Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്കിൽ നിന്നിറങ്ങി നമ്മുടെ ഗ്രാമങ്ങളിലേക്കു ഒന്നിറങ്ങാമോ ? സോഷ്യൽ മീഡിയയിൽ വർഗീയത അരങ്ങുവാഴുമ്പോൾ രാജ്യത്തിന്റെ ഗ്രാമീണ മനസുകളിൽ ഇന്നും സ്‌നേഹം നിറഞ്ഞ് നിൽക്കുന്നു; പ്രഭാഷകൻ ബഷീർ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു

ഫേസ്‌ബുക്കിൽ നിന്നിറങ്ങി നമ്മുടെ ഗ്രാമങ്ങളിലേക്കു ഒന്നിറങ്ങാമോ ? സോഷ്യൽ മീഡിയയിൽ വർഗീയത അരങ്ങുവാഴുമ്പോൾ രാജ്യത്തിന്റെ ഗ്രാമീണ മനസുകളിൽ ഇന്നും സ്‌നേഹം നിറഞ്ഞ് നിൽക്കുന്നു; പ്രഭാഷകൻ ബഷീർ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്

ഗുരുവായൂർ: ഗുരുവായൂരിനടുത്തെ പോർക്കളയങ്ങാട് എന്ന സ്ഥലത്തെ മതസൗഹാർദ്ദ കഥയാണ് പ്രമുഖ പ്രഭാഷകൻ ബഷീർ ഫൈസി ദേശമംഗലം ലൈവ് വീഡിയോയിലൂടെ പറയുന്നത്. പോർക്കളയങ്ങാട് ശ്രീ അയ്യപ്പ ക്ഷേത്രവും തൊട്ടടുത്തായയുള്ള പോർക്കളയങ്ങാട് ജമാമസ്ജിദും തമ്മിലുള്ള ഐക്യമാണ് ലൈവ് വീഡിയോയിൽ കാണിക്കുന്നത്. 5 മീറ്റർ വ്യത്യാസത്തിലുള്ള ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്‌നേഹം ഓർമ്മപ്പെടുത്താനാണ് ലൈവിൽ വന്നതെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. മൂന്ന് ലക്ഷത്തിൽ പരം ആൾക്കാർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

ക്ഷേത്രത്തിലും പള്ളിയിലും എന്ത് പരിപാടി നടന്നാൽ രണ്ട് മതവിശ്വാസികളും ഒറുമിച്ചാണ് പരിപാടികൾ നടത്തുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള അരങ്ങ് കെട്ടിയിരിക്കുന്നത് തന്നെ പള്ളിയിലേക്കാണ്. ഊറൂസിന്റെ ഭാഗമായി ക്ഷേത്രത്തിലും പള്ളിയിലും ഒരേപോലെ ലൈറ്റ് ഇട്ടിട്ടുട്ടുണ്ട്. ലൈറ്റ് ഇട്ടിരിക്കുന്നത് മഹല്ല് കമ്മറ്റിയാണ്. അതുപോലെ ക്ഷേത്രത്തിൽ എന്തെങ്കിലും പരിപാടി വന്നാൽ ക്ഷേത്രത്തിന്റെ വകയായി പള്ളിയിലും ക്ഷേത്രത്തിലും ഒരേപോലെ തന്നെ ലൈറ്റിടും.

രണ്ട് ആരാധനാലയങ്ങളിലും ഏത് തരത്തിലുള്ള പരിപാടിയാണെങ്കിലും രണ്ട് വിഭാഗങ്ങളും പങ്കെടുക്കും. നമ്മുടെ രാജ്യത്തിന്റെ പ്രൗഡമായ പാരമ്പര്യം ഇപ്പോഴും നിൽനിൽക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്ന ഒന്നാണ് ഈ കാഴ്ചയെന്ന് വീഡിയോയിൽ കൂടെ ബഷീർ മൗലവി പറയുന്നു. ആദർശപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ എല്ലാ കാര്യങ്ങളിലും ഇരുമതസ്ഥരും ഒരേപോലെ സഹകരിക്കാറുണ്ട്. പള്ളികളിൽ നടക്കുന്ന ചടങ്ങുകളിൽ ഹിന്ദു സഹോദരന്മാർ ഉൾപ്പടെ വോളണ്ടിയർമാരായി ചടങ്ങിൽ ഉടനീളം പങ്കെടുക്കാറുണ്ട്. രാജസ്ഥാനിൽ ഒരു ചെറുപ്പക്കാരനെ കൊന്നതിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ലൈവ് വീഡിയോ.

ഈ സ്‌നേഹസന്ദേശം ലോമെമ്പാടും പ്രചരിപ്പിക്കേണ്ടതാണ്. ഈ സ്‌നേഹ സൗഹൃദങ്ങൾ നിലനിൽക്കുന്ന അപൂർവം ചില സ്ഥലങ്ങളെ ഇന്ന് നമ്മുടെ രാജ്യത്തുള്ളു. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണ് ഇത്. മങ്ങാട്ടച്ചനും കുഞ്ഞായി മുസ്ല്യാരും ഒന്നിച്ച് നടന്നുപോയ പാരമ്പര്യം. രാജ്യത്ത് ഒറ്റപ്പെട്ട ചില സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫേസ്‌ബുക്കിലും മറ്റും വർഗീയത അരങ്ങുവാഴുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഗ്രാമീണ മനസുകളിൽ സ്‌നേഹമാണ് ഇന്നും നിറഞ്ഞ് നിൽക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP