Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൺകുഞ്ഞ് പിറന്നതുകൊണ്ടാണോ ഈ യുവതിയെ ഇങ്ങനെ രണ്ടുപുരുഷന്മാർ തല്ലിച്ചതയ്ക്കുന്നത്? ഇന്ത്യക്കാരുടെ സ്ത്രീവിദ്വേഷത്തിന്റെ കഥയുമായി വീണ്ടും വിദേശമാധ്യമങ്ങൾ

പെൺകുഞ്ഞ് പിറന്നതുകൊണ്ടാണോ ഈ യുവതിയെ ഇങ്ങനെ രണ്ടുപുരുഷന്മാർ തല്ലിച്ചതയ്ക്കുന്നത്? ഇന്ത്യക്കാരുടെ സ്ത്രീവിദ്വേഷത്തിന്റെ കഥയുമായി വീണ്ടും വിദേശമാധ്യമങ്ങൾ

സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനത്തിന്റെ പേരിലും സ്ത്രീ വിദ്വേഷത്തിന്റെ പേരിലും കുപ്രസിദ്ധമാണ് ഇന്ത്യ. ഇന്ത്യയിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ വിദേശ മാധ്യമങ്ങൾക്ക് വലിയ വാർത്തയാണ്. പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭർത്തൃസഹോദരനും സുഹൃത്തും ചേർന്ന് ഹോക്കി സ്റ്റിക്കുപയോഗിച്ച് യുവതിയെ തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ വിദേശമാധ്യമങ്ങൾ ഏറെ പ്രധാന്യത്തോടെയാണ് വാർത്തയാക്കുന്നത്.

യുവതി തല്ലുകൊണ്ട് അലമുറയിട്ട് കരയുന്ന ദൃശ്യങ്ങൾ വീട്ടിലുള്ള ഒരാൾതന്നെ ചിത്രീകരിച്ചതാണ്. പഞ്ചാബിലെ പട്യാലയിലാണ് ഈ സംഭവം നടന്നത്. മർദനമേറ്റ യുവതി 35-കാരിയായ മീന കശ്യപാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുഞ്ഞിനെ പ്രസവിച്ചതും സ്ത്രീധനബാക്കിയായ ഏഴുലക്ഷം രൂപ നൽകാനുള്ളതുമാണ് മർദനത്തിന് കാരണം. ഭർതൃവീട്ടുകാരുടെ മർദനം സഹിക്കവയ്യാതെ കഴിഞ്ഞ ഏപ്രിലിലും മീന പൊലീസിൽ പരാതിപ്പെട്ടിരുന്നു.

സ്ത്രീധനത്തെച്ചൊല്ലി മീനയെ ഭർത്താവ് ദൽജിത്ത് സിങ്ങും അയാളുടെ സഹോദരൻ കമൽജിത്ത് സിങ്ങും മർദിക്കാറുണ്ടായിരുന്നു. ഇക്കുറി കമൽജിത്തും സുഹൃത്ത് ഗൗരവും ചേർന്നാണ് മീനയെ തലിച്ചതച്ചത്. സംഭവത്തിൽ ദൽജിത്തിനും കമൽജിത്തിനം ഗൗരവിനുമെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ ശക്തമായ നടപടികളെടുക്കാൻ തയ്യാറായത്.

സ്ത്രീധനത്തിന്റെ പേരിൽ ഇന്ത്യയിൽ ഗാർഹിക പീഡനങ്ങൾ ഏറിവരുന്നതായാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹത്തിനുശേഷം പെൺകുട്ടിക്ക് സഹായകമാകുമെന്ന രീതിയിൽ അവളുടെ വീട്ടുകാർ നൽകുന്ന പണമാണ് സ്ത്രീധനമെങ്കിലും, ഇപ്പോഴത് ഭർതൃവീട്ടുകാരുടെ വരുമാനമാർഗമായാണ് കരുതപ്പെടുന്നതെന്ന് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നു. 

പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഉത്തരേന്ത്യയിൽ പലേടത്തും സ്ത്രീകളെ അക്രമിക്കുന്നതിന് കാരണമായി മാറാറുണ്ട്. ചില ഗ്രാമങ്ങളിൽ പിറന്നുവീഴുന്ന പെൺകുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊല്ലുന്ന രീതി മുൻകാലങ്ങളിലുണ്ടായിരുന്നു. പെൺ ഭ്രൂണഹത്യ വർധിച്ചതോടെയാണ് ഗർഭാവസ്ഥയിലെ ലിംഗനിർണയം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP