ്ങൾക്കൊടുവിൽ ശ്രീധരൻ വേദിയിലെത്തിയപ്പോൾ ജനങ്ങൾ ആവേശത്തിലായി. ആ ആവേശായിരുന്നു മെട്രോ ഉദ്ഘാടന വേദിയിൽ ദൃശ്യമായത്. സോഷ്യൽ മീഡിയയിലും ശ്രീധരന് ലഭിച്ച കൈയടിയുടെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP