Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാതിരാത്രിക്ക് അസാധാരണമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകൾ എല്ലാവരും മോശക്കാരികളോ? സമൂഹത്തിന്റെ കപടസദാചാരത്തിനെ ചോദ്യം ചെയ്ത് കോൾ എന്ന ഷോർട്ട് ഫിലിം വൈറലാകുന്നു

പാതിരാത്രിക്ക് അസാധാരണമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകൾ എല്ലാവരും മോശക്കാരികളോ? സമൂഹത്തിന്റെ കപടസദാചാരത്തിനെ ചോദ്യം ചെയ്ത് കോൾ എന്ന ഷോർട്ട് ഫിലിം വൈറലാകുന്നു

സ്ത്രീകൾ പാതിരാത്രിക്ക് പുറത്തിറങ്ങിയാൽ അസാധാരണമായ എന്തെങ്കിലും സാധനം ആവശ്യപ്പെട്ടാൽ അവർ മോശം സ്ത്രീകളാണെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ എല്ലാ സ്ത്രീകളും മോശക്കാരല്ലെന്ന് പറയുകയാണ് കോൾ എന്ന ഷോർട്ട് ഫിലിം. സിഗററ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന സ്ത്രീകൾക്ക് നേരെ വിരല് ചൂണ്ടുന്ന സമൂഹത്തിന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി മാറുകയാണ് കോൾ.

രാത്രിയിൽ കോൾ ടാക്‌സി വിളിക്കുന്ന യവതിയുടെ ആവശ്യം നൈറ്റ് ഡ്രൈവല്ല. പകരം ഒരു പാക്കറ്റ് സിഗരറ്റാണ്. രാച്രിയിൽ യുവതിയുടെ ആവശ്യം കേൾക്കുന്ന ടാക്‌സി ഡ്രൈവർ സുഹൃത്തിന്റെ ഉപദേശം കൂടിയാകുമ്പോൾ അവൾ ഒരു കേസ് കെട്ടാണെന്ന് ഉറപ്പിക്കുന്നു. സിഗരറ്റും വാങ്ങി യുവതിയുടെ വീട്ടിൽ ചെല്ലുന്ന ടാക്‌സി ഡ്രൈവറെ കാത്തിരിക്കുന്നത് രസകരമായ അനുഭവങ്ങളാണ്.

സംസ്ഥാന അവാർഡ് ജേതാവ് സുദേവ് നായരാണ് ചിത്രത്തിൽ ടാക്‌സി ഡ്രൈവറായി അഭിനയിക്കുന്നത്. അവതാരകയും സീരിയൽ താരവുമായ എലീനയാണ് നായിക. ഷഹബാസ് സിഎയാണ് ഷോർട്ട് ഫിലിമിന്റെ സംവിധാനം. അസമയത്ത് അസാധാരണമായ കാര്യങ്ങൾ ആവശ്യപ്പെടുന്ന സ്ത്രീകൾ എല്ലാരേയും ഒരേ കണ്ണിൽ കാണരുതെന്ന ശക്തമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP