Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രം കുറിച്ച് 'കനേഡിയൻ താറാവുകൾ'; മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ഹ്രസ്വചിത്രം ഐ മാക്‌സിൽ റിലീസ് ചെയ്തു

ചരിത്രം കുറിച്ച് 'കനേഡിയൻ താറാവുകൾ'; മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ഹ്രസ്വചിത്രം ഐ മാക്‌സിൽ റിലീസ് ചെയ്തു

വിവിക് ഇരുമ്പുഴി

എഡ്മന്റെൻ, കാനഡ: മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ഹ്രസ്വചിത്രം IMAX ൽ റിലീസ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 25നാണ് കാനഡയിലെ ,എഡ്മന്റെണിൽ വച്ചാണ് ചിത്രം റിലീസ് ചെയ്തത്. ടെലസ് വേൾഡ് ഓഫ് സയൻസിലെ lMAX തീയറ്ററിലായിരുന്നു , ഡ്രീംസ് ക്യൂബ് ക്രിയേഷനും ,മെഗാഹെർട്‌സ് പ്രൊഡക്ഷനും, എഡ്മന്റെൻ മൂവി ക്ലബുമായി സഹകരിച്ച് പുറത്തിറക്കിയ ' കനേഡിയൻ താറാവുകൾ ' നിറഞ്ഞ സദസ്സിൽ വൈകുന്നേരം 7 മണിക്ക് പ്രദർശിപ്പിച്ചത്. തീയറ്ററിൽ നടന്ന ഉൽഘാടന ചടങ്ങിൽ ,എഡ്മന്റെൻ മൂവി ക്ലബ് ഡയറക്ടർ മദൻ സെൽവരാജ്, നിർമ്മാതാവ് സജയ് സെബാസ്റ്റ്യൻ ,സംവിധായകൻ സ്വാതി ഭാസ്‌കർ ,സംവിധായകനും അഭിനേതാവുമായ ശ്രീജിത്ത് ശ്രീ എന്നിവരായിരുന്നു മുഖ്യാതിഥികൾ .

മലയാള സിനിമയുടെ മുഖ്യാധാരയിൽ പ്രവർത്തിച്ചിരുന്ന ഇവരെല്ലാം ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം അവരുടെ പ്രസംഗങ്ങളിൽ പ്രകടിപ്പിച്ചു. I MAX ലെ ലേസർ പ്രൊജക്ഷനും, 3ഉ സൗണ്ടിന്റെയും ദൃശ്യ- ശ്രവ്യ മാന്ത്രികതയിൽ ഒരു മലയാള ഹ്രസ്വചിത്രം പ്രദർശിപ്പിച്ചത് പ്രേക്ഷകർക്ക് ഒരു നവ്യാനുഭമായിരുന്നു. അത്യാധുനിക ക്യാമറകളും,അനുബന്ധ സജ്ജീകരണങ്ങളും ഉപയോഗിച്ച ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിം കനേഡിയൻ സൗന്ദര്യത്തെ അതേപടി ഫ്രെയിമുകളിലേക്ക് പകർത്തുകയായിരുന്നു. ഒരു സിനിമയോട് കിടപിടിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം, ട്രൈലർ ഇറങ്ങിയത് മുതൽ തന്നെ ചർച്ചയായിരുന്നു.

കനേഡിയൻ മലയാളികൾക്കഭിമാനമായ ' കനേഡിയൻ താറാവുകൾ ' സംവിധാനത്തോടൊപ്പം ,തിരക്കഥയും ,ചിത്രസംയോചനവും ,നിർവഹിച്ചിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കലാണ് .ജോബ് സാമുവലിന്റെ കഥക്ക് , അതി മനോഹരമായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അൻഡ്രൂസ് അലക്‌സും, ജോജി കുര്യനും ചേർന്നാണ്. പശ്ചാതല സംഗീതം ബോബൻ ഡേവിഡ്‌സൺ . ബിയോൺ ടോംമും ,നവീൻ ചന്ദ്രനും ചേർന്നെഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് അൻഡ്രൂസ് അലക്‌സാണ്.എഫക്ടസ് ജോജി കുര്യൻ.

സിനിമ ഒരു മോഹവും ,അഭിനയം ഒരു സ്വപ്നവുമായ ഒരു കൂട്ടം യുവ കലാകാരന്മാർ അണിനിരന്ന ഈ ചിത്രത്തിൻ സുധീഷ് കെ സ്‌കറിയ, വിഷ്ണു രാജൻ, ബൈജു എബ്രഹാം, വിവിക് ഇരുമ്പുഴി, രാജശ്രീ പ്രതാപ് ,ലീന ജോർജ്,ബിബു മാത്യു, വർഗ്ഗീസ്, റോഷൻ , റോബിൻ , അലൻ അലക്‌സ്, ജിൻസ്, എന്നിവരാണ് പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സസ്പൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ,കാനഡയിൽ പുതുതായി എത്തുന്നവർ അനുഭവിക്കുന്ന ജീവിത യഥാർത്യങ്ങളുടെ ഒരു നേർകാഴ്‌ച്ചയാണ് .അതി മനോഹരമായ ഒരു പ്രണയ ഗാനവും ഹരം കൊള്ളിക്കുന്ന ഒരു നാടൻ പാട്ടും മറെറാരു ഷോർട്ട് ഫിലിമിനും അവകാശപെടാനില്ലാത്തതാണ് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP